Jump to Navigation

ടെക്നിക്കല്‍ അസിസ്റ്റന്‍റുമാരുടെ സാങ്കേതിക പരിശീലനം

ഗ്രാമപഞ്ചായത്തുകളില്‍ നിയമിക്കപ്പെട്ടിട്ടുള്ള ടെക്നിക്കല്‍ അസിസ്റ്റന്‍റുമാര്‍ക്ക് 12 ദിവസത്തെ സാങ്കേതിക പരിശീലനം ഒക്ടോബര്‍ 1 മുതല്‍ 12 വരെ  ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ ലഭ്യമാക്കുന്നു. റെസിഡന്‍ഷ്യല്‍ രീതിയില്‍ നടക്കുന്ന പരിശീലന കാലയളവിലെ താമസ സൗകര്യം, ഭക്ഷണം എന്നിവ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ നല്‍കുന്നതാണ്. പരിശീലനത്തിനായി നിയോഗിക്കപ്പെടുന്ന ടെക്നിക്കല്‍ അസിസ്റ്റന്‍റുമാര്‍ താഴെ പറയുന്ന രേഖകള്‍  ഹാജരാക്കേണ്ടതാകുന്നു.

  1. ടെക്നിക്കല്‍ അസിസ്റ്റന്‍റിനെ പരിശീലനത്തിന് നിയോഗിച്ചുകൊണ്ടുള്ള ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ കത്ത്, ടെക്നിക്കല്‍ അസിസ്റ്റന്‍റിന്‍റെ പേര്, ജനന തീയതി, വിലാസം, വിദ്യാഭ്യാസ യോഗ്യതകള്‍ സഹിതം.
  2. ടെക്നിക്കല്‍ അസിസ്റ്റന്‍റിന്‍റെ വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ (ഗ്രാമപഞ്ചായത്ത് സെക്രട്ടറി സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ‍)
  3. പരിശീലനത്തില്‍ പങ്കെടുക്കുന്ന ടെക്നിക്കല്‍ അസിസ്റ്റന്‍റുമാര്‍ നിശ്ചിത പരിശീലനകേന്ദ്രങ്ങളില്‍ കൃത്യസമയത്ത് ഹാജരാകേണ്ടതാണ്.
  4. പഠിതാക്കള്‍ സമയനിഷ്ട കര്‍ശനമായി പാലിക്കേണ്ടതും, പരിശീലകരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കേണ്ടതുമാണ്.

>>വിശദാംശങ്ങള്‍



Main menu 2