ഇലകമണ്‍ പഞ്ചായത്ത് മുന്നില്‍
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മികച്ച രീതിയില്‍ ഫണ്ട് ചെലവിട്ട് തിരുവനന്തപുരം ജില്ലയിലെ ഇലകമണ്‍ ഗ്രാമപഞ്ചായത്ത് താലൂക്കില്‍ മുന്നിലെത്തി. റോഡ് മെയിന്റനന്‍സ് ഫണ്ട്, മെയിന്റനന്‍സ് ഫണ്ട് നോണ്‍ റോഡ് എന്നീ ഫണ്ടുകളുടെ വിനിയോഗത്തില്‍ ജില്ലയില്‍ ഒന്നാം സ്ഥാനത്താണ് ഇലകമണ്‍ . ലോകബാങ്ക് വിഹിതം വിനിയോഗിക്കുന്നതില്‍ രണ്ടാമതും എത്തി. മെയിന്റനന്‍സ് ഒഴികെയുള്ള ഫണ്ടില്‍ 94.37 ശതമാനവും മെയിന്റനന്‍സ് ഫണ്ടില്‍ 99.8 ശതമാനവും ഗ്രാമപഞ്ചായത്ത് ചെലവിട്ടു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒരു മനസ്സോടെ ഒരുമിച്ചതാണ് ഈ വിജയത്തിനു പിന്നിലെന്ന് പ്രസിഡന്റ് ബി.ഷാലി പറഞ്ഞു. ഈ വര്‍ഷം ഏറ്റെടുത്ത മുഴുവന്‍ പദ്ധതികളും മാര്‍ച്ചില്‍ പൂര്‍ത്തിയാക്കിയതായും പ്രസിഡന്റ് ചൂണ്ടിക്കാട്ടി.
- 1590 reads