സങ്കേതം ഇ-ഫയലിംഗ് സ്റ്റഡി ക്ലാസ്സ്
സങ്കേതം ഇ-ഫയലിംഗ് സ്റ്റഡി ക്ലാസ്സ് :ജൂണ്‍ 21 നു മലപ്പുറം ടൌണ്‍ ഹാളില്‍ നടന്ന ലെന്‍സ് ഫെഡ് (Licensed Engineers and Supervisors Federation) മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സങ്കേതം ഇ-ഫയലിംഗ് സ്റ്റഡി ക്ലാസ്സ് മലപ്പുറം എം എല്‍ എ ശ്രി ഉബൈദുള്ള ഉദ്ഘാടനം ചെയ്തു. ലെന്‍സ് ഫെഡ് സ്റ്റേറ്റ് പ്രസിഡന്റ് ശ്രി യു എ ഷബീര്‍ മുഖ്യപ്രഭാഷണം നടത്തി. ഐ കെ എം ജില്ലാ കോ ഓ ഡിനേറ്റര് എം പി രാജന്,മലപ്പുറം മുനിസിപ്പല്‍ സ്ഥിരസമിതി ചെയര്മാന് തുടങ്ങിയവര്‍ സംസാരിച്ചു. ഐ കെ എം പ്രതിനിധികളായ അലക്സ് ദേവ്, ശങ്കരനാരായണന്, ആരിസ്, രാജേഷ്, നുസ്രത്ത് എന്നിവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്കി. ക്ലാസ്സെടുത്ത ശ്രി അലക്സ് ദേവിനെ ജില്ലാ കമ്മിറ്റി ഉപഹാരം നല്കി ആദരിച്ചു, ജില്ലയിലെ നാനൂറോളം ലെന്‍സ് ഫെഡ് മെമ്പര്‍മാര്‍ ക്ലാസ്സില്‍ പങ്കെടുത്തു.;
- 1447 reads