സകര്‍മ സോഫ്റ്റ്വെയര് ഓണ്‍ലൈന്‍ - മലപ്പുറം
മലപ്പുറം ജില്ലയിലെ കാളികാവ് ബ്ലോക്ക് ടെക്നിക്കല്‍ അസിസ്റ്റന്റ് ശ്രീമതി സലീന കെ കെ, താനൂര്‍ ബ്ലോക്ക് ടെക്നിക്കല്‍ അസിസ്റ്റന്റ് ശ്രീമതി വിചിത്ര കെ എന്‍ എന്നിവരെ ഇന്ന് മലപ്പുറത്ത് നടന്ന ഐ കെ എം ജില്ലാ തലയോഗത്തില്‍ അനുമോദിച്ചു. ശ്രീമതി സലീന കെ കെ കാളികാവ് ബ്ലോക്കിലെ ചുമതല വഹിക്കുന്ന ഒമ്പത് ഗ്രാമപഞ്ചായത്തുകളിലും ഒരു ബ്ലോക്ക് പഞ്ചായത്തിലും സകര്‍മ സോഫ്റ്റ്വെയര് ഓണ്‍ലൈന്‍ ആക്കുന്നതിലും ഒമ്പത് ഗ്രാമപഞ്ചായത്തുകളിലും സഞ്ചയ – വസ്തുനികുതി ഇ-പേമെന്റ് സംവിധാനം സമ്പൂര്‍ണ്ണമാക്കി. ശ്രീമതി വിചിത്ര താനൂര്‍ ബ്ലോക്കിലെ ചുമതലയുള്ള എട്ടു ഗ്രാമ പഞ്ചായത്തുകളിലും സകര്‍മ – ഇ-പേമെന്റ് ഇവ സമ്പൂര്‍ണ്ണമാക്കി. ഡി ആര് ഡി എ ഹാളില്‍ നടന്ന യോഗത്തില്‍ ബഹു. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ എ പി ഉണ്ണികൃഷ്ണന് ഉപഹാരങ്ങള്‍ നല്കി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി സക്കീന പുല്‍പ്പാടന്‍, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരസമിതി അധ്യക്ഷ ശ്രീമതി ഹാജരുമ്മ ടീച്ചര്‍, ഡി ഡി പി ഓഫീസിനെ പ്രതിനിധീകരിച്ച് സീനിയര്‍ സൂപ്രണ്ട് ശ്രി കെ സദാനന്ദന് തുടങ്ങിയവര്‍ പങ്കെടുത്തു.
ജില്ലയിലെ 94 ഗ്രാമപഞ്ചായത്തുകളില്‍ എട്ടുഗ്രാമ പഞ്ചായത്ത് ഒഴികെ മറ്റെല്ലാ ഗ്രാമപഞ്ചായത്തുകളും വസ്തുനികുതി സ്വീകരിക്കുന്നതിനു ഇ-പേമെന്റ് സംവിധാനം സജ്ജമാക്കി. അവശേഷിക്കുന്ന ഗ്രാമപഞ്ചായത്തുകള്‍ ജനുവരി 15 നകം പൂര്‍ത്തിയാക്കി സംസ്ഥാനത്തെ ഒന്നാമത് ജില്ലയായി പ്രഖ്യാപിക്കാനുള്ള ശ്രമത്തിലാണ് വകുപ്പും ഐ കെ എം ജീവനക്കാരും. ജില്ലയിലെ 53 ഗ്രാമ പഞ്ചായത്തുകളില്‍ ഭരണ സമിതി യോഗങ്ങള്‍ സകര്മവഴിയാണ് ചേരുന്നത്. ഐ കെ എം ജില്ലാ കോ ഓഡിനേറ്റര്‍ എം പി രാജന് സ്വാഗതവും ജില്ലാ ടെക്നിക്കല്‍ ഓഫീസര്‍ എം പി സുധീഷ് നന്ദിയും പറഞ്ഞു.
- 1951 reads