Jump to Navigation

തദ്ദേശഭരണ സ്ഥാപനങ്ങളിലെ ഇ-ഗവേണന്‍സ് പ്രവര്‍ത്തനങ്ങളുടെ പുരോഗതി റിപ്പോര്‍ട്ട് 2012-2013

  • തദ്ദേശഭരണസ്ഥാപനങ്ങളിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കുന്നതിന് വേണ്ടി 16 സോഫ്റ്റ്വെയറുകള്‍ ഇതിനകം ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ച് വിന്യസിച്ച് പ്രവര്‍ത്തിപ്പിച്ചുവരുന്നു. ആകെയുള്ള 1209 തദ്ദേശഭരണസ്ഥാപനങ്ങളില്‍ 1208 എണ്ണത്തിലും VPN/KSWAN കണക്റ്റിവിറ്റി സംവിധാനം നടപ്പിലാക്കി സ്റ്റേറ്റ് ഡേറ്റാ സെന്‍ററുമായി ബന്ധിപ്പിച്ചിട്ടുണ്ട്. വിവിധ ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുവേണ്ടി തദ്ദേശഭരണസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ജനപ്രതിനിധികള്‍ക്കും പഞ്ചായത്ത് ഡയറക്ടറേറ്റ്, നഗരകാര്യ ഡയറക്ടറേറ്റ്, ലോക്കല്‍ ഫണ്ട് ഓഡിറ്റ് തുടങ്ങിയ ഓഫീസുകളിലെ ഉദ്യോഗസ്ഥര്‍ക്കും കമ്പ്യൂട്ടര്‍ അടിസ്ഥാന പരിശീലനവും, സോഫ്റ്റ്വെയറിലുള്ള പരിശീലനവും നല്‍കിയിട്ടുണ്ട്. തദ്ദേശഭരണസ്ഥാപനങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ മിക്കതും ഇപ്പോള്‍ കമ്പ്യൂട്ടര്‍വല്‍കൃത സംവിധാനം വഴിയാണ് നിര്‍വ്വഹിക്കുന്നത്.
  • ഐ.കെ.എം-ന്‍റെ പ്രവര്‍ത്തനത്തിന്‍റെ ഫലമായി തദ്ദേശഭരണസ്ഥാപനങ്ങളില്‍ നിന്നും പൊതുജനങ്ങള്‍ക്ക് ലഭിക്കുന്ന വിവിധ സേവനങ്ങള്‍ വെബ് സര്‍വീസിലേക്ക് മാറിക്കഴിഞ്ഞു. ജനനമരണവിവാഹ രജിസ്ട്രേഷന്‍, പദ്ധതി വിവരങ്ങള്‍, വിവിധ സാമൂഹ്യ സുരക്ഷാപെന്‍ഷനുകള്‍, വസ്തുനികുതി ഇ-പേയ്മെന്‍റ്, സര്‍ക്കാര്‍ ഉത്തരവുകള്‍, ഫയല്‍ നിജസ്ഥിതി വിവരങ്ങള്‍, ജീവനക്കാരുടെ പ്രോവിഡന്‍റ് ഫണ്ട് വിവരങ്ങള്‍, ടെണ്ടര്‍ വിവരങ്ങള്‍, സര്‍ക്കാര്‍ ഉത്തരവുകള്‍ തുടങ്ങിയവ ഇപ്പോള്‍ വെബ്സൈറ്റ് വഴി ലഭ്യമാകുന്നുണ്ട്.
    സോഫ്റ്റ്വെയറുകള്‍ സ്വന്തമായി തയ്യാറാക്കി വിന്യസിച്ച്, സാങ്കേതിക സഹായം നല്‍കി, പ്രവര്‍ത്തിപ്പിച്ച് മുഴുവന്‍ തദ്ദേശഭരണ സ്ഥാപനങ്ങളിലും ഹാര്‍ഡ്വെയര്‍ വിന്യാസം, ഇലക്ട്രിഫിക്കേഷന്‍, നെറ്റ്വര്‍ക്കിംഗ് എന്നിവ പൂര്‍ത്തിയാക്കിയാണ് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചത്.
  • കൂടാതെ ഫയല്‍ തല്‍സ്ഥിതി, ജനനമരണ വിവാഹ രജിസ്ട്രേഷന്‍ സംബന്ധമായ വിവരങ്ങള്‍, നവജാത ശിശുക്കളുടെ മാതാപിതാക്കള്‍ക്ക് പ്രതിരോധ കുത്തിവെയ്പ് സംബന്ധമായ അറിയിപ്പുകള്‍, വസ്തു നികുതി ഒടുക്കിയതിന്‍റെ വിവരങ്ങള്‍ തുടങ്ങിയവ എസ്.എം.എസ് ആയി നല്‍കുന്നതിനുള്ള മൊബൈല്‍ ഗവേണന്‍സ് സംവിധാനം വികസിപ്പിച്ച് വിന്യസിച്ച് നടപ്പിലാക്കി കഴിഞ്ഞിട്ടുണ്ട്.
  • അക്രൂവല്‍ അടിസ്ഥാനമാക്കിയുള്ള അക്കൗണ്ടിംഗ് ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയര്‍ (സാംഖ്യ) സംസ്ഥാനത്ത് 1207 തദ്ദേശഭരണസ്ഥാപനങ്ങളില്‍ നടപ്പിലാക്കി. കേരളത്തിലെ എല്ലാ തദ്ദേശഭരണസ്ഥാപനങ്ങളിലും അക്രൂവല്‍ അടിസ്ഥാന ഡബിള്‍ എന്‍ട്രി അക്കൗണ്ടിംഗ് നടപ്പാക്കിയ ഇന്ത്യയിലെ പ്രഥമ സംസ്ഥാനം എന്ന ബഹുമതി കേരളം ഉടന്‍ തന്നെ കൈവരിക്കുന്നതാണ്.
  • സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശഭരണ സ്ഥാപനങ്ങളും അവരുടെ 2012-13 വാര്‍ഷിക പദ്ധതി പ്രോജക്ടുകള്‍ വെബ് അധിഷ്ഠിത സുലേഖ ആപ്ലിക്കേഷനിലൂടെ ഓണ്‍ലൈനായി തയ്യാറാക്കുകയും, 182771 ലക്ഷം പ്രോജക്ടുകള്‍ ഇത്തരത്തില്‍ തയ്യാറാക്കി അംഗീകാരം നേടുകയും ചെയ്തിട്ടുണ്ട്. സാംഖ്യയുമായി സംയോജിപ്പിച്ച് ഓരോ പ്രോജക്ടിന്‍റെയും ചെലവ് തത്സമയം തന്നെ വെബ്സൈറ്റില്‍ രേഖപ്പെടുത്തുന്നതിനും ഓരോ പ്രോജക്ടിന്‍റെയും ചെലവ് പുരോഗതി വിലയിരുത്തുന്നതിനും സാധിക്കുന്നു.
  • 2013-14 വാര്‍ഷിക പദ്ധതി തയ്യാറാക്കുന്നതിനായി പ്രോജക്ടുകള്‍ ഓണ്‍ലൈനായി ഡാറ്റാ എന്‍ട്രി നടത്തുന്നതിനുള്ള സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. പദ്ധതി പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി സംസ്ഥാനത്തെ 141 എം.എല്‍.എ മാര്‍ക്ക് സുലേഖ വെബ്സൈറ്റില്‍ പ്രവേശിക്കുന്നതിനുള്ള യൂസര്‍ നെയിമും പാസ്വേഡും ലഭ്യമാക്കിയിട്ടുണ്ട്.
    ഇടമലക്കുടി, അഞ്ചുതെങ്ങ് എന്നീ ഗ്രാമപഞ്ചായത്തുകളില്‍ കൂടി സേവന സിവില്‍ രജിസ്ട്രേഷന്‍ ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്നതോടെ ഇന്ത്യയില്‍ സിവില്‍ രജിസ്ട്രേഷന്‍ സംവിധാനം പൂര്‍ണ്ണമായും ഇലക്ട്രോണിക്കായി നിര്‍വ്വഹിക്കുന്ന ഏക സംസ്ഥാനമായി കേരളം മാറിക്കഴിഞ്ഞു.
  • വെബ്സൈറ്റില്‍ നിന്ന് നേരിട്ട് ഡൗണ്‍ലോഡ് ചെയ്തെടുക്കുന്ന ജനന-മരണ സര്‍ട്ടിഫിക്കറ്റുകള്‍ നിയമപരമായ രേഖയായി കേരള സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. വെബ്സൈറ്റിലെ ڇസ്റ്റേറ്റ് രജിസ്ട്രേഷന്‍ ക്ലോക്കില്‍ڈ നിന്നും തദ്ദേശഭരണസ്ഥാപനതലത്തില്‍ ജനന-മരണങ്ങളുടെ തല്‍സമയ രജിസ്ട്രേഷന്‍ കണക്ക് ലഭ്യമാണ്.
  • 1970 മുതല്‍ സംസ്ഥാനത്ത് കൈയെഴുത്തായി നിര്‍വ്വഹിച്ചിട്ടുള്ള ജനന-മരണ-വിവാഹ രജിസ്ട്രേഷനുകളുടെ കമ്പ്യൂട്ടറൈസേഷന്‍ 2013 ജൂണ്‍ മാസത്തോടെ പൂര്‍ത്തിയാകുന്നതാണ്. നൂറിലധികം രജിസ്ട്രേഷന്‍ യൂണിറ്റുകളിലെ 1970 മുതലുള്ള സിവില്‍ രജിസ്ട്രേഷന്‍ വിവരങ്ങളും അഞ്ഞൂറിലധികം രജിസ്ട്രേഷന്‍ യൂണിറ്റുകളിലെ 2000 മുതലുള്ള സിവില്‍ രജിസ്ട്രേഷന്‍ വിവരങ്ങളും വെബ്സൈറ്റില്‍ ലഭ്യമാണ്.
  • www.cr.lsgkerala.gov.in എന്ന വെബ്സൈറ്റില്‍ പൊതു വിവാഹ രജിസ്ട്രേഷനു വേണ്ടിയുള്ള അപേക്ഷാ ഫോറം സമര്‍പ്പിക്കുന്നതിനും, വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം തദ്ദേശഭരണസ്ഥാപനത്തില്‍ നേരിട്ട് ഹാജരായി രജിസ്റ്റര്‍ ചെയ്ത് സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കുന്നതിനുമുള്ള ഇ-ഫയലിംഗ് സംവിധാനം കേരളത്തിലെ ഏകദേശം എല്ലാ രജിസ്ട്രേഷന്‍ യൂണിറ്റുകളിലും നിലവിലുണ്ട്.
  • രജിസ്ട്രേഷന്‍ സംബന്ധമായ വിവരങ്ങള്‍ ബന്ധപ്പെട്ടവരുടെ മൊബൈല്‍ നമ്പരിലേക്ക് എസ്.എം.എസ് ആയി ലഭ്യമാക്കുന്നതിനും, നവജാത ശിശുക്കളുടെ പ്രതിരോധ കുത്തിവയ്പ് സംബന്ധമായ ഓര്‍മ്മിപ്പിക്കലുകള്‍ക്ക് എസ്.എം.എസ് സന്ദേശങ്ങള്‍ അതിലേക്കുള്ള നിശ്ചിത സമയങ്ങളില്‍ അയയ്ക്കുന്നതിനുള്ള സംവിധാനവും വികസിപ്പിച്ച് വിന്യസിച്ചിട്ടുണ്ട്.
    ഇ-പേയ്മെന്‍റ്چ സംവിധാനത്തിലൂടെ ലോകത്തില്‍ എവിടെനിന്നും ഇ-മെയില്‍ ഐഡിയും മൊബൈല്‍ നമ്പറുമുള്ള ഏതൊരാള്‍ക്കും ക്രെഡിറ്റ് കാര്‍ഡ്/ഡെബിറ്റ് കാര്‍ഡ്/നെറ്റ് ബാങ്കിംഗ് എന്നിവ ഉപയോഗിച്ച് പണം അടച്ച് രസീത് കൈപ്പറ്റാവുന്നതുമാണ്. വസ്തുനികുതി അടയ്ക്കുന്നതിനുള്ള ഇ-പേയ്മെന്‍റ് സൗകര്യം തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് എന്നീ 3 കോര്‍പ്പറേഷനുകളിലും മൂവാറ്റുപുഴ, ആലുവ, ഒറ്റപ്പാലം, മട്ടന്നൂര്‍, കാഞ്ഞങ്ങാട്, കാസറഗോഡ്, പെരിന്തല്‍മണ്ണ എന്നീ 7 മുനിസിപ്പാലിറ്റികളിലും തുമ്പമണ്‍, കട്ടപ്പന, മഞ്ചേശ്വരം, കുമ്പള, മൊഗ്രാല്‍ പുത്തൂര്‍ എന്നീ 5 ഗ്രാമപഞ്ചായത്തുകളിലും ലഭ്യമാണ്. തിരുവനന്തപുരം കോര്‍പ്പറേഷനിലെ കെട്ടിട ഉടമസ്ഥര്‍ക്ക് 11 പോസ്റ്റോഫീസുകളിലൂടെ നികുതി ഒടുക്കുന്നതിനുള്ള സംവിധാനവും നിലവിലുണ്ട്. ഇ-പേയ്മെന്‍റ് സൗകര്യം മുന്‍കാല വിവരങ്ങളുടെ ഡേറ്റാബേസ് പൂര്‍ത്തിയാകുന്ന മുറയ്ക്ക് മറ്റ് തദ്ദേശഭരണസ്ഥാപനങ്ങളിലും വ്യാപിപ്പിക്കുന്നതാണ്.
  • തദ്ദേശഭരണസ്ഥാപനങ്ങളില്‍ ഫ്രണ്ട് ഓഫീസ് സംവിധാനം വഴി ഫയലുകളുടെ നിജസ്ഥിതി പൊതുജനങ്ങള്‍ക്ക് അറിയുന്നതിനുള്ള സൂചിക സോഫ്റ്റ്വെയര്‍ പരിഷ്ക്കരിച്ച് തദ്ദേശഭരണ സ്ഥാപനങ്ങളില്‍ ലഭിക്കുന്ന അപേക്ഷയുടെ ഓരോ ഘട്ടത്തിലേയും ഫയല്‍ നീക്കങ്ങളുടെ പുരോഗതി എസ്.എം.എസ് സംവിധാനം വഴി തത്സമയം അപേക്ഷന്‍റെ മൊബൈല്‍ ഫോണില്‍ ലഭ്യമാക്കുന്നതിനുമുള്ള സംവിധാനവും, നോണ്‍ ഇലക്ട്രിഫിക്കേഷന്‍, നോണ്‍ അവൈലബിലിറ്റി സര്‍ട്ടിഫിക്കറ്റ്, ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്, ബി.പി.എല്‍, റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ തത്സമയം ലഭിക്കുന്നതിനുള്ള സംവിധാനവും നടപ്പിലാക്കി.
  • ത്രിതല പഞ്ചായത്തുകളുടെ കമ്പ്യൂട്ടര്‍വല്‍ക്കരണത്തിന്‍റെ ഭാഗമായി ഉപയോഗപ്രദമല്ലാത്ത കമ്പ്യൂട്ടറുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും തകരാറുകള്‍ പരിഹരിച്ച് പ്രവര്‍ത്തനക്ഷമമാക്കുന്നതിന് അതാത് ജില്ലകളിലെ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തില്‍ ഹാര്‍ഡ്വെയര്‍ ക്ലിനിക്കുകള്‍ നടത്തി പ്രവര്‍ത്തനക്ഷമമാക്കി
    ബി.എസ്.എന്‍.എല്ലിന്‍റെ സഹായത്തോടെ എത്ര വിപുലമായ ഡേറ്റയും കൂടുതല്‍ സുരക്ഷിതത്വത്തോടെ കൈമാറ്റം ചെയ്യാന്‍ തദ്ദേശഭരണസ്ഥാപനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കാന്‍ കഴിയുന്ന ഡിജിറ്റല്‍ സൂപ്പര്‍ ഹൈവേ സ്ഥാപിച്ചു. ഇന്ത്യയില്‍ ആദ്യമായാണ് തദ്ദേശഭരണ സ്ഥാപനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഇത്തരമൊരു ശൃംഖല സ്ഥാപിതമാവുന്നത്.
    കൈമാറിക്കിട്ടിയ സ്ഥാപനങ്ങളില്‍ ഘഅച കണക്റ്റിവിറ്റി സ്ഥാപിച്ച് നിര്‍വ്വഹണ ഓഫീസുകളെ ഒരു കമ്പ്യൂട്ടര്‍ ശൃംഖലയില്‍ തദ്ദേശസ്ഥാപനവുമായി ബന്ധിപ്പിച്ച് അവയുടെ പ്രവര്‍ത്തനങ്ങള്‍ വെബ് അധിഷ്ഠിതമായി ഏകോപിപ്പിക്കുന്ന പരിപാടികള്‍ നടപ്പാക്കി വരുന്നു.
  • തദ്ദേശഭരണസ്ഥാപനങ്ങളില്‍ വിന്യസിച്ചിട്ടുള്ള ഫയല്‍ ട്രാക്കിംഗിനുള്ള സൂചിക, പദ്ധതി മോണിറ്ററിംഗിനുള്ള സുലേഖ, സിവില്‍ രജിസ്ട്രേഷനുള്ള സേവന (സിവില്‍ രജിസ്ട്രേഷന്‍), ഡബിള്‍ എന്‍ട്രി അക്കൗണ്ടിംഗിനുള്ള സാംഖ്യ, വിവിധ ഇനം വരുമാന സ്രോതസ്സുകള്‍ കൈകാര്യം ചെയ്യുന്ന ڇസഞ്ചയڈ, സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വിതരണത്തിനുള്ള സേവന (പെന്‍ഷന്‍), കെട്ടിടനിര്‍മ്മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ട ڇസങ്കേതംڈ എന്നീ ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയറുകള്‍ സംയോജിപ്പിച്ചാണ് പ്രവര്‍ത്തിപ്പിക്കുന്നത്.
    ഗ്രാമപഞ്ചായത്തുകളിലെ ഇ-ഗവേണന്‍സ് പ്രവര്‍ത്തനങ്ങള്‍ക്ക് സാങ്കേതിക സഹായം നല്‍കുന്നതിലേക്കായി സംസ്ഥാനത്തെ 978 ഗ്രാമപഞ്ചായത്തുകളിലും ഓരോ ടെക്നിക്കല്‍ അസിസ്റ്റന്‍റുമാരെ നിയോഗിച്ചിട്ടുണ്ട്.
  • സംസ്ഥാനത്ത് 18 ലക്ഷത്തില്‍ പരം ഗുണഭോക്താക്കളുടെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണം പൂര്‍ണ്ണമായും ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ച സേവന (പെന്‍ഷന്‍) സോഫ്ട്വെയറിലൂടെയാണ് നിര്‍വ്വഹിക്കപ്പെടുന്നത്. സംസ്ഥാനത്തെ മുഴുവന്‍ ഗുണഭോക്താക്കളുടെയും പെന്‍ഷന്‍ വിതരണം സേവിംഗ്സ് ബാങ്ക് വഴി നിര്‍വ്വഹിക്കുന്നതിനുള്ള സോഫ്ട്വെയര്‍ പരിഷ്ക്കരണം പൂര്‍ത്തിയാക്കി.
  • കെട്ടിട നിര്‍മ്മാണ പെര്‍മിറ്റുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയറായ സങ്കേതത്തിലൂടെ ആര്‍ക്കിടെക്ച്ചര്‍ രജിസ്ട്രേഷനും കെട്ടിട പെര്‍മിറ്റിനും വേണ്ടി അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള ഇ-ഫയലിംഗ് സംവിധാനവും, പെര്‍മിറ്റ് നല്കുന്നതിനുള്ള സംവിധാനവും സംസ്ഥാനത്തെ മുഴുവന്‍ ഗ്രാമ പഞ്ചായത്തുകളിലും വിന്യസിക്കുന്നതിന് തയ്യാറാക്കിയിട്ടുണ്ട്.
  • സുഗമ ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയറിലൂടെ പൊതുമരാമത്ത് പ്രവര്‍ത്തികളുടെ എസ്റ്റിമേഷന്‍, എസ്റ്റിമേറ്റുകളുടെ സാങ്കേതികാനുമതി, മരാമത്തു പ്രവര്‍ത്തികളുടെ വാര്‍ഷികച്ചെലവ് വിവരങ്ങള്‍ തുടങ്ങിയവ വേഗത്തില്‍ തയ്യാറാക്കാം. പൊതുമരാമത്ത് പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കാനുള്ള വെബ് അധിഷ്ഠിത സുഗമ ആപ്ലിക്കേഷന്‍ മൊഡ്യൂള്‍ എല്ലാ തദ്ദേശഭരണസ്ഥാപനങ്ങളിലും പ്രവര്‍ത്തനക്ഷമമാണ്.
  • പഞ്ചായത്ത് എംപവര്‍മെന്‍റ് ആന്‍റ് അക്കൗണ്ടബിലിറ്റി ഇന്‍സെന്‍റീവ് സ്കീം 2012-13 അവാര്‍ഡിനായി ത്രിതല പഞ്ചായത്തുകള്‍ക്ക് അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിന് വെബ് അധിഷ്ഠിത ജഋഅകട സോഫ്ട്വെയര്‍ വികസിപ്പിച്ച് വിന്യസിച്ചു.
  • തദ്ദേശഭരണസ്ഥാപനങ്ങളുടെ അധീനതയില്‍ പ്രവര്‍ത്തിച്ചു വരുന്ന സര്‍ക്കാര്‍ സ്കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ ഹാജര്‍ നില മാതാപിതാക്കള്‍ക്ക് എസ്.എം.എസിലൂടെയോ, ഇ-മെയിലിലൂടെയോ, വെബ്ബ്സൈറ്റിലൂടെ സെര്‍ച്ച് ചെയ്തോ ലഭ്യമാക്കാവുന്ന രീതിയിലുള്ള ڇഓട്ടോമാറ്റിക് സ്കൂള്‍ ഹാജര്‍ സംവിധാനംڈ ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍ വികസിപ്പിച്ച് സ്റ്റേറ്റ് ഡേറ്റാ സെന്‍ററിലെ ഐ.കെ.എം സെര്‍വറില്‍ വിന്യസിപ്പിച്ചിട്ടുണ്ട്.
  • കേന്ദ്ര സര്‍ക്കാര്‍ പഞ്ചായത്തിരാജ് മന്ത്രാലയം നടപ്പാക്കുന്ന ഇ-പഞ്ചായത്ത് പ്രോജക്ടിന്‍റെ നോഡല്‍ ഏജന്‍സിയായി ഐ.കെ.എം-നെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അതിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാന-ജില്ലാതല പ്രോജക്ട് മാനേജ്മെന്‍റ് യൂണിറ്റുകള്‍ രൂപീകരിക്കുകയും ചെയ്തു. ഇത് സംബന്ധമായ തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.
    വിവിധ തദ്ദേശഭരണസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, പഞ്ചായത്ത് ഡയറക്ടറേറ്റ്, നഗരകാര്യ ഡയറക്ടറേറ്റ്, ലോക്കല്‍ ഫണ്ട് ഓഡിറ്റ്തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, ഹോസ്പിറ്റല്‍ കിയോസ്കുകളിലെ ജീവനക്കാര്‍ എന്നിവര്‍ക്കായി ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ആകെ 2663 പേര്‍ക്ക് കമ്പ്യൂട്ടര്‍ അടിസ്ഥാന ഉപയോഗം, ഇന്‍റര്‍നെറ്റ്, വിവിധ ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയര്‍ എന്നിവയില്‍ പരിശീലനം നല്‍കുകയുണ്ടായി.
  • പെരിന്തല്‍മണ്ണ, ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റികളിലും താനാളൂര്‍ ഗ്രാമപഞ്ചായത്തിലും പ്രിമിസെസ് മാപ്പിംഗ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു. പെരിന്തല്‍മണ്ണയില്‍ പൂര്‍ത്തീകരിച്ച വിവരങ്ങള്‍ അടങ്ങിയ വെബ്പേജ് തയ്യാറാക്കിയിട്ടുണ്ട്. മലപ്പുറം മുനിസിപ്പാലിറ്റിയുടെ പ്രിമിസ്സസ് മാപ്പിംഗും, സാമൂഹ്യ സാമ്പത്തിക സര്‍വ്വേയും, അതുവഴി ശേഖരിച്ച വിവരങ്ങളുടെ ഡേറ്റാ എന്‍ട്രിയും, മാപ്പുമായുള്ള ഡേറ്റ ലിങ്കിങ്ങും പൂര്‍ത്തീകരിച്ചു.
  • തദ്ദേശഭരണസ്ഥാപനങ്ങളുടെ മൊത്തം ആസ്തികളുടെ വിവരം, ഓരോ ആസ്തിയുടേയും മൂല്യവും മൂല്യശോഷണം വാര്‍ഷികാടിസ്ഥാനത്തില്‍ കണക്കാക്കി തയ്യാറാക്കിയ ആസ്തി രജിസ്റ്ററുകള്‍ സചിത്ര സോഫ്റ്റ്വെയറിലൂടെ ഡിജിറ്റല്‍ രൂപത്തില്‍ ലഭ്യമാണ്. അതു പരിശോധിച്ച് തെറ്റുകള്‍ തിരുത്തി കാലോചിതമായ മാറ്റങ്ങള്‍ ചേര്‍ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.
  • സര്‍ക്കാരിന്‍റെയും തദ്ദേശഭരണസ്ഥാപനങ്ങളുടെയും സഹകരണത്തോടുകൂടിയാണ് ഐ.കെ.എം അതിന്‍റെ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്. തദ്ദേശഭരണസ്ഥാപനങ്ങളിലെ പ്രധാന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട സുലേഖ, സേവന (സിവില്‍ രജിസ്ട്രേഷന്‍), സേവന (പൊതുവിവാഹ രജിസ്ട്രേഷന്‍), സേവന (പെന്‍ഷന്‍), സ്ഥാപന, സുഗമ, സചിത്ര (ആസ്തി), സാംഖ്യ തുടങ്ങിയവ കേരളത്തിലെ തദ്ദേശഭരണസ്ഥാപനങ്ങളില്‍ ഏതാണ്ട് പൂര്‍ണ്ണമായിത്തന്നെ വിന്യസിപ്പിച്ച്, ജീവനക്കാര്‍തന്നെ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്
  • മുഴുവന്‍ തദ്ദേശഭരണസ്ഥാപനങ്ങളേയും, സര്‍ക്കാര്‍ അധീനതയിലുള്ള ഒരു സ്ഥാപനം വികസിപ്പിച്ച് സോഫ്റ്റ്വെയറില്‍ കോര്‍ത്തിണക്കി പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം കേരളം മാത്രമാണ്. തദ്ദേശഭരണസ്ഥാപനങ്ങളുടെ കമ്പ്യൂട്ടര്‍വല്‍ക്കരണത്തില്‍ ഐ.കെ.എം-ന് ഉള്ളതുപോലെതന്നെ നിര്‍ണ്ണായകമായ പങ്ക് സംസ്ഥാന സര്‍ക്കാരിനും തദ്ദേശഭരണസ്ഥാപനങ്ങള്‍ക്കും ഉണ്ട്. സര്‍ക്കാരിന്‍റെയും, തദ്ദേശഭരണസ്ഥാപനങ്ങളുടെയും, ഐ.കെ.എം-ന്‍റെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ഈ സാമ്പത്തിക വര്‍ഷത്തില്‍ തന്നെ തദ്ദേശഭരണസ്ഥാപനങ്ങളുടെ സമ്പൂര്‍ണ്ണ കമ്പ്യൂട്ടര്‍വല്‍ക്കരണ പദ്ധതി നടപ്പാക്കുന്നതോടൊപ്പം, കടലാസ്-രഹിത (പേപ്പര്‍ലെസ്സ്) ഓഫീസായി ക്രമീകരിക്കുവാനുള്ള കമ്പ്യൂട്ടര്‍വല്‍ക്കരണം എന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു


Main menu 2