Jump to Navigation

ഇ-ഗവേണന്‍സ് അവാര്‍ഡ് സഞ്ചയക്ക്

സംസ്ഥാന വിവര സാങ്കേതിക മിഷന്റെയും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മന്റ്‌ ഇന്‍ ഗവണ്‍‌മെന്റിന്റെയും ആഭിമുഖ്യത്തിലുള്ള സംസ്ഥാന ഇ-ഗവേണന്‍സ് അവാര്‍ഡ് വ്യവസായ ഐ.ടി വകുപ്പുമന്ത്രി ശ്രീ. പി.കെ. കുഞ്ഞാലിക്കുട്ടി 2014 നവംബര്‍‍ 12 രാവിലെ 11.30 ന് തിരുവനന്തപുരം ഐ എം ജി യിലെ പത്മം ഓഡിറ്റോരിയത്തില്‍ വിതരണം ചെയ്തു.
ഇ-ഗവേണന്‍സ് രംഗത്ത് 2010 വര്‍‍ഷത്തില്‍ "ഇ-ഗവേണന്‍സ് പൌരസേവനപ്രദാനം" എന്നവിഭാഗത്തില്‍‍ ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍ വികസിപ്പിച്ച സഞ്ചയ വെബ്‌ അധിഷ്ഠിത സോഫ്റ്റ്‌വെയറിന് രണ്ടാംസ്ഥാനം ലഭിച്ചു. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ നികുതികളുടെയും ഫീസുകളുടെയും വിവരങ്ങള്‍ ഓണ്‍‌ ലൈനായി ആയി അറിയുന്നതിനും ഇ-പേമെന്റായി പണം ഒടുക്കുന്നതിനും വേണ്ടിയാണ് ഈ സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചത്. www.tax.lsgkerala.gov.in എന്നലിങ്കിലൂടെ ഈ വെബ്സൈറ്റ് ഉപയോഗിക്കാവുന്നതാണ്.



Main menu 2