വസ്തുനികുതി ഓണ്‍ലൈന്‍ & 2012-13 പദ്ധതി നിര്‍വ്വഹണം - ഉദ്ഘാടനം - പെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റി

പെരിന്തല്‍മണ്ണ നഗരസഭയില്‍ വസ്തു നികുതി ഓണ്‍ലൈന്‍ വഴി അടക്കാവുന്ന സംവിധാനം യാഥാര്‍ത്ഥ്യമാവുകയാണ്. വസ്തുനികുതി ഇ-പെയ്മെന്റ് സംവിധാനമുള്ള മലപ്പുറം ജില്ലയിലെ ആദ്യത്തേതും,സംസ്ഥാനത്തെ 7-ാമത്തെ നഗരസഭ എന്ന ബഹുമതിയും ഇതോടെ പെരിന്തല്‍മണ്ണ നഗരസഭ കരസ്ഥമാക്കി. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ സാങ്കേതിക സഹായത്തോടുകൂടിയാണ് ഈ നേട്ടം കൈവരിച്ചത്. ഈ ആധുനിക സംവിധാനത്തിന്റെയും 2012-2013 വാര്‍ഷിക പദ്ധതിയുടെയും നിര്‍വ്വഹണ ഉദ്ഘാടനം ഒരുമിച്ച് 2013 ഫെബ്രുവരി 11ന് രാവിലെ 10 മണിക്ക് പെരിന്തല്‍മണ്ണ നഗരസഭ വൈസ് ചെയര്മാന് എം.മുഹമ്മദ് സലിമിന്റെ അദ്ധ്യക്ഷതയില്‍ ടൌണ്‍ഹാളില്‍ വെച്ച് നടന്നു.
നഗരസഭ തയ്യാറാക്കി സമര്പ്പിച്ചവയില് അംഗീകാരം ലഭിച്ച 200 പദ്ധതികളുടെ നിര്‍വ്വഹണമാണ് ആരംഭിക്കുന്നത്. 87 റോഡുകളുടെ പ്രവര്‍ത്തികളും മറ്റു 45 നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമടങ്ങുന്ന 7.08 കോടി രൂപയുടെ ഈ പദ്ധതി നിര്‍വ്വഹണം നഗരസഭയിലെ വികസന പ്രക്രിയക്ക് ആക്കം കൂട്ടും.
- 1894 reads