Jump to Navigation

തദ്ദേശഭരണസ്ഥാപനങ്ങളില്‍ പൊതു വിവാഹ രജിസ്ട്രേഷനു വേണ്ടിയുള്ള ഇ-ഫയലിംഗ് സംവിധാനം പൂര്‍ണ്ണതയിലേയ്ക്ക്

സിവില്‍ രജിസ്ട്രേഷന്‍ വെബ്സൈറ്റില്‍ (www.cr.lsgkerala.gov.in) പൊതു വിവാഹ രജിസ്ട്രേഷനു വേണ്ടിയുള്ള അപേക്ഷാ ഫോറം സമര്‍പ്പിക്കുന്നതിനും, വിവാഹം  കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം തദ്ദേശഭരണ സ്ഥാപനത്തില്‍ നേരിട്ട് ഹാജരായി രജിസ്റ്റര്‍ ചെയ്ത് സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കുന്നതിനുമുള്ള ഇ-ഫയലിംഗ് സംവിധാനം കേരളത്തിലെ 1024 (98.18%) രജിസ്ട്രേഷന്‍ യൂണിറ്റുകളില്‍ നിലവിലുണ്ട്. ശേഷിക്കുന്ന 19 തദ്ദേശഭരണ സ്ഥാപനങ്ങളില്‍ക്കൂടി ഈ സംവിധാനം നിലവില്‍ വരുന്നതോടെ പൊതു വിവാഹ രജിസ്ട്രേഷനു വേണ്ടിയുള്ള ഇ-ഫയലിംഗ് സംവിധാനം പൂര്‍ണ്ണതയിലേക്കെത്തുന്നതാണ്




Main menu 2