വിവരങ്ങള്‍ വിരല്‍തുമ്പില്‍ ലഭ്യമാക്കാന്‍ ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്റെ "സ്പര്‍ശ് ". ഫ്രണ്ട് ഓഫീസ് സംവിധാനം പ്രായോഗിക തലത്തില്‍ സുതാര്യവും ചടുലവുമാക്കുന്നതിന് ഉപയോഗപ്രദമായ സാങ്കേതിക സംവിധാനമാണ് "സ്പര്‍ശ് " വഴി ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന് മുന്നോട്ടു വച്ചിരിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സമര്‍പ്പിച്ചിട്ടുള്ള ഫയലിന്റെ തല്‍ സ്ഥിതി അറിയുന്നതിനും, ജനന മരണ വിവാഹ രജിസ്ട്രേഷന് വിവരങ്ങള്‍ , വസ്തുനികുതി, ലൈസന്‍സ്, പെന്ഷന് തുടങ്ങി പൊതു ജനത്തിന് അറിയാന്‍ അവകാശമുള്ള ഏതു വിവരവും ടച്ച് സ്ക്രീന്‍ വഴി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ലഭ്യമാക്കാവുന്നതാണ്.