Jump to Navigation

അജാനൂര്‍ ഗ്രാമപഞ്ചായത്ത് ജനന-മരണ-വിവാഹ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈന്‍ പ്രഖ്യാപനം

കാസര്‍കോഡ് ജില്ലയിലെ അജാനൂര്‍ ഗ്രാമപഞ്ചായത്തിന്റെ കമ്പ്യൂട്ടര്‍ വര്‍ക്കരണത്തിന്റെ ഭാഗമായി ജനസേവന വിഭാഗം സമ്പൂര്‍ണ്ണമായി കമ്പ്യൂട്ടര്‍ വല്‍കരിക്കുന്നതിന്റെ പ്രഖ്യാപനം ബഹു:മന്ത്രി ഡോ.എം.കെ മുനീര്‍ 05.04.2013 നു നിര്‍വ്വഹിച്ചു.കാസര്‍കോഡ് ജില്ലയിലെ വസ്തു നികുതി ഇ-പേയ്മെന്‍റ് വഴി അടയ്ക്കുന്ന നാലാമത്തെ ഗ്രാമപഞ്ചായത്ത് എന്ന പദവി അജാനൂര്‍ ഗ്രാമപഞ്ചായത്തിനു ലഭിച്ചു. മുന്‍കാല ജനനരജിസ്റ്ററുകളുടെ ഡാറ്റാ എന്‍ട്രി നടത്തിയ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്. ജനന സര്‍ട്ടിഫിക്കറ്റുകള്‍ വെബ്സൈറ്റില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. കൂടാതെ വിവാഹം രജിസ്റ്റര്‍ ചെയ്യാനുള്ള അപേക്ഷ ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കാവുന്നതാണ്. ഓഫീസില്‍ ലഭിക്കുന്ന അപേക്ഷകളുടെ വിവരങ്ങള്‍ എസ്.എം.എസ് മുഖാന്തിരം അറിയിക്കുന്നതിനുള്ള സംവിധാനവും ഏര്‍പ്പെടുത്തി.



Main menu 2