Jump to Navigation

പഞ്ചായത്തുകളുടെ ഇ-ഗവേണന്‍സ് മേഖലയില്‍ - കേരളത്തിന് ദേശീയ പുരസ്കാരം

ഇന്‍ഫര്‍മേഷന്‍ കമ്മ്യുണിക്കേഷന്‍ ടെക്നോളജി കാറ്റഗറി1 വിഭാഗത്തില്‍ കേരളത്തിനു രണ്ടാം സ്ഥാനം ലഭ്യമായിരിക്കുന്നു. 2014-15 വര്‍ഷത്തെ പഞ്ചായത്തുകളുടെ പ്രവര്‍ത്തന മികവു പരിഗണിച്ചാണ് ഇ-പുരസ്‌കാരം കേരളത്തെ തേടിയെത്തിയിരിക്കുന്നത്. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ നേതൃത്വത്തില്‍ പഞ്ചായത്തുകളുടെ ഇ-ഗവേണന്‍സ് മേഖലയില്‍  നടത്തിയ  മുന്നേറ്റമാണ്  ദേശീയ   പുരസ്കാരത്തിന് കേരളത്തെ അര്‍ഹമാക്കിയത് .പദ്ധതി നിര്‍വഹണം ചടുലവും കുറ്റമറ്റതുമാക്കുന്നതിനു സഹായകമായ സുലേഖ പ്ലാന്‍ മോണിട്ടറിങ്ങ് സംവിധാനം, പൂര്‍ണ രൂപത്തില്‍ നടപ്പിലാകുന്ന ജനന മരണ വിവാഹ രജിസ്ട്രെഷന്‍,പഞ്ചായത്തുകളുടെ  വരവ് ചെലവ് കണക്കുകള്‍  കൈകാര്യം ചെയ്യാന്‍ പ്രാപ്തമായ സാംഖ്യ അപ്ളിക്കേഷന്‍, എന്നിവയില്‍ തുടങ്ങി ഡയറക്റ്റ്  ബെനിഫിറ്റ്  ട്രാന്‍സ്ഫര്‍  സംവിധാനത്തില്‍ കാര്യക്ഷമമാക്കിയ  സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ വിതരണം, വിവിധ നികുതികള്‍  സമാഹരിക്കുന്നതിനുള്ള സഞ്ചയ ,കെട്ടിട നിര്‍മാണ പെര്‍മിറ്റ്‌ സുതാര്യമാക്കിയ സങ്കേതം   എന്നിങ്ങനെ നിരവധി ജനോപകാരപ്രദമായ  മേഖലകളില്‍ പഞ്ചായത്തുകള്‍ക്ക് മുന്നേറ്റം നടത്തുവാന്‍ സഹായകമായത് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വിന്യസിച്ച് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിച്ചു വിജയിപ്പിച്ച സോഫ്റ്റ്‌വെയറുകളാണ് എന്ന് തെളിയിച്ചിരിക്കയാണ് . 

ഫയല്‍ നീക്കങ്ങള്‍ പൊതുജനങ്ങള്‍ക്കു  ടച്ച്‌ സ്ക്രീന്‍  വഴി ലഭ്യമാക്കിയും പഞ്ചായത്തുകളുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമായ രീതിയില്‍  ജനങ്ങളിലേക്ക്  തത്സമയം എത്തിക്കുന്നതിന് പര്യാപ്തമായ വെബ് സൈറ്റ്  ശ്രംഖല പരിപാലിച്ചും സുരേഖ, സമന്വയ വെബ്സൈറ്റുകള്‍ വഴിയും സമഗ്ര മൊബൈല്‍ അപ്ലിക്കേഷന്‍ വഴിയും ഇ ഗവേര്‍ണന്‍സ്  പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിച്ച് പഞ്ചായത്തുകള്‍ക്ക് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ ലഭ്യമാക്കിയ  മികവുറ്റ ഇ-ഗവേണന്‍സ്  പ്രവര്‍ത്തനമാണ് ഇ പുരസ്‌കാരം കേരളത്തിനു ലഭ്യമാകാന്‍ അവസരമൊരുക്കിയത് 



Main menu 2