പഞ്ചായത്ത് ദിനാഘോഷം സമ്പൂര്‍ണ്ണ ഹൈടെക്കാക്കി ഐ.ടി ടീം
2018 ഫെബ്രുവരി 18,19 തിയ്യതികളിലായി പെരിന്തല്‍മണ്ണ ഷിഫാ കണ്വെന്ഷന് സെന്റെറില്‍ നടക്കുന്ന സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷം സമ്പൂര്‍ണ്ണ ഹൈടെക്കാക്കി പഞ്ചായത്ത് ദിനാഘോഷ ഐ.ടി ടീം ശ്രദ്ധേയമായി.
ദിനാഘോഷത്തില്‍ പങ്കെടുക്കുന്ന മുഴുവന്‍ പ്രധിനിധികള്‍ക്കും ഓണ്‍ലൈന്‍ രജിസ്ട്രെഷന്, സ്പോട്ട് രജിസ്ട്രെഷന് , ഫോട്ടോപതിച്ച തിരിച്ചറിയല്‍ കാര്‍ഡ്, താമസ സൌകര്യം ഒരുക്കിയത് ഓണ്‍ലൈനായി അറിയുന്നതിനുള്ള സംവിധാനം, പരിപാടികളുടെ തത്സമയ സംപ്രക്ഷണം, ഓണ്‍ലൈന്‍ ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് മീഡിയാ & പബ്ലിസിറ്റി സെന്റര്‍, സെമിനാറിലേക്ക് ആവശ്യമായ ചോദ്യങ്ങള്‍ മുന്‍കൂട്ടി ഓണ്‍ലൈനായി അയക്കാനുള്ള സംവിധാനം തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. വിവര സാങ്കേതിക വിദ്യയുടെ പരമാവധി സാധ്യതകള്‍ ഉപയോഗപ്പെടുത്തിയ കേരളത്തിലെ ആദ്യ പഞ്ചായത്ത് ദിനാഘോഷമാണ് പെരിന്തല്‍മണ്ണ ഷിഫാ കണവന്ഷന് സെന്റെറില്‍ വച്ച് നടന്നു വരുന്നത്.
ഐ.ടി കമ്മിറ്റി ചെയര്‍പെഴ്സണ്‍ (പ്രസിഡണ്ട് പാണ്ടിക്കാട് പഞ്ചായത്ത്), ഐ.ടി കമ്മിറ്റി കണ്‍വീനര്‍ പി.കെ. ഖാലിദ് (പെര്‍ഫോര്‍മന്‍സ് ഓഡിറ്റ് സീനിയര്‍, സൂപ്രണ്ട്, എടപ്പാള്‍ യൂണിറ്റ്), ഐ.കെ.എം ജില്ലാ കോര്‍ഡിനേറ്റര്‍ ശ്രീ.രാജന്, ജില്ലാ ടെക്നിക്കല്‍ ഓഫീസര്‍ ശ്രീ. ഹാരിസ്, കമ്മിറ്റി അംഗം ശ്രീ. ഷഫീഖ് റഹ്മാന് എന്നിവരുടെ നേതൃത്വത്തില്‍ ഐ.ടി കമ്മിറ്റി അംഗങ്ങള്‍, ഐ.കെ.എം ജീവനക്കാര്‍, പഞ്ചായത്ത് ടെക്നിക്കല്‍ അസിസ്റ്റന്റുമാര്‍ എന്നിവര്‍ വീഴ്ചയില്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്കായി അഹോരാത്രം പ്രയത്നിക്കുന്നു.
- 225 reads