സാംഖ്യ -സഞ്ചയ (Rent on Land and Building) സംയോജനം നിലവില്‍ വന്ന ആദ്യ ഗ്രാമ പഞ്ചായത്ത് - കൂത്താട്ടുകുളം
എറണാംകുളം ജില്ലയിലെ കൂത്താട്ടുകുളം ഗ്രാമ പഞ്ചായത്തില്‍ സഞ്ചയ-സാംഖ്യ സംയോജനം പൂര്‍ത്തീകരിച്ചിരിക്കുന്നു. തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഒടുക്കേണ്ട കെട്ടിടങ്ങളുടെയും സ്ഥലങ്ങളുടേയും വാടക നേരിട്ട് കൌണ്ടറില്‍ ഒടുക്കാന്‍ സഹായിക്കുന്ന സംവിധാനമാണ് ഇതുവഴി ഒരുക്കിയിരിക്കുന്നത്. സെക്ഷനുകളില്‍ പോയി ഡിമാന്റ് ലഭ്യമാക്കി കൌണ്ടറുകളില്‍ വീണ്ടും ക്യൂ നിന്ന് വാടക തുക ഒടുക്കുന്നരീതിയില് നിന്ന് മാറി നേരിട്ട് കൌണ്ടറില്‍ വിവരം ലഭ്യമാകുകയും നിമിഷങ്ങള്‍ക്കുള്ളില്‍ പണം ഒടുക്കുകയും ചെയ്യുന്നസംവിധാനം പൊതുജനത്തിന് ഏറെ സഹായകരമാണ്. ആദ്യമായാണ് ഒരു ഗ്രാമ പഞ്ചായത്തില്‍ Rent on Land and Building നുള്ള സഞ്ചയ അപ്ലിക്കേഷനും പണം അക്കൌണ്ടിംഗ് നടത്തുന്നതിനുള്ള സാംഖ്യ അപ്ലിക്കേഷനും സംയോജിച്ച സംവിധാനം നിലവില്‍ വന്നത്
- 1417 reads