തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ഇ-ഗവേര്‍ണന്‍സില്‍ ജിയോഗ്രഫിക്കല്‍ ഇന്‍ഫന്‍മേഷന്‍ സിസ്റ്റത്തിന്റെ പ്രസക്തി
വികേന്ദ്രീകൃതാസൂത്രണ പരിപാടിയില്‍ ഓരോ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും തങ്ങളുടെ പ്രദേശത്തെ ഭൗതിക സവിശേഷതകളുടെയും ജനവാസ വിതരണത്തിന്റെയും പ്രാദേശികമായി ലഭ്യമായ പ്രകൃതി വിഭവങ്ങളുടെയും സാമൂഹിക സാമ്പത്തിക നിലയുടെയും വിവരങ്ങള്‍ ശേഖരിച്ച് ക്രോഡീകരിച്ച് വികസന പദ്ധതികളുടെ ആസൂത്രണത്തിന് ആ വിവരങ്ങള്‍ പ്രയോജനപ്പെടുത്തേണ്ടതുമാണ്. ഭൂവിഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രോജെക്ട്കളുടെ രൂപീകരണത്തിനും അവലോകനത്തിനുമായി ഭൂപടങ്ങള്‍ തയ്യാറാക്കുവാന്‍ പല തദ്ദേശ ഭരണ സ്ഥാപനങ്ങളും ശ്രമിക്കുകയും എന്നാല്‍ ഭൂരിപക്ഷം സ്ഥാപനങ്ങളിലും ഭൂപടങ്ങള്‍ ശാസ്ത്രീയമായി തയ്യാറാക്കാന്‍ കഴിഞ്ഞില്ല. ഈ സാഹചര്യത്തില്‍ പ്രാദേശിക ഭരണ നിര്‍വഹണം കാര്യക്ഷമമാക്കുന്നതിനുവേണ്ടി പ്രകൃതി വിഭവങ്ങളുടേയും, ഭൗതിക സവിശേഷതകളുടെയും, സാമൂഹിക സാമ്പത്തിക നിലയുടെയും അടിസ്ഥാനത്തില്‍ സൂക്ഷ്മ തലത്തിലുള്ള സ്ഥാനീയ വിവരങ്ങളോടുകൂടിയ വ്യത്യസ്ത തോതുകളിലുള്ള ഡിജിറ്റല്‍ ഭൂപടങ്ങള്‍ നിര്‍മ്മിക്കുന്നതിനുവേണ്ടി ഇന്‍ഫര്‍മേഷന്‍ കേരള മിഷനില്‍ ജിയോഗ്രഫിക്കല്‍ ഇന്‍ഫന്‍മേഷന്‍ സിസ്റ്റം (ജി.ഐ.എസ്) വിഭാഗം രൂപീകരിക്കുകയുണ്ടായി.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ അഡ്മിനിസ്ട്രേറ്റീവ് ഭൂപടങ്ങള്‍
കേരളത്തിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും തോത് അടിസ്ഥാനമാക്കിയുള്ള ഡിജിറ്റല്‍ ഭൂപടങ്ങള്‍ നിര്‍മ്മിക്കുന്നതിന് വേണ്ടി സര്‍വ്വേ വകുപ്പില്‍ നിന്ന് ലഭ്യമായ വില്ലേജ് അടിസ്ഥാനമാക്കിയുള്ള ഭൂപടങ്ങളെയാണ് പ്രയോജനപ്പെടുത്തിയത്. ഇതുപയോഗിച്ച് പഞ്ചായത്ത് തലത്തിലുള്ള ഡിജിറ്റല്‍ ഭൂപടങ്ങള്‍ തയ്യാറാക്കി നല്കി. ഈ ഭൂപടങ്ങളില്‍ വളരെ കുറച്ച് വിവരങ്ങള്‍ മാത്രമേ ഉള്‍പ്പെട്ടിട്ടുള്ളൂ. നഗര പ്രദേശങ്ങളുടെ ഭൂപടങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ ഉള്‍ക്കൊള്ളിക്കുന്നതിനു വേണ്ടി ഫീല്‍ഡുതല പരിശോധന നടത്തി പുനര്‍നിര്‍മ്മിക്കുകയും ചെയ്തു. ഈ ഭൂപടങ്ങള്‍ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ വെബ് സൈറ്റില്‍ കൂടി ലഭ്യമാക്കുകയും ചെയ്തു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ടാക്സ് മാപ്പിംഗ്
നിലവില്‍ കെട്ടിടങ്ങളുടെ നികുതി നിര്‍ണ്ണയിച്ചിരിക്കുന്നത് 1998- ല്‍ ആണ്. അതിനു ശേഷം നിലവിലെ കെട്ടിട ഘടനയില്‍ വലിയ തോതിലുള്ള മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഈ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഭൂരിഭാഗം കെട്ടിടങ്ങളുടെയും നികുതി പുനര്‍ നിര്‍ണ്ണയിച്ചിട്ടില്ല.
ജി.ഐ.എസ്. മാപ്പിംഗ് നടത്തിയതിന് ശേഷം ഉള്ള കെട്ടിട ഘടനയെ അടിസ്ഥാനമാക്കി നിലവിലുള്ള മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായിത്തന്നെ നികുതി പുനര്‍ നിര്‍ണ്ണയിക്കപ്പെടുകയാണെങ്കില്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് വസ്തു നികുതി ഇനത്തില്‍ വന്‍ വരുമാന വര്‍ദ്ധനവ് ഉണ്ടാകുന്നതാണ്.
തിരഞ്ഞെടുത്ത നഗരസഭകളില്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷന് നടത്തിയ ടാക്സ് മാപ്പിംഗ് ഡേറ്റാ അസ്സസ്മെന്റ് രജിസ്റ്ററുമായി ബന്ധപ്പെടുത്തിയതിലൂടെ അനധികൃത കെട്ടിട നിര്‍മ്മാണത്തിന്റെ വ്യാപ്തി എത്രത്തോളമുണ്ടെന്ന് ടേബിളില്‍ നിന്ന് മനസിലാക്കാവുന്നതാണ്.
ക്രമ നമ്പര്‍ | വിവരണം | കെട്ടിടങ്ങളുടെ എണ്ണം | |||
പെരിന്തല്‍മണ്ണ 2011 വരെ |
ആറ്റിങ്ങല്‍ 2011 വരെ |
മലപ്പുറം 2013 വരെ |
താനാളൂര്‍ 2010 വരെ |
||
1 | അസ്സസ്മെന്റ്റ് രജിസ്റ്ററിലെ കെട്ടിടങ്ങള്‍ | 21019 | 18466 | 25020 | 15817 |
2 | ജി ഐ എസ് സര്‍വേയിലെ കെട്ടിടങ്ങള്‍ | 22915 | 16947 | 19548 | 13192 |
3 | അസ്സസ്മെന്റ്റ് രജിസ്റ്ററുമായി ലിങ്ക് ചെയ്ത കെട്ടിടങ്ങള്‍ | 15916 | 10226 | 15290 | 10855 |
4 | അസ്സസ്മെന്റ്റ് രജിസ്റ്ററിലെ ലിങ്ക് ചെയ്യാന്‍ ബാക്കിയുള്ള കെട്ടിടങ്ങള്‍ | 3301 | 8240 | 9730 | 4962 |
5 | ജി ഐ എസ് സര്‍വ്വേക്ക് ശേഷം ലിങ്ക് ചെയ്യാന്‍ ബാക്കിയുള്ള കെട്ടിടങ്ങള്‍ (Unauthorised) | 6999 | 6721 | 4258 | 2337 |
6 | ജി ഐ എസ് സര്‍വേ സമയത്ത് നിലവിലെ അസ്സസ്മെന്റ് രജിസ്റ്ററിലെ കെട്ടിടത്തിന്റെ ഘടനയില്‍ മാറ്റം ഉള്ള കെട്ടിടങ്ങള്‍ | 2714 | 2515 | * |
* താനാളൂര്‍ ഗ്രാമ പഞ്ചായത്തിലെ അസ്സസ്മെന്റ് രജിസ്റ്റ൪ പ്രകാരം 1742 ഓല മേഞ്ഞ കെട്ടിടങ്ങളാണ് ഉള്ളത്. എന്നാല്‍ ഐ.കെ.എം നടത്തിയ സര്‍വ്വേയില്‍ 150 ഓല മേഞ്ഞ കെട്ടിടങ്ങള്‍ മാത്രമാണ് കണ്ടെത്താന്‍ കഴിഞ്ഞത്. ബാക്കി ഓല മേഞ്ഞ കെട്ടിടങ്ങള്‍ക്കെല്ലാം രൂപ മാറ്റം സംഭവിച്ചിട്ടുണ്ട്.
ജി.ഐ.എസ്. മാപ്പിംഗിന്റെ പ്രസക്തി
- തദ്ദേശ സ്ഥാപനങ്ങളുടെ ആസ്തി രജിസ്റ്റ൪ :-
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വിവധ ആസ്തികളെകുറിച്ചുള്ള വിവരങ്ങള്‍ അടങ്ങിയ ആസ്തി രജിസ്റ്റ൪ നിലവിലുണ്ട്. എന്നാല്‍ ഈ ആസ്തികളെ സ്ഥാനീയമായി നി൪ണയിക്കുവാന് ഇന്നുവരെ സാധിച്ചിട്ടില്ല. ജി.ഐ.എസ്. മാപ്പിംഗിലൂടെ ഈ ആസ്തികളെ കുറിച്ചുള്ള സ്ഥാനീയ വിവര വ്യൂഹം സൃഷ്ടിക്കുന്നതിനും കൂടാതെ കാലോചിതമായി കൂടുതല്‍ വിവരങ്ങള്‍ ഉള്‍ക്കൊള്ളിക്കുന്നതിനും മാറ്റങ്ങള്‍ വരുത്തുന്നതിനും സാധിക്കും. - അസ്സസ്മെന്റ് രജിസ്റ്റ൪ :-
കെട്ടിടങ്ങളുടെ സ്ഥാനീയ വിവരവ്യൂഹം സൃഷ്ടിക്കുന്നതിനോടൊപ്പം നിലവിലുള്ള കെട്ടിട ഘടനയെ അടിസ്ഥാനമാക്കി വസ്തുനികുതി പുനര്നി൪ണയിക്കുന്നതിനും അതിലൂടെ വരുമാനം മെച്ചപ്പെടുത്തുന്നതിനും സാധിക്കും. വാടക കെട്ടിടങ്ങള്‍ കണ്ടുപിടിക്കുന്നതിനും കെട്ടിട നികുതി ഒടുക്കുന്നതില്‍ വീഴ്ച വരുത്തുന്നവരെ സ്ഥാനീയമായി കണ്ടെത്തുവാനും അവരെ SMS സംവിധാനത്തിലൂടെയോ മറ്റോ ഓര്‍മ്മപ്പെടുത്തുന്നതിനും, ബില്കളക്ട൪മാ൪ക്ക് കെട്ടിടങ്ങള്‍ സ്ഥാനീയമായി മനസിലാക്കി നികുതി പിരിവ് സുഗമമാക്കുന്നതിനും കഴിയും. പുതുതായി വരുന്ന കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കുന്നതിനും അവയെ വിവര വ്യൂഹത്തിലേക്ക് ഉള്‍ക്കൊള്ളിക്കുന്നതിനും നിലവിലുള്ളവയുടെ ഘടന പരിഷ്ക്കരിക്കുന്നതിനും സാധിക്കും. വിവരങ്ങള്‍ സുതാര്യമാകുന്നതിലൂടെ കെട്ടിട നിര്‍മ്മാണത്തിനുള്ള അനുമതിയിലും നികുതി നിര്‍ണ്ണയത്തിലും ഉള്ള അപാകതകള്‍ പരിഹരിക്കുവാന്‍ സാധിക്കും. - ഗതാഗത ശ്യംഖല
ബഹുഭൂരിപക്ഷം തദ്ദേശ ഭരണ സ്ഥാപനങ്ങളിലും മുഴുവന്‍ റോഡ് ശൃംഖലയേയും ഉള്‍ക്കൊള്ളിച്ച് കൊണ്ടുള്ള ഭൂപടം നിര്‍മ്മിക്കുവാന്‍ സാധിച്ചിട്ടില്ല. ജി.ഐ.എസ്. മാപ്പിംഗ് പൂര്‍ണ്ണമാകുന്നതോടെ പ്രദേശത്തെ നടപ്പാത മുതല്‍ ദേശീയപാത വരെയുള്ള മുഴുവന്‍ ഗതാഗത സംവിധാനത്തെയും കുറിച്ചുള്ള വിവരവ്യൂഹം സൃഷ്ടിക്കുന്നതിന് സാധിക്കും. ഇതിലൂടെ ലക്ഷ്യസ്ഥാനങ്ങളില്‍ എളുപ്പത്തില്‍ എത്തിച്ചേരുന്നതിനുള്ള വഴികള്‍ കണ്ടുപിടിക്കുന്നതിനും സാധിക്കും. ഗതാഗതക്കുരുക്ക് ഉണ്ടാകുന്ന സമയങ്ങളില്‍ വാഹനങ്ങള്‍ വഴിതിരിച്ച് വിടുന്നതിനും സാധിക്കും. നിലവിലുള്ള വിവര വ്യൂഹത്തെ കാലോചിതമായി പരിഷ്കരിക്കാന്‍ കഴിയും. അതായത് റോഡിന്റെ ഉപരിതലം, വീതി, ടാര്‍ വീതി്, നീളം, ഓടകള്‍, പൊതു ഗതാഗത സംവിധാനം സാധ്യമാണോ, റോഡിന്റെ ഉടമസ്ഥത എന്നിവ ഉള്‍പ്പെടുന്നു. വസ്തു നികുതി നിര്‍ണയത്തിനും ഈ വിവരങ്ങളെ ഉപയോഗപ്പെടുത്താവുന്നതാണ്.
ഐ.കെ.എം നിര്‍മ്മിച്ച സുലേഖ സോഫ്റ്റ്വെയര് ഉപയോഗിച്ച് പദ്ധതി നിര്വ്വഹണതിനുവേണ്ടി തുക വകയിരുത്തുമ്പോഴും, പൂര്‍ത്തീകരണ പത്രം നല്കുമ്പോഴും ഈ വിവരങ്ങള്‍ ജി.ഐ.എസ് സംവിധാനത്തിലേക്ക് കൂട്ടിച്ചേര്‍ക്കാവുന്നതാണ്. - ജല വിഭവങ്ങള്‍
പ്രദേശത്തെ നീര്‍ച്ചാലുകളെ കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും ജി.ഐ.എസ് മാപ്പിങ്ങിലൂടെ ശേഖരിക്കുന്നു. ഈ വിവരങ്ങള്‍ നീര്‍ത്തടാധിഷ്ടിത വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താവുന്നതാണ്. പ്രദേശത്തെ നദികള്‍, തോടുകള്‍, കുളങ്ങള്‍, വ്യക്തികളുടെ കിണറുകള്‍, ഇവ വറ്റുന്നതാണോ വറ്റാത്തതാണോ, വരള്ച്ചാസമയങ്ങളില് കുടിവെള്ളം എത്തിക്കേണ്ട സ്ഥലങ്ങള്‍, വെള്ളം കയറാന്‍ സാധ്യതഉള്ള സ്ഥലങ്ങള്‍, ജനങ്ങള്‍ കുടിവെള്ളത്തിനായി കിണറുകളെയാണോ പൊതു ജലവിതരണ സംവിധാനത്തെയാണോ ആശ്രയിക്കുന്നത് എന്നിവ മനസിലാക്കുവാന്‍ സാധിക്കും. - ഭൂവിനിയോഗം
ജി.ഐ.എസ് മാപ്പിങ്ങിലൂടെ ഓരോ വസ്തുവിലെയും ഭൂ-വിനിയോഗം ശേഖരിക്കുന്നു. ഇതിലൂടെ പ്രദേശത്തെ കാര്‍ഷിക വിഭവ വിന്യാസത്തെക്കുറിച്ച് മനസിലാക്കുന്നതിനും വിവിധ വിളകളെ അവതരിപ്പിക്കുന്നതിനും സാധിക്കുന്നു. കൂടാതെ കാലാകാലങ്ങളില്‍ കൃഷി ഭൂമിയുടെ അളവില്‍ ഉണ്ടായ കുറവ്, കാര്‍ഷിക വിഭവങ്ങളില്‍ ഉണ്ടായ മാറ്റങ്ങള്‍ എന്നിവ മനസിലാക്കുന്നതിന് സാധിക്കുന്നു. - വൈദ്യുത ശ്യംഖല
പ്രദേശത്തെ വൈദ്യുത വിതരണ ശ്യംഖല സ്ഥാനീയമായി രേഖപ്പെടുത്തുന്നതിലൂടെ വൈദ്യുത തൂണുകള്‍ (HT/LT), ട്രാന്‍സ്ഫോര്‍മര്‍, പോസ്റ്റിന്റെ തരം, തെരുവ് വിളക്കുകളുടെ വിതരണം, തരം, ഓരോ വീടിന്റെയും വൈദ്യുതി ലഭ്യത, കണ്‍സ്യുമര്‍ നമ്പര്‍, കണക്ക്ഷന് തരം എന്നിവ മനസിലാക്കുവാന്‍ സാധിക്കും. ഈ വിവരങ്ങള്‍ ഉപയോഗപ്പെടുത്തി വൈദ്യുതി വകുപ്പിന് അവരുടെ ഉപയോക്താക്കളെ സ്ഥാനീയമായി കണ്ടെത്തുന്നതിനും ഓരോ വീടിനും ഏതു പോസ്റ്റില്‍ നിന്നുമാണ് വൈദ്യുതി ലഭ്യമാക്കിയിരിക്കുന്നത് ഏതു ട്രാന്‍സ്ഫോര്‍മറിന്റെ പരിധിയില്‍ വരുന്നു എന്ന് മനസിലാക്കി അവര്‍ രേഖപ്പെടുത്തുന്ന പരാതികള്‍ സ്ഥാനീയമായി കണ്ടെത്തി വളരെ വേഗം പരിഹരിക്കുന്നതിനും സഹായകമാകുന്നു. ഭരണകൂടത്തിന് പ്രദേശത്തെ വൈദ്യുതീകരിക്കാത്ത വീടുകള്‍ കണ്ടെ ത്തുന്നതിനും വൈദ്യുതി ലഭ്യമാക്കുന്നതിനും ഈ വിവരങ്ങള്‍ സഹായകരമാണ്. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് തെരുവ് വിളക്കുകളുടെ വിതരണം സ്ഥാനീയമായി നിശ്ചയിക്കുന്നതിനും സാധിക്കുന്നു.
ജി.ഐ.എസ് വിവര വ്യൂഹത്തെ മറ്റു സോഫ്റ്റ്വെയറുകളുമായി ബന്ധപ്പെടുത്തല്‍
ഫീല്‍ഡ് സര്‍വ്വേ പ്രവര്‍ത്തനത്തിലൂടെ ശേഖരിക്കപ്പെടുന്ന സ്ഥാനീയ വിവരങ്ങള്‍ കാലാകാലങ്ങളില്‍ മാറിക്കൊണ്ടിരിക്കുന്നവയാണ് അതിനാല്‍ ഈ വിവരങ്ങള്‍ സമയോചിതമായും കാലികമായും പുതുക്കേണ്ടതുണ്ട്. ഈ വിവരങ്ങള്‍ കാലികമായി പുതുക്കുന്നതിനായി ഐ.കെ.എം തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ വിന്യസിച്ചിരിക്കുന്ന താഴെ പറയുന്ന സോഫ്റ്റ്വെയറുകള് ജി.ഐ.എസ് ഡിജിറ്റല്‍ ഭൂപടങ്ങളുമായി ബന്ധിപ്പിപ്പിക്കേണ്ടതാണ്.
Related post
- 3563 reads