പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്ന ഇ-സേവനങ്ങള്‍ സംബന്ധിച്ച ഇ-ജാലകം സെമിനാര്‍ സെന്റ് തെരാസസില്‍
പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്ന ഇ-സേവനങ്ങള്‍ സംബന്ധിച്ച അവബോധം ജനങ്ങളിലേക്കെത്തിക്കുന്നതിന്റെ ഭാഗമായി എറണാകുളം സെന്റ് തെരാസസ് കോളേജ് സംഘടിപ്പിച്ച ഇ-ജാലകം സെമിനാര്‍ ശ്രദ്ധേയമായി. ആഗസ്റ്റ 5ന് എറണാകുളം സെന്റ് തെരാസസ് കോളേജ് ഇക്കണോമിക്സ് വിഭാഗം സംഘടിപ്പിച്ച ഇ-ജാലകം വര്‍ക്കഷോപ്പില്‍ 20 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ഒരു ദിവസം നീണ്ടു നിന്ന വര്‍ക്ക് ഷോപ്പ് സെന്റ് തെരാസസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വിനിത ഉദ്ഘാടനം ചെയ്തു. ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന് പരിശീലനവിഭാഗം ടെക്നിക്കല്‍ ഓഫീസര്‍മാരായ ശ്രീ സുനില്‍ രാജ് , ശ്രീ രാജഗോപാലന്‍ എന്നിവര്‍ മുഖ്യ വിഷയങ്ങള്‍ സംബന്ധിച്ച ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുകയും തദ്ദേശ സ്ഥാപനങ്ങളില്‍ ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന് വിന്യസിച്ച വിവിധ സോഫ്റ്റു വെയറുകള്‍ പരിചയപ്പെടുത്തുകയുമുണ്ടായി. തദ്ദേശ സ്ഥാപനങ്ങള്‍ വഴി പൊതുജനത്തിന് ലഭ്യമാകുന്ന ഇ-സേവനങ്ങളായിരുന്നു വര്‍ക്ക് ഷോപ്പിലെ മുഖ്യ ചര്‍ച്ചാ വിഷയം .
- 1596 reads