മലപ്പുറത്ത് വസ്തു നികുതി ഇ-പേയ്മെന്റ് പൂര്‍ണ്ണം
മലപ്പുറത്തുകാര്‍ക്ക് ഇനി പഞ്ചായത്തുകളില്‍ അടക്കേണ്ടതായ വസ്തു നികുതി ഇ-പേയ്മെന്റ് ആയി അടക്കാം. ഉടമാസ്ഥവകാശ സാക്ഷ്യപത്രത്തിനായി ഇനി പഞ്ചായത്തുകള്‍ കയറി ഇറങ്ങേണ്ടതില്ല. വസ്തുനികുതി പരിഷ്കരിച്ചതിന് ശേഷം സമ്പൂര്‍ണ്ണമായി ഇ-പേയ്മെന്റ് വഴി അടക്കാവുന്ന സംവിധാനം മലപ്പുറം ജില്ലയിയിലെ പഞ്ചായത്തുകളില്‍ പൂര്‍ണ്ണമായി. ജില്ലയിലെ 94 ഗ്രാമ പഞ്ചായത്തുകളില്‍ ഈ സൗകര്യം ഒരുക്കിയത് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ സാങ്കേതിക സഹായത്തോടെയാണ്. ഡി.ഡി.പിഓഫീസിന്റെയും പെര്‍ഫോര്‍മന്‍സ് യൂണിറ്റുകളുടെയും കഠിനപ്രയത്നത്തിന്റെ ഫലമായിട്ടാണ് ജില്ലക്ക് ഈ ലക്ഷ്യം നേടാനായത്.
- 1924 reads