Jump to Navigation

ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍ സ്വയംഭരണ പദവിയിലേക്ക്

തദ്ദേശ സ്ഥാപനങ്ങളുടെ കമ്പ്യൂട്ടര്‍വല്‍ക്കരണത്തിലൂടെ  കേരളത്തിലെ ഇ-ഗവേണന്‍സ് മേഖലയില്‍ ചുവടുറപ്പിച്ച് മുന്നേറുന്ന ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന് പുതിയ പദവി ലഭിച്ചിരിക്കയാണ്. കഴിഞ്ഞ 14 വര്‍ഷമായി ഒരു മിഷനായി  പ്രവര്‍ത്തിച്ച് നിരവധി നേട്ടങ്ങള്‍  കൈവരിച്ച  ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍  ഇതിനോടകം 14ല്‍പരം സുപ്രധാന സോഫ്റ്റ് വെയറുകള്‍  തദ്ദേശ സ്ഥാപനങ്ങളില്‍ വിന്യസിച്ച്  പ്രവര്‍ത്തനക്ഷമമാക്കിയിരിക്കയാണ്. ഇ-ഗവേണന്‍സ് മേഖലയില്‍ കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളുടെ പൂര്‍ണ്ണ പങ്കാളിത്തം ഉറപ്പാക്കുന്നതോടൊപ്പം സാങ്കേതിക സഹായം  കാര്യക്ഷമമായി നല്‍കുന്നതിന്   ഈ കാലയളവില്‍ ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്  സാധിച്ചിട്ടുണ്ട്. ഇത്തരമൊരു ശൈലിയുടെ അംഗീകാരമാണ് നാളിതുവരെ ഐ.കെ.എം നു ലഭിച്ച അവാര്‍ഡുകളുടെ കൂടെ ഇന്ന് എഴുതി ചേര്‍ക്കപ്പെട്ടിട്ടുള്ളത്. ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍ എന്ന സ്ഥാപനത്തെ 1955 ലെ 12ാമത് തിരുവിതാംകൂര്‍ കൊച്ചി സാഹിത്യ ശാസ്ത്രീയ ധര്‍മ്മ സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ആക്റ്റ് പ്രകാരം TVM/TC/212/2014  നമ്പറായി തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴില്‍ 2014 ഫെബ്രുവരി 10 മുതല്‍ ഒരു സ്വയംഭരണ സ്ഥാപനമായി രജിസ്റ്റര്‍ ചെയ്തിരിക്കയാണ്. ഇതിനായി പൂര്‍ണ്ണ സഹകരണം ലഭ്യമാക്കിയ ബഹുമാനപ്പെട്ട പഞ്ചായത്ത് സാമൂഹ്യ നീതി  വകുപ്പ്  മന്ത്രി ഡോ. എം.കെ. മുനീറിന് 2014 ഫെബ്രുവരി 14 ന് രാവിലെ 10:30ന് ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍ അങ്കണത്തില്‍ വച്ച്  സ്നേഹോഷ്മളമായ സീകരണം നല്‍കുകയുണ്ടായി. തദവസരത്തില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്  ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. എം. ഷംസുദ്ദീന്‍ മന്ത്രി ഡോ. എം.കെ. മുനീറില്‍ നിന്ന്  എറ്റുവാങ്ങി.

Minister Handover the Registration Certificate to Executive DIrector



Main menu 2