Jump to Navigation

സാംഖ്യ ഡബിള്‍ എന്‍ട്രി എറണാകുളം ജില്ലയില്‍ പൂര്‍ണ്ണമായി

കൊച്ചി കോര്‍പ്പറേഷന്‍ , ജില്ലാ പഞ്ചായത്ത്, 11 മുനിസിപ്പാലിറ്റികള്‍ , 14 ബ്ലോക്ക് പഞ്ചായത്ത്, 84 ഗ്രാമ പഞ്ചായത്ത് എന്നിവിടങ്ങളില്‍ സാംഖ്യ ഡബിള്‍ എന്‍ട്രി വിന്യസിപ്പിച്ച് പ്രവര്‍ത്തനക്ഷമമാക്കിയതോടെ ജില്ലയിലെ 111 തദ്ദേശ സ്ഥാപനങ്ങളിലേയും അക്കൌണ്ടിംഗ്, ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ച സാംഖ്യ അപ്ലിക്കേഷന്‍ ഉപയോഗപ്പെടുത്തിയാണ് ക്രോഡീകരിക്കുന്നത്.

അഞ്ചു തെങ്ങ് ഗ്രാമപഞ്ചായത്തിലെ ജനന മരണ വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനില്‍

Inauguration photo

അഞ്ചു തെങ്ങ് ഗ്രാമപഞ്ചായത്തിലെ ജനന-മരണ-വിവാഹ രജിസ്ട്രേഷന്‍ റിക്കാര്‍ഡുകളുടെ ഡിജിറ്റലൈസേഷന്‍ പൂര്‍ത്തീകരിച്ച് ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്ന സേവനസിവില്‍ രജിസ്ട്രേഷന്‍ സംവിധാനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ഷൈജു ശിവന്‍ നിര്‍വ്വഹിച്ചു

സാംഖ്യ ഡബിള്‍ എന്‍ട്രി തൃശ്ശൂര്‍ ജില്ലയില്‍ പൂര്‍ണ്ണമായി

തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ,ജില്ലാ പഞ്ചായത്ത്,6മുനിസിപ്പാലിറ്റികള്‍ ,16 ബ്ലോക്ക് പഞ്ചായത്ത്,88 ഗ്രാമ പഞ്ചായത്ത് എന്നിവിടങ്ങളില്‍ സാംഖ്യ ഡബിള്‍ എന്‍ട്രി വിന്യസിപ്പിച്ച് പ്രവര്‍ത്തനക്ഷമമാക്കിയ
തോടെ ജില്ലയിലെ 112 തദ്ദേശ സ്ഥാപനങ്ങളിലേയും അക്കൌണ്ടിംഗ് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ച സാംഖ്യ അപ്ലിക്കേഷന്‍ ഉപയോഗപ്പെടുത്തിയാണ് ക്രോഡീകരിക്കുന്നത്.

മേലാറ്റൂര്‍ ഗ്രാമപഞ്ചായത്ത് -ജനന മരണ വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനില്‍ .

Inauguration photo

മലപ്പുറം ജില്ലയിലെ മേലാറ്റൂര്‍ ഗ്രാമപഞ്ചായത്തില്‍ ജനന-മരണ-വിവാഹ രജിസ്ട്രേഷനുകളുടെ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടനം ബഹു.നഗര വികസന ന്യൂനപക്ഷ വകുപ്പ് മന്ത്രി ശ്രിമഞ്ഞളാംകുഴി അലി 01.03.2013 നു നിര്‍വ്വഹിച്ചു.ചടങ്ങില്‍ മേലാറ്റൂര്‍ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രി സി അബ്ദുള്‍കരീം മാസ്റ്റര്‍ അധ്യഷത വഹിച്ചു.ഐ കെ എം ജില്ല കോര്‍ഡിനേറ്റര്‍ എം പി രാജന്‍ പദ്ധതി വിശദീകരിച്ചു, പെരിന്തല്‍മണ്ണ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ പി കെ അബൂബക്കര്‍ ഹാജി മേലാറ്റൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ശ്രീമതി വി സാറമ്മ ടീച്ചര്‍ ‍,അജിത്‌ പ്രസാദ്‌ ,സി ടി ഷീജമോള്‍ ,ഉമ്മര്‍ തുടങ്ങയവര്‍ ആസംശകളര്‍പ്പിച്

ജനന മരണ രജിസ്ട്രേഷന്‍ വെബ് അധിഷ്ഠിതമാക്കിയതിന്റെ പഞ്ചായത്തുതല പ്രഖ്യാപനവും ഓണ്‍ലൈന്‍ സേവനങ്ങളുടെ ഉദ്ഘാടനവും

ഏലംകുളം ഗ്രാമപഞ്ചായത്തില്‍ ജനന-മരണ-വിവാഹ രജിസ്ട്രേഷനുകളുടെ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടനം ബഹു. പെരിന്തല്‍മണ്ണ സബ് കളക്ടര്‍ കുമാരി ടി.മിത്ര ഐ.എ.എസ് 28.02.2013-നു നിര്‍വ്വഹിച്ചു. ചടങ്ങില്‍ ഏലംകുളം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ.സി.കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. ഐ.കെ.എം ജില്ലാ കോര്‍ഡിനേറ്റര്‍ എം.പി.രാജന്‍ പദ്ധതി വിശദീകരിച്ചു. ഏലംകുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ശ്രീമതി. സി.ആയിഷ, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പര്‍ ഗോവിന്ദ പ്രസാദ്‌, മെമ്പര്‍മാരായ രാജലക്ഷ്മി, അജയകുമാര്‍ , ഭാര്‍ഗവി, ജമ്ശീന ടീച്ചര്‍ തുടങ്ങയവര്‍ ആസംശകളര്‍പ്പിച്ചു.

സിവില്‍ രജിസ്ട്രേഷനുകളുടെ സംമ്പൂര്‍ണ്ണ ഡിജിറ്റൈസേഷനും വിവാഹ രജിസ്ട്രേഷന്‍ ഇ ഫയലിംഗ് പ്രഖ്യാപനവും

Porur Civil Registration Online

മലപ്പുറം ജില്ലയിലെ പോരൂര്‍ ഗ്രാമപഞ്ചായത്തില്‍ ജനന-മരണ-വിവാഹ രജിസ്ട്രേഷനുകളുടെ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടനം ബഹു. കേരളടൂറിസം / പട്ടിക ജാതി പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ശ്രീ. എ പി. അനില്‍കുമാര്‍ ഡോക്ടര്‍ കെ എം ആര്‍ നമ്പൂതിരിക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കി 23-02-2013 നു നിര്‍വ്വഹിച്ചു. ചടങ്ങില്‍ പോരൂര്‍ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രി എന്‍ എം ശങ്കരന്‍ നമ്പൂതിരി അധ്യഷത വഹിച്ചു.

പോരൂര്‍ ഗ്രാമപഞ്ചായത്ത് സിവില്‍ രജിസ്ട്രേഷനുകളുടെ സംമ്പൂര്‍ണ്ണ ഡിജിറ്റൈസേഷനും വിവാഹ രജിസ്ട്രേഷന്‍ ഇ-ഫയലിംഗ് പ്രഖ്യാപനവും

പോരൂര്‍ ഗ്രാമപഞ്ചായത്തിലെ ജനന-മരണ-വിവാഹ രജിസ്ട്രേഷന്‍ റിക്കാര്‍ഡുകളുടെ ഡിജിറ്റൈസേഷന്‍ പൂര്‍ത്തീകരണത്തിന്റെയും വിവാഹ രജിസ്ട്രേഷന്‍ ഇ-ഫയലിംഗ് സംവിധാനത്തിന്റെയും പ്രഖ്യാപനം ബഹു.കേരള പട്ടികജാതി-വിനോദസഞ്ചാര വകുപ്പ് മന്ത്രി ശ്രീ.എ.പി.അനില്‍കുമാര്‍ 2013 ഫെബ്രുവരി 23 ഉച്ചക്ക് 2.30 ന് ഗ്രാമപഞ്ചായത്ത് ഹാളില്‍ വച്ച് നിര്‍വഹിക്കുന്നു.

തദ്ദേശസ്വയംഭരണവകുപ്പ് ഔദ്യോഗിക വെബ്സൈറ്റിന്‍റെ പ്രസക്തി

ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍റെ നേതൃത്വത്തില്‍ രൂപീകരിച്ച് പ്രവര്‍ത്തനക്ഷമമാക്കിയിട്ടുള്ള തദ്ദേശസ്വയംഭരണവകുപ്പിന്‍റെ ഔദ്യോഗിക വെബ്സൈറ്റായ www.lsgkerala.gov.in ന്‍റെ ഉപഭോക്താക്കളുടെ എണ്ണം മുന്‍കാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വര്‍ദ്ധിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍, ഉദ്യോഗസ്ഥര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരുള്‍പ്പെടെ ഈ വെബ്സൈറ്റ് സന്ദര്‍ശിക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചുവരുന്നു. മുന്‍ വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ 2012 ല്‍ 34.06% വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്.

വസ്തുനികുതി ഓണ്‍ലൈന്‍ & 2012-13 പദ്ധതി നിര്‍വ്വഹണം - ഉദ്ഘാടനം - പെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റി

Building tax online Inauguration Peinthalmanna

പെരിന്തല്‍മണ്ണ നഗരസഭയില്‍ വസ്തു നികുതി ഓണ്‍ലൈന്‍ വഴി അടക്കാവുന്ന സംവിധാനം യാഥാര്‍ത്ഥ്യമാവുകയാണ്. വസ്തുനികുതി ഇ-പെയ്മെന്‍റ് സംവിധാനമുള്ള മലപ്പുറം ജില്ലയിലെ ആദ്യത്തേതും,സംസ്ഥാനത്തെ 7-ാമത്തെ നഗരസഭ എന്ന ബഹുമതിയും ഇതോടെ പെരിന്തല്‍മണ്ണ നഗരസഭ കരസ്ഥമാക്കി. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ സാങ്കേതിക സഹായത്തോടുകൂടിയാണ് ഈ നേട്ടം കൈവരിച്ചത്. ഈ ആധുനിക സംവിധാനത്തിന്റെയും 2012-2013 വാര്‍ഷിക പദ്ധതിയുടെയും നിര്‍വ്വഹണ ഉദ്ഘാടനം ഒരുമിച്ച് 2013 ഫെബ്രുവരി 11ന് രാവിലെ 10 മണിക്ക് പെരിന്തല്‍മണ്ണ നഗരസഭ വൈസ്‌ ചെയര്‍മാന്‍ എം.മുഹമ്മദ്‌ സലിമിന്റെ അദ്ധ്യക്ഷതയില്‍ ടൌണ്‍ഹാളില്‍ വെച്ച് നടന്നു.

ഹോസ്പിറ്റല്‍ കിയോസ്ക് സംവിധാനം 441 ആശുപത്രികളില്‍

കൊച്ചി കോര്‍പ്പറേഷന്‍ പരിധിയില്‍ 2 പുതിയ ഹോസ്പിറ്റല്‍ കിയോസ്കുകളും ,കോഴഞ്ചേരി ,കാളികാവ്, ഓങ്ങല്ലൂര്‍, വാണിയംകുളം എന്നീ പഞ്ചായത്തുകളില്‍ ഓരോ പുതിയ ഹോസ്പിറ്റല്‍ കിയോസ്കുകളും ജനുവരി 2013 ല്‍ പ്രവര്‍ത്തനക്ഷമമായി. ഫെബ്രുവരി ആദ്യവാര കണക്കനുസരിച്ച് കേരളത്തിലെ ആശുപത്രികളില്‍ നിന്നും രജിസ്ട്രേഷന്‍ യൂണിറ്റുകളിലേക്ക് ജനന മരണ വിവരങ്ങള്‍ ഇലക്ട്രോണിക്കായി റിപ്പോര്‍ട്ട് ചെയ്യുന്ന കിയോസ്കുകളുടെ എണ്ണം ഇതോടെ 441 ആയി ഉയര്‍ന്നു

Pages

Subscribe to IKM Blog RSS


Main menu 2