Jump to Navigation

സിവില്‍ രജിസ്ട്രേഷന്‍ വെബ് സൈറ്റ് വഴി ലഭ്യമാകുന്ന ജനന മരണ വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അംഗീകാരം

തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് www.cr.lsgkerala.gov.in ഡൌണ്‍ലോഡ് ചെയ്തെടുക്കാവുന്ന ജനന, മരണ, വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ എല്ലാ സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കും ആധികാരിക രേഖയായി കണക്കാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. നിലവില്‍ കേരളത്തില്‍ ജനന, മരണ, വിവാഹ രജിസ്ട്രേഷനുകളും അനുബന്ധ സേവനങ്ങളും ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ച സേവന എന്ന സിവില്‍ രജിസ്ട്രേഷന്‍ ആപ്ളിക്കേഷന്‍ സോഫ്റ്റ്വെയര്‍ ഉപയോഗിച്ചാണ് നിര്‍വഹിക്കുന്നത്.

ഇടമലക്കുടി ഗ്രാമപഞ്ചായത്ത് സേവന സിവില്‍ രജിസ്ട്രേഷന്‍ ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്നു

കേരളത്തില്‍ ജനന-മരണ-വിവാഹ രജിസ്ട്രേഷനുകള്‍ ഇലക്ട്രോണിക്കായി നിര്‍വഹിക്കുന്നത് ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍റെ സേവന സിവില്‍ രജിസ്ട്രേഷന്‍ സോഫ്റ്റ്വെയര്‍ ഉപയോഗിച്ചാണ്.  എന്നാല്‍ ഇടമലക്കുടി, അഞ്ചുതെങ്ങ് എന്നീ ഗ്രാമപഞ്ചായത്തുകളില്‍ മാത്രം ഭൗതിക സാഹചര്യങ്ങളുടെ അഭാവം നിമിത്തം ഇത്  ഏര്‍പ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല.  ഇടമലക്കുടി ഗ്രാമപഞ്ചായത്തില്‍ വൈദ്യുതി, കണക്ടിവിറ്റി, ഗതാഗത സൗകര്യം എന്നിവ ലഭ്യമല്ലാത്തതിനാല്‍ പഞ്ചായത്തിന്‍റെ താല്‍ക്കാലിക ഓഫീസ് ദേവികുളത്താണ് സ്ഥിതി ചെയ്യുന്നത്.

സമ്പൂര്‍ണ്ണ കമ്പ്യൂട്ടര്‍വല്‍ക്കൃത അക്കൗണ്ടിംഗ് നടപ്പാക്കിയ ഭാരതത്തിലെ പ്രഥമ ജില്ല - കാസറഗോഡ്

എല്ലാ തദ്ദേശഭരണസ്ഥാപനങ്ങളിലും കമ്പ്യൂട്ടര്‍വല്‍ക്കൃത അക്രൂവല്‍ അധിഷ്ഠിത ഡബിള്‍ എന്‍ട്രി അക്കൗണ്ടിംഗ് നടപ്പാക്കിയ ഭാരതത്തിലെ പ്രഥമ ജില്ല എന്ന ബഹുമതി കാസറഗോഡ് കൈവരിച്ചതായി ഇക്കഴിഞ്ഞ ജൂലൈ 21-ന് ബഹു.മുഖ്യമന്ത്രി ശ്രീ.ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചു. ഇന്‍ഫര്‍മേഷന്‍ കേരളാ മിഷനാണ് ഇതിനുള്ള ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയര്‍ വികസിപ്പിച്ച് വിന്യസിച്ച് നടപ്പിലാക്കിയത്.

തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്തില്‍ വിവാഹ രജിസ്ട്രേഷന്‍ ഇ-ഫയലിംഗിലൂടെ

കാസര്‍കോഡ് ജില്ലയിലെ തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്തിലെ പൊതു വിവാഹ രജിസ്ട്രേഷന്‍ ഇ-ഫയലിംഗിന്‍റെ ഉദ്ഘാടനം ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍റെ എക്സിക്യൂട്ടീവ് ചെയര്‍മാന്‍ & ഡയറക്ടര്‍ ഡോ. എം ഷംസുദ്ദീന്‍ 2012 ജൂലൈ 20-ാം തീയതി ഉച്ചയ്ക്ക് 2 മണിക്ക് പഞ്ചായത്ത് ഓഫീസില്‍ വെച്ച് നിര്‍വഹിച്ചു.

ഓരോ ഗ്രാമപഞ്ചായത്തിലും ഓരോ ടെക്നിക്കല്‍ അസിസ്റ്റന്‍റുമാരെ നിയമിക്കല്‍

ഗ്രാമപഞ്ചായത്തുകളിലെ ഇ-ഗവേണന്‍സ് പ്രവര്‍ത്തനങ്ങള്‍ക്ക് സാങ്കേതിക സഹായം നല്‍കുന്നതിനായി സംസ്ഥാനത്തെ 978 ഗ്രാമപഞ്ചായത്തുകളിലും ഓരോ ടെക്നിക്കല്‍ അസിസ്റ്റന്‍റുമാരെ ഒരുവര്‍ഷത്തേക്ക് മാത്രം നിയമിക്കുന്നതിനും, അവരുടെ വേതനവും പരിശീലനത്തിനുള്ള ചെലവും അതാത് പഞ്ചായത്തുകളുടെ പദ്ധതി വിഹിതത്തില്‍ല്‍നിന്നും വഹിക്കുന്നതിനും, നിലവില്‍ല്‍ഗ്രാമപഞ്ചായത്തുകളില്‍ സാങ്കേതികസഹായം നല്‍കിവരുന്ന ടെക്നിക്കല്‍ല്‍അസിസ്റ്റന്‍റ്/ടെക്നിക്കല്‍ ഓഫീസര്‍മാരെ ബന്ധപ്പെട്ട ബ്ലോക്ക് പഞ്ചായത്തിലും ജില്ലാ പഞ്ചായത്തിലും നിയോഗിക്കുന്നതിനും സര്‍ക്കാര്‍ ഉത്തരവ് ലഭിക്കുകയുണ്ടായി.

തുമ്പമണ്‍ - സമ്പൂര്‍ണ്ണ കമ്പ്യൂട്ടര്‍വല്‍ക്കൃതപഞ്ചായത്ത്

പത്തനംതിട്ട ജില്ലയിലെ തുമ്പമണ്‍ ഗ്രാമപഞ്ചായത്തിനെ സമ്പൂര്‍ണ്ണ കമ്പ്യൂട്ടര്‍വല്‍ക്കൃത പഞ്ചായത്തായി 2012 ജൂണ്‍ 22-ന് ബഹു. പഞ്ചായത്ത്-സാമൂഹ്യക്ഷേമ വകുപ്പുമന്ത്രി ഡോ. എം.കെ മുനീര്‍ അവര്‍കള്‍ പ്രഖ്യാപിച്ചു

കാസര്‍കോട് നഗരസഭയില്‍ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ഇന്‍റര്‍നെറ്റിലൂടെ

കാസര്‍കോട് നഗരസഭയിലെ നഗരസഭ കമ്പ്യൂട്ടര്‍വല്‍കരണത്തിന്‍റെ ഭാഗമായി വസ്തു നികുതി അടച്ചവര്‍ക്ക് അവരുടെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ഇന്‍റര്‍നെറ്റ് വഴി ഓണ്‍ലൈനായി 24 മണിക്കൂറും ഒഴിവു ദിവസങ്ങളിലും ലഭ്യമാക്കുന്നു. കാസര്‍കോട് നഗരസഭ വെബ് സൈറ്റായ ംംം.സമമെൃമഴീറാൗിശരശുമഹശ്യേ.ശി നിന്നോ, ംംം.മേഃ.ഹഴെസലൃമഹമ.ഴീ്.ശി എന്ന വെബ്സൈറ്റ് വഴിയോ ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് പ്രിന്‍റ് എടുക്കാവുന്നതാണ്. ഈ സര്‍ട്ടിഫിക്കറ്റ് റേഷന്‍കാര്‍ഡ്, ബാങ്ക്, ബി.പി.എല്‍, കെ.എസ്.ഇ.ബി, കെ.ഡബ്ല്യു.എ, ഗ്യാസ് കണക്ഷന്‍, സകൂള്‍, വില്ലേജ് ഓഫീസ് തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം.

സൂചിക - ഹെല്‍പ് ഡെസ്ക്

കമ്പ്യൂട്ടര്‍വല്‍ക്കരണത്തിന്‍റെ ഭാഗമായി തദ്ദേശഭരണസ്ഥാപനങ്ങളിലെ ഹാര്‍ഡ്വെയര്‍, നെറ്റ്വര്‍ക്കിംഗ്, ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയര്‍ എന്നിവയുമായി ബന്ധപ്പെട്ട സംശയനിവാരണത്തിനും സാങ്കേതിക സഹായത്തിനും പൊതുജനസേവനത്തിനുമായി ഒരു സംസ്ഥാനതല ഹെല്‍പ്പ് ഡെസ്ക്ക് രൂപീകരിച്ച് പ്രവര്‍ത്തിച്ചു വരുന്നു.

അക്കൗണ്ടന്‍റ് കം ഐ.റ്റി എക്സ്പര്‍ട്ടുകള്‍ - ബ്ലോക്ക് തലത്തി്ല്‍

അക്രൂവല്‍ അടിസ്ഥാനമാക്കിയിട്ടുള്ള ഡബിള്‍ എന്‍ട്രി അക്കൗണ്ടിംഗ് സമ്പ്രദായം എല്ലാ ഗ്രാമ പഞ്ചായത്തുകളിലും, ബ്ലോക്ക് പഞ്ചായത്തുകളിലും നടപ്പാക്കുന്നതിനു വേണ്ടി ബ്ലോക്ക്/ഗ്രാമ പഞ്ചായത്ത് തലത്തില്‍ല്‍അക്കൗണ്ട്സുമായി ബന്ധപ്പെട്ട് ഡൊമൈന്‍/ടെക്നിക്കല്‍ സപ്പോര്‍ട്ട് നല്‍കുന്നതിനായി ലോകബാങ്ക് ധനസഹായത്തോടുകൂടി കെ.എല്‍.ജി.എസ്.ഡി.പി പ്രോജക്ടിന്‍റെ ഭാഗമായി ഓരോ ബ്ലോക്ക് പഞ്ചായത്തിലും ഒരു അക്കൗണ്ടന്‍റ് കം ഐറ്റി എക്സ്പര്‍ട്ട് എന്ന ക്രമത്തില്‍ 152  പേരെ നിയോഗിച്ചിട്ടുണ്ട്

വസ്തു നികുതി പോസ്റ്റ് ഓഫീസുകള്‍ വഴി

കേരളത്തിലെ കമ്പ്യൂട്ടര്‍വല്‍ക്കരിച്ച 1300 പോസ്റ്റ് ഓഫീസുകള്‍ വഴി വസ്തു നികുതി ഒടുക്കുന്നതിനുള്ള സംവിധാനത്തിന്‍റെ ഉദ്ഘാടനം 2012 ഏപ്രില്‍ 24 ന് പഞ്ചായത്ത് ദിനാഘോഷത്തോടനുബന്ധിച്ച് ബഹു. ധനകാര്യ വകുപ്പ് മന്ത്രി കെ.എം മാണി നിര്‍വഹിച്ചു

Pages

Subscribe to IKM Blog RSS


Main menu 2