Jump to Navigation

സുഗമ സോഫ്റ്റ്‌വെയര്‍ ആമുഖം

ഒരു തദ്ദേശസ്വയഭരണ സ്ഥാപനത്തിന്‍റെ വികസന പ്രക്രിയയില്‍ ഏറെയും മരാമത്ത് പ്രോജക്റ്റുകളോ, മരാമത്ത് പ്രവ്യത്തികള്‍ ഉള്‍‌ക്കൊള്ളുന്ന മറ്റു വികസന മേഖലയിലെ പ്രോജക്റ്റുകളോ ആയിരിക്കും. ഒരു മരാമത്ത് പ്രവ്യത്തി രൂപപ്പെടുന്നതിനും നടപ്പിലാക്കുന്നതിനും ഒട്ടേറെ നടപ്ടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്.

മലപ്പുറം ജില്ലയിലെ തിരുവാലി ഗ്രാമ പഞ്ചായത്ത്‌ ജനന മരണ വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനില്‍

Online Birth Death Marriage Certificates in Thiruvali GP

മലപ്പുറം ജില്ലയിലെ തിരുവാലി ഗ്രാമപഞ്ചായത്തില്‍ ജനന-മരണ-വിവാഹ രജിസ്ട്രേഷനുകളുടെ ഓണ്‍ലൈന്‍ സര്‍ഫിക്കറ്റ് വിതരണ ഉദ്ഘാടനം ബഹു. കേരള ടൂറിസം / പട്ടിക ജാതി /പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ശ്രീ. എ പി. അനില്‍കുമാര്‍ 31.01.2013 നു നിര്‍വ്വഹിച്ചു. ചടങ്ങില്‍ തിരുവാലി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രി സി കെ ജയ് ദേവ് അധ്യഷത വഹിച്ചു.

മലപ്പുറം ജില്ലയിലെ മങ്കട മണ്ഡലത്തിനു ഇരട്ട അംഗീകാരം

സിവില്‍രജിസ്ട്രേഷന്‍സര്‍ട്ടിഫിക്കറ്റുകള്‍ വെബ്‌ സൈറ്റില്‍ നിന്നും ലഭ്യമാവുന്ന ഇന്ത്യയിലെ ആദ്യ മണ്ഡലവും, ആദ്യ വികസന ബ്ലോക്കും മങ്കട. കുറവ പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത്‌ ,സാമൂഹ്യ ക്ഷേമ മന്ത്രി ഡോ. എം കെ മുനീര്‍ സര്‍ട്ടി ഫിക്കറ്റ് വിതരണം ചെയ്തു .ചടങ്ങില്‍ മങ്കട എം എല്‍ എ ശ്രി ടി എ അഹമ്മദ്‌ കബീര്‍ അധ്യഷത വഹിച്ചു. ജില്ലാ കളക്ടര്‍ ശ്രി എം സി മോഹന്‍ദാസ്‌ ഐ എ എസ്, ജില്ലാ പഞ്ചായത്ത്‌ വികസന കാര്യസ്ഥിരസമിതി അദ്ധ്യക്ഷ ശ്രീമതി സകീന പുല്പാടന്‍,മെമ്പര്‍മാരായ സലിം കുരുവമ്പലം, ഉമ്മര്‍ അറക്കല്‍ ,ഡിഡിപി-സിഎന്‍ ബാബു തുടങ്ങയവര്‍ ആസംശകളര്‍പ്പിച്ചു .

സിവില്‍ രജിസ്ട്രേഷനുകളുടെ സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ കൈവരിച്ച പ്രഥമ നിയമസഭാ നിയോജക മണ്ഡലം എന്ന ബഹുമതി മങ്കടക്ക്.

സിവില്‍ രജിസ്ട്രേഷനുകളുടെ സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ കൈവരിക്കുന്ന സംസ്ഥാനത്തെ പ്രഥമ നിയോജക മണ്ഡലമായി മങ്കട മാറുകയാണ്‌. ഈ ബഹുമതിയുടെ ഔദ്യോഗിക പ്രഖ്യാപനം 26-01-2013 ശനിയാഴ്ച്ച ഉച്ചക്ക് 2 pm - ന് കുറുവ ഗ്രാമപഞ്ചായത്ത് ഓഫീസ്‌ പരിസരം പടപ്പരമ്പില്‍ വച്ചു നടക്കുന്ന ചടങ്ങില്‍ ബഹുമാനപ്പെട്ട പഞ്ചായത്ത്‌ - സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ഡോ എം കെ മുനീര്‍ നിര്‍വഹിക്കും.

ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കീഴില്‍ ഒരു സ്വതന്ത്ര സ്ഥാപനമായി രജിസ്റ്റര്‍ ചെയ്യുന്നു

തദ്ദേശഭരണ സ്ഥാപനങ്ങളിലെ ഇ-ഗവേണന്‍സ് ഫലപ്രദമായും കാര്യക്ഷമമായും നടപ്പിലാക്കുന്നതിനായി ഇന്‍ഫര്‍മേഷന്‍ കേരള മിഷനെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കീഴില്‍ 1955-ലെ 12-ാം ആക്ട് ആയ ട്രാവന്‍കൂര്‍ കൊച്ചിന്‍ ലിറ്റററി ആന്റ് ചാരിറ്റബിള്‍ സൊസൈറ്റീസ് രജിസ്ട്രേഷന്‍ ആക്ട് പ്രകാരം ഒരു സ്വതന്ത്ര സ്ഥാപനമായി രജിസ്റ്റര്‍ ചെയ്യുന്നതിന് സ.ഉ.(കൈ) നം.343/2012/തസ്വഭവ തിയ്യതി 22/12/2012 നമ്പര്‍ ഉത്തരവ് പ്രകാരം സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.

പഞ്ചായത്ത് എംപവര്‍മെന്റ് ആന്റ് അക്കൌണ്ടബിലിറ്റി ഇന്‍സെന്റീവ് സ്കീം അവാര്‍ഡ് 2012-13 (PEAIS)

പഞ്ചായത്ത് എംപവര്‍മെന്റ് ആന്റ് അക്കൌണ്ടബിലിറ്റി ഇന്‍സെന്റീവ് സ്കീം 2012-13 അവാര്‍ഡിനായി ത്രിതല പഞ്ചായത്തുകള്‍ക്ക് അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിന് 29.12.2012-ലെ G.O.(RT)3618/2012/LSGD ഉത്തരവു പ്രകാരം ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വെബ് അധിഷ്ഠിത PEAIS സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ച് വിന്യസിച്ചിരിക്കുന്നു. സുലേഖ സോഫ്റ്റ്‌വെയറില്‍ ഉപയോഗിക്കുന്ന യൂസര്‍ ഐ.ഡി.യും പാസ്‌വേര്‍ഡും ഉപയോഗിച്ച് വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിന് സാധിക്കുന്നതാണ്. ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്ക് ഓണ്‍ലൈനായി പഞ്ചായത്തുകളുടെ മാര്‍ക്ക് രേഖപ്പെടുത്തുന്നതിനുള്ള സൌകര്യവും ഇതിലൂടെ ലഭ്യമാണ്.

പെരുമണ്ണക്ലാരി ഗ്രാമപഞ്ചായത്തില്‍ ജനന-മരണ-വിവാഹ രജിസ്ട്രേഷനുകളുടെ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടനം

മലപ്പുറം ജില്ലയിലെ പെരുമണ്ണക്ലാരി ഗ്രാമപഞ്ചായത്തില്‍ ജനന-മരണ-വിവാഹ രജിസ്ട്രേഷനുകളുടെ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടനം ബഹു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ.പി.കെ അബ്ദു റബ്ബ് 31.12.2012നു നിര്‍വ്വഹിച്ചു.

കീഴുപറമ്പ് ഗ്രാമപഞ്ചായത്തില്‍ ജനന-മരണ-വിവാഹ രജിസ്ട്രേഷനുകളുടെ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടനം

മലപ്പുറം ജില്ലയിലെ കീഴുപറമ്പ് ഗ്രാമപഞ്ചായത്തില്‍ ജനന-മരണ-വിവാഹ രജിസ്ട്രേഷനുകളുടെ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടനം ഏറനാട് നിയോജകമണ്ഡലം എം എല്‍ എ ശ്രീ.പി.കെ.ബഷീര്‍ സാഹിബ് 31.12.2012നു നിര്‍വ്വഹിച്ചു.

പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തില്‍ ജനന-മരണ-വിവാഹ രജിസ്ട്രേഷനുകളുടെ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടനം

മലപ്പുറം ജില്ലയിലെ പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തിലെ ജനന-മരണ വിവാഹ രജിസ്ട്രേഷനുകളുടെ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടനം മങ്കട നിയോജകമണ്ഡലം എം എല്‍ എ ശ്രീ.ടി.എ അഹമ്മദ് കബീര്‍ 29.12.2012-ന് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നിര്‍വ്വഹിച്ചു.

കല്‍പകഞ്ചേരി ഗ്രാമപഞ്ചായത്തില്‍ 1971 മുതലുള്ള ജനന-മരണ-വിവാഹ രജിസ്ട്രേഷന്‍ ഓണ്‍ലൈന്‍ പ്രഖ്യാപനം

കല്‍പകഞ്ചേരി ഗ്രാമപഞ്ചായത്തിലെ 1971 മുതലുള്ള ജനന-മരണ-വിവാഹ രജിസ്ട്രേഷന്‍ ഓണ്‍ലൈന്‍ പ്രഖ്യാപനം എം എല്‍ എ ശ്രീ.സി.മമ്മൂട്ടി, 2012 ഡിസംബര്‍ 7-ന് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നിര്‍വ്വഹിച്ചു.

Pages

Subscribe to IKM Blog RSS


Main menu 2