Jump to Navigation

തദ്ദേശ സ്ഥാപന ഭരണസമിതി യോഗനടപടികള്‍ ഡിജിറ്റല്‍ സംവിധാനത്തിലേക്ക്

സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ വിതരണം: ഇന്‍ഫര്‍മേഷന്‍ കേരള മിഷന് അംഗീകാരം:

കേരള സര്‍ക്കാര്‍ മുന്നോട്ടുവച്ച   സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ വിതരണം സുഗമവും സുതാര്യവും കാര്യക്ഷമവും ആയി പൂര്‍ത്തീകരിക്കുവാന്‍ സഹകരിച്ച ഇന്‍ഫര്‍മേഷന്‍ കേരള മിഷന് അഭിനന്ദനങ്ങള്‍. സംസ്ഥാനം മുഴുവന്‍ സമയബന്ധിതമായി  പൂര്‍ത്തീകരിച്ച പെന്‍ഷന്‍ വിതരണത്തില്‍ പങ്കാളികളായ എല്ലാ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍  ജീവനക്കാരും പ്രത്യേക പ്രശംസക്ക് അര്‍ഹരായി. കണ്ണൂര്‍ ജില്ലാ തല അനുമോദന യോഗത്തിലാണ്  മന്ത്രി  ഇപി ജയരാജന്‍ പ്രത്യേക അഭിനന്ദനങ്ങള്‍ അറിയിച്ചത്. 

 

കമ്പ്യുട്ടര്‍, ഇലക്ട്രോണിക് അധിഷ്ഠിത ഉപകരണങ്ങളുടെ പര്‍ച്ചേസ്, ഇന്‍സ്റ്റലേഷന്‍, റിപ്പയറിംഗ്, ആനുവല്‍ മെയിന്റനന്‍സ്,കോണ്‍ ട്രാക്റ്റ്‌ _ സർക്കുലർ

തദ്ദേശ സ്ഥാപനങ്ങളുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും കമ്പ്യുട്ടര്‍, ഇലക്ട്രോണിക് അധിഷ്ഠിത ഉപകരണങ്ങളുടെ പര്‍ച്ചേസ്, ഇന്‍സ്റ്റലേഷന്‍, റിപ്പയറിംഗ്, ആനുവല്‍ മെയിന്റനന്‍സ്,കോണ്‍ ട്രാക്റ്റ്‌   എന്നിവ  നടപ്പിലാക്കുന്നത്  സംബന്ധിച്ച സർക്കുലർ >> Details

ഹയര്‍ സെക്കന്ററി പരീക്ഷാഫലം മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി

തല്‍സമയ വിവരങ്ങള്‍ തടസ്സമില്ലാതെ ലഭ്യമാക്കി ഐകെഎം വികസിപ്പിച്ച പി ആര്‍ ഡി ലൈവ് മൊബൈല്‍ ആപ്പ്. ഹയര്‍ സെക്കന്ററി, വോക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷാഫലം തല്‍സമയം വീക്ഷിക്കുന്നതിനും പരീക്ഷാഫലം ഡൌണ്‍ലോഡ്  ചെയ്യുന്നതിനും ഒരു ലക്ഷത്തില്‍ അധികം പേര്‍ ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്റെ സാങ്കേതിക സഹായത്തോടെ വികസിപിച്ച മൊബൈല്‍ ആപ്ലിക്കേഷന്‍ വിനിയോഗിച്ചിരിക്കുന്നു. ഉച്ചകഴിഞ്ഞ് 3 മണിയോടെ പ്രഖ്യാപിച്ച പരീക്ഷാഫലം അന്നേ ദിവസം 1.03 ലക്ഷം പരീക്ഷാഫലങ്ങള്‍ ഡൌണ്‍ലോഡ് ചെയ്യുകയുണ്ടായി.

+2 റിസള്‍ട്ട് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ലഭ്യമാകുന്നു

+2 റിസള്‍ട്ട് തത്സമയം ലഭ്യമാകാന്‍  ഐകെഎം സാങ്കേതിക സഹായത്തോടെ തയ്യാറാക്കിയ മൊബൈല്‍ ആപ്ലിക്കേഷന്‍ - പി.ആര്‍.ഡി. ലൈവ്.>> Visit 

പഞ്ചായത്തുകളുടെ ഇ-ഗവേണന്‍സ് മേഖലയില്‍ - കേരളത്തിന് ദേശീയ പുരസ്കാരം

ഇന്‍ഫര്‍മേഷന്‍ കമ്മ്യുണിക്കേഷന്‍ ടെക്നോളജി കാറ്റഗറി1 വിഭാഗത്തില്‍ കേരളത്തിനു രണ്ടാം സ്ഥാനം ലഭ്യമായിരിക്കുന്നു. 2014-15 വര്‍ഷത്തെ പഞ്ചായത്തുകളുടെ പ്രവര്‍ത്തന മികവു പരിഗണിച്ചാണ് ഇ-പുരസ്‌കാരം കേരളത്തെ തേടിയെത്തിയിരിക്കുന്നത്.

കമ്പ്യുട്ടര്‍, ഇലക്ട്രോണിക് അധിഷ്ഠിത ഉപകരണങ്ങള്‍ എന്നിവയുടെ പര്‍ച്ചേസും മെയിന്റനന്‍സും

തദ്ദേശ സ്ഥാപനങ്ങളുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും കമ്പ്യുട്ടര്‍, ഇലക്ട്രോണിക് അധിഷ്ഠിത ഉപകരണങ്ങളുടെ പര്‍ച്ചേസ്, ഇന്‍സ്റ്റലേഷന്‍, റിപ്പയറിംഗ്, ആനുവല്‍ മെയിന്റനന്‍സ്,കോണ്‍ ട്രാക്റ്റ്‌  എന്നിവയ്ക്ക് ഇന്‍ഫര്‍മേഷന്‍ കേരളാ മിഷനെ ചുമതലപ്പെടുത്തികൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ്.

GO(Rt) No. 1278/2016/LSGD dated 18/03/2016

തല്‍സമയ സര്‍ക്കാര്‍ വാര്‍ത്തകള്‍ക്കും പത്രക്കുറിപ്പുകള്‍ക്കും ഐകെഎം ന്റെ സാങ്കേതിക സഹായം

PRD Live logo

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് വഴി പ്രസിദ്ധീകരിക്കുന്ന കേരള സര്‍ക്കാര്‍ വാര്‍ത്തകളും പത്രക്കുറിപ്പുകളും തത്സമയം ലഭ്യമാകാന്‍  ഐകെഎം സാങ്കേതിക സഹായത്തോടെ തയ്യാറാക്കിയ മൊബൈല്‍ ആപ്ലിക്കേഷന്‍ - പി.ആര്‍.ഡി. ലൈവ്.

പഞ്ചായത്ത്‌ ദിനാഘോഷത്തില്‍ ടച്ച് സ്ക്രീന്‍ സംവിധാനം

Touch Screen

പഞ്ചായത്ത്‌ ദിനാഘോഷത്തില്‍  ഐ.കെ.എം. സ്ഥാപിച്ച ടച്ച് സ്ക്രീന്‍ സംവിധാനം ശ്രദ്ധേയമായി . പ്രതിനിധികളുടെ താമസ സൗകര്യങ്ങളുടെ വിവരങ്ങള്‍ , അടുത്തുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വിവരങ്ങള്‍, പ്രധാനപ്പെട്ട ഫോണ്‍നമ്പറുകള്‍, പ്രോഗ്രാം ഷെഡ്യുള്‍, ട്രെയിന്‍ സമയം,  പ്രോഗ്രാമിന്റെ ഫോട്ടോകള്‍ ,കേരളത്തിലെ മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഫോട്ടോ അടക്കമുള്ള  വിവരങ്ങള്‍, രജിസ്റ്റര്‍ ചെയ്തിട്ടുള്ള ജനന മരണ വിവാഹ ങ്ങളുടെ വിവരങ്ങള്‍ ,ക്ഷേമ പെന്ഷനുകളുടെ ഗുണഭോക്താക്കളുടെ വിവരങ്ങള്‍, പഞ്ചവല്‍സര പദ്ധതിയുടെ കണക്കുകള്‍ തുടങ്ങിയവ ടച്സ്ക്രീനില്‍ ലഭ്യമാക്കിയിരുന്നു.

സഹായ സ്കൂള്‍ മാനേജ്മെന്റ് തിരുവനന്തപുരം കോട്ടണ്‍ ഹില്‍ സ്കൂളില്‍

Sahaaya_SMS_CottonHill

സ്‌കൂളില്‍ വിദ്യാര്‍ത്ഥികളുടെ ഹാജര്‍ നില രേഖപ്പെടുത്തുന്ന സമയത്ത് ഹാജരാകാത്ത വിദ്യാര്‍ത്ഥികളുടെ വിവരം അവരുടെ മാതാപിതാക്കളുടെ മൊബൈല്‍ ഫോണിലേക്ക് SMS വഴി അറിയിക്കുന്നതിനുള്ള സംവിധാനം ഐകെഎംന്റെ സഹായ ആപ്ലിക്കേഷന്‍ വഴി    തിരുവനന്തപുരം  കോട്ടണ്‍ ഹില്‍ സ്കൂളില്‍ നടപ്പിലാക്കി.

Pages

Subscribe to IKM Blog RSS


Main menu 2