തദ്ദേശഭരണസ്ഥാപനത്തില്‍ പൊതു വിവാഹ രജിസ്ട്രേഷനു വേണ്ടിയുള്ള ഇ-ഫയലിംഗ് സംവിധാനം പൂര്ണ്ണതയിലയ്ക്ക്
www.cr.lsgkerala.gov.in എന്ന വെബ്സൈറ്റില്‍ പൊതു വിവാഹ രജിസ്ട്രേഷനു വേണ്ടിയുള്ള അപേക്ഷാ ഫോറം സമര്‍പ്പിക്കുന്നതിനും, വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം തദ്ദേശഭരണസ്ഥാപനത്തില്‍ നേരിട്ട് ഹാജരായി രജിസ്റ്റര്‍ ചെയ്ത് സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കുന്നതിനുമുള്ള ഇ-ഫയലിംഗ് സംവിധാനം കേരളത്തിലെ 1007 രജിസ്ട്രേഷന് യൂണിറ്റുകളില്‍ നിലവിലുണ്ട്. 36 തദ്ദേശഭരണസ്ഥാപനങ്ങളില്ക്കൂടെ ഈ സംവിധാനം നിലവില്‍ വരുന്നതോടു കൂടെ തദ്ദേശഭരണസ്ഥാപനത്തില്‍ പൊതു വിവാഹ രജിസ്ട്രേഷനു വേണ്ടിയുള്ള ഇ-ഫയലിംഗ് സംവിധാനം പൂര്ണ്ണതയിലേയ്ക്കെത്തുന്നതാണ്
- 1631 reads