Jump to Navigation

സുരേഖ വെബ് ആപ്ലിക്കേഷന്‍, സമഗ്ര മൊബൈല്‍ ആപ്ലിക്കേഷന്‍ എന്നിവയുടെ ഉദ്ഘാടനം

ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍ വികസിപ്പിച്ച് പ്രവര്ത്ത‍ന പഥത്തിലെത്തിക്കുന്ന സുരേഖ  വെബ്  ആപ്ലിക്കേഷന്‍ , സമഗ്ര  മൊബൈല്‍ പ്ലിക്കേഷന്‍ എന്നിവയുടെ ഉദ്ഘാടനം 31.03.2015 ഉച്ച കഴിഞ്ഞു 3മണിക്ക്  തിരുവനന്തപുരം തൈക്കാട് ഗവണ്‍മെന്റ്  ഗസ്റ്റ് ഹൗസില്‍ വച്ച്  ബഹു:പഞ്ചായത്ത്, സാമൂഹ്യ നീതി വകുപ്പ് മന്ത്രി  ഡോ.എം.കെ മുനീര്‍  നിര്‍വഹിക്കും. ചടങ്ങില്‍ ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍ എക്സിക്യൂട്ടീവ്  ഡയറക്ടര്‍ ശ്രീ സി പി സുരേഷ് കുമാര്‍  അധ്യക്ഷനായിരിക്കും

ഫ്രണ്ട് ഓഫീസ് സംവിധാനത്തില്‍ "സ്പര്‍ശ് "

വിവരങ്ങള്‍ വിരല്‍തുമ്പില്‍ ലഭ്യമാക്കാന്‍ ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍റെ "സ്പര്‍ശ് ". ഫ്രണ്ട് ഓഫീസ് സംവിധാനം പ്രായോഗിക തലത്തില്‍ സുതാര്യവും ചടുലവുമാക്കുന്നതിന് ഉപയോഗപ്രദമായ സാങ്കേതിക സംവിധാനമാണ് "സ്പര്‍ശ് " വഴി ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍ മുന്നോട്ടു വച്ചിരിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സമര്‍പ്പിച്ചിട്ടുള്ള ഫയലിന്റെ തല്‍ സ്ഥിതി അറിയുന്നതിനും, ജനന മരണ വിവാഹ രജിസ്ട്രേഷന്‍ വിവരങ്ങള്‍ , വസ്തുനികുതി, ലൈസന്‍സ്, പെന്‍ഷന്‍ തുടങ്ങി പൊതു ജനത്തിന് അറിയാന്‍ അവകാശമുള്ള ഏതു വിവരവും ടച്ച്‌ സ്ക്രീന്‍ വഴി തദ്ദേശ സ്ഥാപനങ്ങള്‍ക്ക്‌ ലഭ്യമാക്കാവുന്നതാണ്.

Kerala Science Congress Exhibition

Information Kerala Mission in Kerala Science Congress Exhibition  

ദേശീയ ഗെയിംസ് - ചരിത്ര മുഹൂര്‍ത്തത്തില്‍ ഐകെഎം

ദേശീയ ഗെയിംസ് - ഐകെഎം ജീവനക്കാരുടെ സാന്നിധ്യം

സദ്ഭരണത്തിന് ഇ-ഭരണം'

മലപ്പുറം - സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള നാഷനല്‍ സര്‍വീസ് സ്‌കീം ടെക്‌നിക്കല്‍ സെല്‍ നടപ്പാക്കുന്ന 'സദ്ഭരണത്തിന് ഇ-ഭരണം' പദ്ധതിയുടെ ആദ്യ ദിനത്തില്‍  ഇന്‍ഫോര്‍മേഷന്‍ കേരള മിഷന്‍ എക്സിക്യുട്ടീവ്‌ ഡയറക്ടര്‍ ശ്രീ സി പി സുരേഷ് കുമാര്‍ മുഖ്യ പ്രഭാഷണം നടത്തുന്നു.​സര്‍ക്കാര്‍ സേവനങ്ങളും വിവരങ്ങളും ഇലക്ട്രോണിക് സാങ്കേതിക തലത്തിലേക്കു മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇതിനെ സാധാരണക്കാര്‍ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സദ്ഭരണത്തിന് ഇ-ഭരണം-പദ്ധതി നടപ്പാക്കുന്നത്.​

അമരമ്പലം ഗ്രാമ പഞ്ചായത്ത്‌ കടലാസ് രഹിത പഞ്ചായത്ത്‌

മലപ്പുറം ജില്ലയിലെ അമരമ്പലം ഗ്രാമ പഞ്ചായത്ത്‌ കടലാസ് രഹിത പഞ്ചായത്തായി പ്രവര്‍ത്തനം തുടങ്ങി .ജനുവരി ഒമ്പതിന് ഗ്രാമ പഞ്ചായത്ത്‌ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ബഹു ഊര്‍ജ വകുപ്പ്‌ മന്ത്രി ശ്രി ആര്യാടന്‍ മുഹമ്മദ്‌  കടലാസ് രഹിത പഞ്ചായത്ത്‌ പ്രഖ്യാപനം നിര്‍വഹിച്ചു.

ഇ-ഗവേണന്‍സ് അവാര്‍ഡ് സഞ്ചയക്ക്

സംസ്ഥാന വിവര സാങ്കേതിക മിഷന്റെയും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മന്റ്‌ ഇന്‍ ഗവണ്‍‌മെന്റിന്റെയും ആഭിമുഖ്യത്തിലുള്ള സംസ്ഥാന ഇ-ഗവേണന്‍സ് അവാര്‍ഡ് വ്യവസായ ഐ.ടി വകുപ്പുമന്ത്രി ശ്രീ. പി.കെ. കുഞ്ഞാലിക്കുട്ടി 2014 നവംബര്‍‍ 12 രാവിലെ 11.30 ന് തിരുവനന്തപുരം ഐ എം ജി യിലെ പത്മം ഓഡിറ്റോരിയത്തില്‍ വിതരണം ചെയ്തു.

കേരളത്തിലെ ആദ്യ കടലാസ് രഹിത നഗരസഭയായി നീലേശ്വരം

കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരം നഗരസഭ കേരളത്തിലെ ആദ്യകടലാസുരഹിത നഗരസഭയായി മാറിയിരിക്കുന്നു.നഗരസഭയില്‍

പൊല്‍പ്പുള്ളി - കടലാസ്‌ രഹിത പഞ്ചായത്ത്‌

പാലക്കാട്  ജില്ലയിലെ ആദ്യത്തെ കടലാസ്‌ രഹിത പഞ്ചായത്ത്‌ ഓഫീസ്‌ എന്ന ഖ്യാതിയുമായി  പൊല്‍പ്പുള്ളി: ബ്ലോക്ക്‌ ഓഫീസ് ഉള്‍പ്പെടെ കമ്പ്യൂട്ടര്‍ വല്‍ക്കരണം പൂര്‍ത്തിയാക്കിയ ജില്ലയിലെ ആദ്യത്തെതും  സംസ്ഥാനത്തെ മൂന്നാമത്തേതുമായ  പഞ്ചായത്താണ് പൊല്‍പ്പുള്ളി ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന പഞ്ചായത്തുകളുടെ കമ്പ്യൂട്ടര്‍വല്‍ക്കരണം പൊല്‍പ്പുള്ളി പഞ്ചായത്തില്‍ പൂര്‍ത്തിയായി.പഞ്ചായത്തില്‍ ലഭിക്കുന്ന എല്ലാ അപേക്ഷകളും ഉടന്‍ തന്നെ അതത് സെക്ഷനുകളിലേക്ക് ലഭ്യമാക്കി ജനങ്ങള്‍ക്ക്‌ നല്‍കുന്ന സേവനങ്ങള്‍ സുതാര്യമാക്കുകയാണ് 'സൂചിക ഫയല്‍ ട്രാക്കിംഗ്

നഗരസഭകളില്‍ കെട്ടിടനിര്‍മ്മാണ പെര്‍മിറ്റുകള്‍ ഇനി മുതല്‍ ഓണ്‍ ലൈന്‍ വഴി.

നഗരസഭകളില്‍ കെട്ടിടനിര്‍മ്മാണ പെര്‍മിറ്റുകള്‍ ഇനി മുതല്‍ ഓണ്‍ ലൈന്‍ വഴി. ഇതിനായി നഗരാകാര്യ വകുപ്പിന്‍റെയും നഗര ഗ്രാമാസുത്രണവകുപ്പിന്‍റെയും സഹായത്തോടെ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ രൂപകല്പന ചെയ്ത സങ്കേതം എന്ന സോഫ്റ്റ് വെയറിന്‍റെ പ്രവര്‍ത്തനോദ്ഘാടനം നഗരകാര്യ വകുപ്പ് മന്ത്രി ശ്രീ മഞ്ഞളാംകുഴി അലി 07.10.2014 ചൊവ്വാഴ്ച രാവിലെ 11ന് തൈക്കാട് ഗസ്റ്റ്ഹൗസില്‍ നടന്ന ചടങ്ങില്‍ വച്ച് നിര്‍വഹിച്ചു.

Pages

Subscribe to IKM Blog RSS


Main menu 2