Jump to Navigation

പഞ്ചായത്ത് എംപവര്‍മെന്റ് ആന്റ് അക്കൌണ്ടബിലിറ്റി ഇന്‍സെന്റീവ് സ്കീം അവാര്‍ഡ് 2012-13 (PEAIS)

പഞ്ചായത്ത് എംപവര്‍മെന്റ് ആന്റ് അക്കൌണ്ടബിലിറ്റി ഇന്‍സെന്റീവ് സ്കീം 2012-13 അവാര്‍ഡിനായി ത്രിതല പഞ്ചായത്തുകള്‍ക്ക് അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിന് 29.12.2012-ലെ G.O.(RT)3618/2012/LSGD ഉത്തരവു പ്രകാരം ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വെബ് അധിഷ്ഠിത PEAIS സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ച് വിന്യസിച്ചിരിക്കുന്നു. സുലേഖ സോഫ്റ്റ്‌വെയറില്‍ ഉപയോഗിക്കുന്ന യൂസര്‍ ഐ.ഡി.യും പാസ്‌വേര്‍ഡും ഉപയോഗിച്ച് വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിന് സാധിക്കുന്നതാണ്. ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്ക് ഓണ്‍ലൈനായി പഞ്ചായത്തുകളുടെ മാര്‍ക്ക് രേഖപ്പെടുത്തുന്നതിനുള്ള സൌകര്യവും ഇതിലൂടെ ലഭ്യമാണ്. www.lsgkerala.gov.in/peaisaward എന്ന വെബ്സൈറ്റിലൂടെ ഈ സൌകര്യം പ്രയോജനപ്പെടുത്താവുന്നതാണ്. വളരെ കുറഞ്ഞ സമയത്തിലാണ് (ഒരു മാസം) ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ ഈ സോഫ്റ്റ്‌വെയര്‍ ഡവലപ്പ് ചെയ്തു വിന്യസിച്ചിരിക്കുന്നത്.



Main menu 2