Jump to Navigation

ഡിജിറ്റല്‍ ഇന്ത്യ വാരാഘോഷം : ഇ ഗവേണന്‍സ് പദ്ധതികളുടെ ഉദ്ഘാടനം

ഡിജിറ്റല്‍ ഇന്ത്യ വാരാഘോഷത്തിന്റെ ഭാഗമായി തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ ഇ-ഗവേണന്‍സ് ആപ്ലിക്കേഷനുകളുടെ ഉദ്ഘാടനം ബഹു.കേരളാ മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ചാണ്ടി 2015 ജൂലൈ 6 ന് ഉച്ചക്ക് 12.30 ന് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ വച്ച് നിര്‍വഹിക്കുന്നു.

ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍ തദ്ദേശ സ്വയംഭരണ വകുപ്പിന് വേണ്ടി വികസിപ്പിച്ചെടുത്ത ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍, ജനന മരണ വിവാഹ രജിസ്ട്രേഷനുകളുടെ കമ്പ്യൂട്ടര്‍ വല്‍ക്കരണം, വസ്തുനികുതി കമ്പ്യൂട്ടര്‍ വല്‍ക്കരണം, സമന്വയ, സഹായ സ്കൂള്‍ മാനേജ്മെന്റ് സിസ്റ്റം എന്നീ ഇ ഗവേണന്‍സ് ആപ്ലിക്കേഷനുകളുടെ ഉദ്ഘാടനമാണ് നിര്‍വഹിക്കപ്പെടുന്നത്

ഡയറക്ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍ (DBT)

സംസ്ഥാനത്തെ 29 ലക്ഷം സാമൂഹ്യ സുരക്ഷിതത്വ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് പ്രതിവര്‍ഷം പെന്‍ഷന്‍ നല്‍കുന്നതിനായി വേണ്ടി വരുന്ന 2544 കോടി രൂപ ഗുണഭോക്താഡയറക്ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍ (DBT). സംസ്ഥാനത്തെ 29 ലക്ഷം സാമൂഹ്യ സുരക്ഷിതത്വ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് പ്രതിവര്‍ഷം പെന്‍ഷന്‍ നല്‍കുന്നതിനായി വേണ്ടി വരുന്ന 2544 കോടി രൂപ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട്/പോസ്റ്റോഫീസ് സേവിംഗ്സ് ബാങ്ക് അക്കൗണ്ട്/ഇലക്ട്രോണിക് മണി ഓര്‍ഡര്‍ എന്നിവ മുഖാന്തിരം വിതരണം ചെയ്യുന്ന പദ്ധതി. ഡി.ബി.ടി. സംവിധാനത്തിലൂടെ വിതരണം ചെയ്യപ്പെടുന്ന സാമൂഹ്യ സുരക്ഷിതത്വ പെന്‍ഷനുകള്‍

  1. ഇന്ദിരാഗാന്ധി ദേശീയ വാര്‍ദ്ധക്യകാല പെന്‍ഷന്‍ (IGNOAP)
  2. ഇന്ദിരാഗാന്ധി ദേശീയ വികലാംഗ പെന്‍ഷന്‍ (IGNDPS)
  3. ഇന്ദിരാഗാന്ധി ദേശീയ വിധവാ പെന്‍ഷന്‍ (IGNWPS)
  4. 50 വയസ്സു കഴിഞ്ഞ അവിവാഹിതകള്‍ക്കുള്ള പെന്‍ഷന്‍ (UMWPS)
  5. കര്‍ഷക തൊഴിലാളി പെന്‍ഷന്‍ (ALP)

ജനന-മരണ-വിവാഹ രജിസ്ട്രേഷനുകളുടെ കംപ്യൂട്ടര്‍ വല്‍ക്കരണം

1970 മുതലുള്ള ജനന-മരണ-വിവാഹ രജിസ്ട്രേഷന്‍ മുന്‍കാല രേഖകളുടെ കംപ്യൂട്ടര്‍ വല്‍ക്കരണം സംബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ചെടുത്ത 'സേവന' സോഫ്റ്റ് വെയറിലൂടെ സംസ്ഥാനത്തെ 978 ഗ്രാമപഞ്ചായത്തുകള്‍, 5 കോര്‍പ്പറേഷനുകള്‍ 60 മുനിസിപ്പാലിറ്റികള്‍, കണ്ണൂര്‍ കന്‍റോണ്‍മെന്‍റ് ഉള്‍പ്പെടെയുള്ള 1044 രജിസ്ട്രേഷന്‍ യൂണിറ്റുകളില്‍ നിന്നും ജനന-മരണ-വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനിലൂടെ ലഭ്യമാക്കുന്ന പദ്ധതി. സംസ്ഥാനത്ത് ജനന-മരണ-വിവാഹ രജിസ്ട്രേഷനുകളുടെ മുന്‍കാല രേഖകള്‍ പൂര്‍ണ്ണമായും ഡിജിറ്റൈലസ് ചെയ്യുന്നതിന് കഴിഞ്ഞിരിക്കുന്നുവെന്നത് സംസ്ഥാനത്തെ വിവരസാങ്കേതിക വളര്‍ച്ചയുടെ മികവുറ്റ സംഭാവനയായി കണക്കാക്കാം.

സമന്വയ

തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ നിലവില്‍ വിവധ തരത്തിലുള്ള പ്രവര്‍ത്ത നങ്ങള്‍ക്ക് വ്യത്യസ്തയിനം ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കേണ്ടതായി വരുന്നു. ഈ സാഹചര്യത്തില്‍ ജോലിഭാരവും സമയനഷ്ടവും ലഘൂകരിക്കുന്നതിനായി ജീവനക്കാര്‍ക്ക് പ്രവര്‍ത്തിക്കുന്നതിനാവശ്യമായ ആപ്ലിക്കേഷനുകള്‍ ഒരു വിന്‍ഡോയില്‍ ലഭ്യമാക്കുന്ന തിനായി ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ച സോഫ്റ്റ്വെയറാണ് സമന്വയ. പഠനത്തിനും പരിശീലനത്തിനുമുള്ള സൗകര്യവും സമന്വയയില്‍ ലഭ്യമാക്കിയിട്ടുണ്ട്.

http://samanwaya.ikm.in

വസ്തുനികുതി ഡിജിറ്റൈസേഷന്‍

കേരളത്തിലെ പഞ്ചായത്തുകളുടേയും, നഗരസഭകളുടേയും ഒരു കോടി ഇരുപത് ലക്ഷത്തില്‍പരം വസ്തുനികുതി വിവരങ്ങള്‍ ഡിജിറ്റൈസ് ചെയ്തു കഴിഞ്ഞു. http://tax.lsgkerala.gov.in എന്ന വെബ്സൈറ്റില്‍ വാര്‍ഡ് നിലവില്‍ വന്ന വര്‍ഷവും, കെട്ടിടത്തിന്‍റെ വാര്‍ഡ് നമ്പറും, ഡോര്‍ നമ്പറും നല്‍കിയാല്‍ വസ്തുനികുതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കും. നിലവിലെ കെട്ടിട നികുതിയുടെ വിവരങ്ങളും, തറവിസ്തീര്‍ണ്ണത്തിന്‍റെ അടിസ്ഥാനത്തിലുള്ള പുതുക്കിയ നികുതിയുടെ വിവരങ്ങളും, കെട്ടിടത്തിനു നല്‍കിയിരിക്കുന്ന കെട്ടിട നമ്പറുകളും ഏകീകൃത കെട്ടിട നമ്പറിലേക്ക് ബന്ധിപ്പിച്ചാണ് ഡിജിറ്റൈസ് ചെയ്തിരിക്കുന്നത്. ഇപേയ്മെന്‍റായി വസ്തുനികുതി ഒടുക്കുന്നതിനുള്ള സംവിധാനവും ഓണ്‍ലൈനായി ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനുള്ള സൗകര്യവും നിലവിലുണ്ട്. 2015-16 വര്‍ഷത്തില്‍ മുഴുവന്‍ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുമുള്ള വസ്തു നികുതി ഇപേയ്മെന്‍റായി ഒടുക്കുന്നതിനുള്ള സംവിധാനം ഇതിലൂടെ ലഭ്യമാകുന്നതാണ്.

സഹായ സ്കൂള്‍ മാനേജ്മെന്‍റ് സിസ്റ്റം

തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള സ്കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ ഹാജര്‍, പഠന നിലവാരങ്ങള്‍ സമയബന്ധിതമായി രക്ഷകര്‍ത്താക്കളിലേക്ക് എസ്.എം.എസ്. വഴിയും ഇ-മെയില്‍ വഴിയും എത്തിക്കുന്നതിനും വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമുള്ള വെബ് അധിഷ്ഠിത സമഗ്ര പദ്ധതി.

http://sahaayasms.ikm.in

file attachments: 


Main menu 2