Jump to Navigation

തദ്ദേശഭരണസ്ഥാപനങ്ങള്‍ ഇ-ഗവേണന്‍സ്, എം-ഗവേണന്‍സ് പാതയില്‍

വിവരസാങ്കേതിക വിദ്യയുടെ ഗുണഫലങ്ങള്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ നല്‍കുന്ന സേവനങ്ങളില്‍ല്‍പ്രയോജനപ്പെടുത്തി ജനങ്ങളില്‍ ‍എത്തിക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ഏക സ്ഥാപനമാണ് ഐ.കെ.എം. പൊതുജനങ്ങള്‍ക്ക് നേരിട്ട് പ്രയോജനം ലഭിക്കത്തക്ക രീതിയിലുള്ള വിവിധ സോഫ്റ്റ്വെയറുകള്‍ വികസിപ്പിക്കുന്നതിനും, ഭരണപരവും മറ്റുമായ ആവശ്യങ്ങള്‍ക്ക് സംസ്ഥാനതലത്തില്‍ ക്രോഡീകരിച്ച വിവരങ്ങള്‍ വെബ്സൈറ്റ് വഴി ലഭ്യമാക്കുന്നതിനും ഐ.കെ.എം-ന് ഇക്കാലയളവിനുള്ളില്‍ല്‍സാധിച്ചിട്ടുണ്ട്.

പൊതുവിവാഹ രജിസ്ട്രേഷന്‍ ഇ-ഫയലിംഗ്

2008-ലെ കേരള വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യല്‍ (പൊതു) ചട്ടങ്ങള്‍ക്കനുസൃതമായി ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും മുനിസിപ്പല്‍ കോര്‍പ്പറേഷനിലും നടക്കുന്ന വിവാഹങ്ങള്‍ കമ്പ്യൂട്ടറൈസ് ചെയ്യുന്നതിനും സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നതിനും ഉള്ള സോഫ്റ്റ്വെയര്‍ ആപ്ലിക്കേഷന്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളിലും വിന്യസിച്ചിട്ടുണ്ട്.

ജനന-മരണ-വിവാഹ രജിസ്ട്രേഷന്‍

സംസ്ഥാനത്തെ എല്ലാ ജനങ്ങളും തദ്ദേശഭരണസ്ഥാപനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന ഒരു സേവന സംവിധാനമാണ്. ജനന-മരണ-വിവാഹ രജിസ്ട്രേഷന്‍ അഥവാ സിവില്‍ രജിസ്ട്രേഷന്‍. ഗ്രാമപഞ്ചായത്തുകള്‍, നഗരസഭകള്‍, കണ്ണൂര്‍ കന്‍റോണ്‍മെന്‍റ് തുടങ്ങി 1058 രജിസ്ട്രേഷന്‍ യൂണിറ്റുകള്‍ ഇന്ന് സംസ്ഥാനത്ത് നിലവിലുണ്ട്.

സിവില്‍ രജിസ്ട്രേഷന്‍ ഇ-ഗവേണന്‍സില്‍ നിന്നും എം-ഗവേണന്‍സിലേക്ക്

സിവില്‍ രജിസ്ട്രേഷന്‍ വിവരങ്ങള്‍ എസ്.എം.എസ് സന്ദേശങ്ങള്‍ വഴിയായി അറിയിക്കുന്നതിനുള്ള സംവിധാനം ഐ.കെ.എം വികസിപ്പിച്ചുണ്ട്. നവജാതശിശുക്കളുടെ രോഗപ്രതിരോധ കുത്തിവെയ്പ് സംബന്ധമായ സന്ദേശങ്ങള്‍ മാതാപിതാക്കള്‍ക്ക് നല്‍കുന്നതുള്ള സംവിധാനവും തയ്യാറായിട്ടുണ്ട്. സര്‍ക്കാര്‍ ഉത്തരവ് ലഭ്യമാകുന്ന മുറയ്ക്ക് ഇത് പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്നതാണ്.

സൂചിക

തദ്ദേശഭരണസ്ഥാപനങ്ങളില്‍ ഫ്രണ്ട് ഓഫീസ് സംവിധാനം കമ്പ്യൂട്ടറിന്‍റെ സഹായത്തോടൂ കൂടി കാര്യക്ഷമമായി നടത്തുന്നതിനുവേണ്ടി ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍ രൂപകല്‍പ്പന ചെയ്ത് പ്രാവര്‍ത്തികമാക്കിയ ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയറാണ് സൂചിക. കേരളത്തിലെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും ഇതര ഓഫീസുകളിലും പ്രവര്‍ത്തിപ്പിക്കാവുന്ന തരത്തിലാണ് ആപ്ലിക്കേഷന്‍ തയ്യാറാക്കിയിരിക്കുന്നത്.

മരാമത്ത് പ്രവൃത്തികളുടെ നടത്തിപ്പിന് സുഗമ

എഴുപത്തി മൂന്നും എഴുപത്തി നാലും ഭരണഘടനാ ഭേദഗതികളിലൂടെ പ്രാദേശിക സര്‍ക്കാരുകളായി മാറിയ ഗ്രാമപഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, കോര്‍പ്പറേഷനുകള്‍ എന്നിവയ്ക്ക് സംസ്ഥാനം കയ്യാളിയിരുന്ന വിവിധ അധികാരങ്ങളേയും ഉദ്യോഗസ്ഥരേയും അതോടൊപ്പം സമ്പത്തും വിഭജിച്ചു നല്‍കി. ഇങ്ങനെ വികസനപ്രക്രിയയിലെ ഏറ്റവും പ്രധാന ചുമതലക്കാരാകാന്‍ കേരളത്തിലെ പ്രാദേശിക സര്‍ക്കാരുകള്‍ക്ക് സാധ്യമായിട്ടുണ്ട്. അധികാരവികേന്ദ്രീ കരണ പ്രക്രിയയിലെ ഈ പരിഷ്കാരം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ മാത്രമല്ല രാജ്യാന്തര ശ്രദ്ധപോലും പിടിച്ചുപറ്റിയതാണ്.

ഇ - ഗവേര്‍ണന്‍സും സാമൂഹ്യസുരക്ഷാ പെന്‍ഷനുകളും

1992 ലെ 73, 74 ഭരണഘടന ഭേദഗതികളുടെ അടിസ്ഥാനത്തില്‍ 1994 ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ്, 1994 ലെ കേരള മുനിസിപ്പാലിറ്റി ആക്റ്റ് എന്നിവ യഥാസക്രമം 1994 ഏപ്രില്‍ 24 നും 1994 മേയ് 30 നും നിലവില്‍ വന്നു. ത്രിതല പഞ്ചായത്തുകളുടേയും നഗരസഭകളുടേയും അധികാരങ്ങളും ചുമതലകളും പട്ടികയില്‍പ്പെടുത്തി. പഞ്ചായത്ത് രാജ് നിയമത്തിലെ 3-ാം പട്ടികയില്‍ ഗ്രാമപഞ്ചായത്തിന്‍റേയും മുനിസിപ്പാലിറ്റി നിയമത്തിലെ ഒന്നാം പട്ടികയില്‍ നഗരസഭകളുടേയും അധികാരങ്ങളും ചുമതലകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇ-ഗവേര്‍ണന്‍സ് പ്രവര്‍ത്തനത്തിന് ജിയോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തിന്റെ പ്രസക്തി

ഭൂസംബന്ധിയായ വിവരങ്ങളുടെ ശേഖരണവും ഉപയോഗവും ലക്ഷ്യമാക്കിയുള്ള ക്രോഡീകരണവും, വിശകലനവും പ്രദര്‍ശനങ്ങളും ഉള്‍ക്കൊള്ളുന്ന നൂതന സാങ്കേതിക വിദ്യയാണ് ജിയോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം അഥവാ ജി.ഐ.എസ്.  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അവരുടെ വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിനും അവര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ലഭിക്കുന്നതിനുമൊക്കെ ജി.ഐ.എസ് സാങ്കേതിക വിദ്യ ഉപയോഗിക്കാവുന്നതാണ്.

സാംഖ്യ - കമ്പ്യൂട്ടര്‍വല്‍ക്കൃത ഡബിള്‍ എന്‍ട്രി അക്കൗണ്ടിംഗ്

ഉദയഭാനു കണ്ടേത്ത്, കണ്‍സള്‍ട്ടന്‍റ്, ഐ.കെ.എം

അക്രൂവല്‍ അടിസ്ഥാനമാക്കിയ ഡബിള്‍ എന്‍ട്രി അക്കൗണ്ടിംഗ്, കംപ്യൂട്ടര്‍വല്‍ക്കൃതമായി, എല്ലാ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലും നടപ്പാക്കിയ ഭാരത്തിലെ പ്രഥമ സംസ്ഥാനം - ഈ അപൂര്‍വ്വ ബഹുമതി കേരളം കൈവരിക്കുന്നതു കാണാന്‍ ഏതാനും മാസങ്ങള്‍ കൂടി മതി. കേരളത്തിലെ മുഴുവന്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടേയും 201213-ലെ കണക്കുകള്‍, സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന മുറയ്ക്ക്, സാംഖ്യ ആപ്ലിക്കേഷന്‍ വഴി വെബ്സൈറ്റില്‍ പ്രസിദ്ധീകൃതമാവും.

തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ ഇഗവേണന്‍സ് പ്രവര്‍ത്തനങ്ങളില്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍റെ പങ്ക്

തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ കമ്പ്യൂട്ടര്‍വല്‍ക്കരിക്കുക എന്ന ഏകമുഖ ലക്ഷ്യത്തോടെ 1999 ല്‍ കേരള സര്‍ക്കാര്‍ രൂപീകരിച്ചതാണ് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍. സംസ്ഥാനത്ത് ആകെ 1209 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് ഇന്ന് നിലവിലുള്ളത്.

Pages

Subscribe to IKM Blog RSS


Main menu 2