തദ്ദേശഭരണ സ്ഥാപനങ്ങളുടെ പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ ഒന്നാം വാര്‍ഷിക പദ്ധതി (2012-13) സുലേഖ സോഫ്റ്റ്വെയറിലൂടെ അവസാന ഘട്ടത്തിലേയ്ക്ക്.....
പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയ്ക്കായി സര്‍ക്കാര്‍ നിഷ്കര്‍ഷിച്ചിട്ടുള്ള എല്ലാ നിബന്ധനകളും പാലിച്ചുകൊണ്ട് സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശഭരണ സ്ഥാപനങ്ങളും അവരുടെ 2012-13 വാര്‍ഷിക പദ്ധതി പ്രോജക്ടുകള്‍ വെബ് അധിഷ്ഠിത സുലേഖ ആപ്ലിക്കേഷനിലൂടെ (http://plan.lsgkerala.gov.in) ഓണ്‍ലൈനായി തയ്യാറാക്കി കഴിഞ്ഞു. 1.8 ലക്ഷത്തില്‍പരം പ്രോജക്ടുകളാണ് ഇത്തരത്തില്‍ തയ്യാറാക്കി അംഗീകാരം നേടികഴിഞ്ഞിട്ടുള്ളത്. കൂടാതെ മേലുദ്യോഗസ്ഥന് അംഗീകരിച്ച പ്രോജക്ടില്‍ ഏതെങ്കിലും തരത്തിലുള്ള ഭേദഗതി ആവശ്യമാണെങ്കില്‍ ഒറ്റ തവണ പ്രോജക്ട് ഭേദഗതി വരുത്തുന്നതിനുള്ള സൌകര്യം സോഫ്റ്റ്വെയറില് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തില്‍ മേലുദ്യോഗസ്ഥന്റെ പ്രോജക്ട് അംഗീകാരം, ഒറ്റ തവണ ഭേദഗതി അംഗീകാരം എന്നിവ പൂര്‍ത്തിയാക്കിക്കൊണ്ട് 2013 ജനുവരി ആരംഭത്തില്‍ തന്നെ 848 തദ്ദേശഭരണ സ്ഥാപനങ്ങള്‍ 1.24 ലക്ഷത്തില്‍പരം പ്രോജക്ടുകള്‍ക്ക് ജില്ലാ ആസൂത്രണ സമിതിയുടെ (DPC) അംഗീകാരം ഓണ്‍ലൈനായി നേടി കഴിഞ്ഞിട്ടുണ്ട്. തദ്ദേശഭരണ സ്ഥാപനങ്ങളുടെ അക്കൌണ്ട്സ് കൈകാര്യം ചെയ്യുന്നതിനായി ഐ.കെ.എം വികസിപ്പിച്ചിട്ടുള്ള ഡബിള്‍ എന്‍ട്രി അക്കൌണ്ടിംഗ് സോഫ്റ്റ്വെയറായ സാംഖ്യയുമായി സംയോജിപ്പിച്ചാണ് ഓരോ പ്രോജക്ടിന്റെയും ചെലവ് വെബ് അധിഷ്ഠിത സുലേഖ സോഫ്റ്റ്വെയറിലേയ്ക്ക് പോര്‍ട്ട് ചെയ്യുന്നത്. ഇതിലൂടെ ഓരോ പ്രോജക്ടിനും ചിലവാകുന്ന ബില്‍ തുക തത്സമയം തന്നെ വെബ്സൈറ്റില്‍ രേഖപ്പെടുത്തുന്നതിനും ഓരോ പ്രോജക്ടിന്റെയും ചെലവ് പുരോഗതി നിഷ്പ്രയാസം വിലയിരുത്തുന്നതിനും സാധിക്കുന്നു. സാംഖ്യ വിന്യസിച്ചിട്ടില്ലാത്ത തദ്ദേശഭരണ സ്ഥാപനങ്ങളില്‍ ചെലവ് റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള മറ്റ് സംവിധാനം അവലംബിച്ചുകൊണ്ട് വെബ്സൈറ്റില്‍ ചെലവ് പുരോഗതി ലഭ്യമാക്കുന്നതാണ്. സുലേഖ സോഫ്റ്റ്വെയറിന്റെ വെബ് അധിഷ്ഠിത സേവനം തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് പുറമെ സംസ്ഥാന ആസൂത്രണ ബോര്‍ഡ്, തദ്ദേശ സ്വയംഭരണ വകുപ്പ്, പഞ്ചാത്ത് ഡയറക്ടറേറ്റ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറേറ്റ്, ഗ്രാമ വികസന കമ്മീഷണറേറ്റ്, സ്റ്റേറ്റ് പെര്‍ഫോര്‍മന്‍സ് ആഡിറ്റ് ഓഫീസ്, പ്ലാനിംഗ് ഓഫീസുകള്‍ , അക്കൌണ്ടന്റ് ജനറല്‍ ഓഫീസ്, ധനകാര്യ വകുപ്പ്, നഗര വികസന കാര്യാലയം തുടങ്ങി ഒട്ടേറെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഉപയുക്തമാകുന്നതാണ്. വെബ്സൈറ്റില്‍ പ്രവേശിക്കുന്നതിനും വാര്‍ഷിക പദ്ധതി സ്ഥിതി വിവരം വിശകലനം ചെയ്യുന്നതിനുമായി യൂസര്‍ നെയിം, പാസ്വേഡ് എന്നിവ പ്രസ്തുത സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് ഇന്‍ഫര്‍മേഷന്‍ കേരള മിഷന് ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ http://plan.lsgkerala.gov.in എന്ന വെബ്സൈറ്റിലൂടെ 2012-13 വാര്‍ഷിക പദ്ധതിയുടെ മേഖല, കാറ്റഗറി, സ്രോതസ്സ് തുടങ്ങിയവ തിരിച്ചുള്ള വകയിരുത്തലിന്റെ സംഗ്രഹ റിപ്പോര്‍ട്ടുകള്‍ , ചാര്‍ട്ട്, ഗ്രാഫ് രൂപത്തില്‍ കൂടുതല്‍ ഉപയുക്തമായ രീതിയില്‍ ലഭ്യമാക്കുകയും തെരച്ചില്‍ സംവിധാനം ഫലപ്രദമായി ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 2013-14 വര്‍ഷത്തെ പദ്ധതി തയ്യാറാക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ ജനുവരി മാസത്തില്‍ തുടങ്ങി മാര്‍ച്ച് മാസം പകുതിയോടെ പൂര്‍ത്തിയാക്കുന്നതിനുളള തയ്യാറെടുപ്പുകളും നടന്നുവരുന്നു.
- 1684 reads