Jump to Navigation

കേരളത്തിലെ ആദ്യ കടലാസ് രഹിത നഗരസഭയായി നീലേശ്വരം

കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരം നഗരസഭ കേരളത്തിലെ ആദ്യകടലാസുരഹിത നഗരസഭയായി മാറിയിരിക്കുന്നു.നഗരസഭയില്‍

പൊല്‍പ്പുള്ളി - കടലാസ്‌ രഹിത പഞ്ചായത്ത്‌

പാലക്കാട്  ജില്ലയിലെ ആദ്യത്തെ കടലാസ്‌ രഹിത പഞ്ചായത്ത്‌ ഓഫീസ്‌ എന്ന ഖ്യാതിയുമായി  പൊല്‍പ്പുള്ളി: ബ്ലോക്ക്‌ ഓഫീസ് ഉള്‍പ്പെടെ കമ്പ്യൂട്ടര്‍ വല്‍ക്കരണം പൂര്‍ത്തിയാക്കിയ ജില്ലയിലെ ആദ്യത്തെതും  സംസ്ഥാനത്തെ മൂന്നാമത്തേതുമായ  പഞ്ചായത്താണ് പൊല്‍പ്പുള്ളി ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന പഞ്ചായത്തുകളുടെ കമ്പ്യൂട്ടര്‍വല്‍ക്കരണം പൊല്‍പ്പുള്ളി പഞ്ചായത്തില്‍ പൂര്‍ത്തിയായി.പഞ്ചായത്തില്‍ ലഭിക്കുന്ന എല്ലാ അപേക്ഷകളും ഉടന്‍ തന്നെ അതത് സെക്ഷനുകളിലേക്ക് ലഭ്യമാക്കി ജനങ്ങള്‍ക്ക്‌ നല്‍കുന്ന സേവനങ്ങള്‍ സുതാര്യമാക്കുകയാണ് 'സൂചിക ഫയല്‍ ട്രാക്കിംഗ്

നഗരസഭകളില്‍ കെട്ടിടനിര്‍മ്മാണ പെര്‍മിറ്റുകള്‍ ഇനി മുതല്‍ ഓണ്‍ ലൈന്‍ വഴി.

നഗരസഭകളില്‍ കെട്ടിടനിര്‍മ്മാണ പെര്‍മിറ്റുകള്‍ ഇനി മുതല്‍ ഓണ്‍ ലൈന്‍ വഴി. ഇതിനായി നഗരാകാര്യ വകുപ്പിന്‍റെയും നഗര ഗ്രാമാസുത്രണവകുപ്പിന്‍റെയും സഹായത്തോടെ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ രൂപകല്പന ചെയ്ത സങ്കേതം എന്ന സോഫ്റ്റ് വെയറിന്‍റെ പ്രവര്‍ത്തനോദ്ഘാടനം നഗരകാര്യ വകുപ്പ് മന്ത്രി ശ്രീ മഞ്ഞളാംകുഴി അലി 07.10.2014 ചൊവ്വാഴ്ച രാവിലെ 11ന് തൈക്കാട് ഗസ്റ്റ്ഹൗസില്‍ നടന്ന ചടങ്ങില്‍ വച്ച് നിര്‍വഹിച്ചു.

പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്ന ഇ-സേവനങ്ങള്‍ സംബന്ധിച്ച ഇ-ജാലകം സെമിനാര്‍ സെന്‍റ് തെരാസസില്‍

പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്ന ഇ-സേവനങ്ങള്‍  സംബന്ധിച്ച അവബോധം ജനങ്ങളിലേക്കെത്തിക്കുന്നതിന്‍റെ ഭാഗമായി എറണാകുളം സെന്‍റ് തെരാസസ് കോളേജ്  സംഘടിപ്പിച്ച  ഇ-ജാലകം സെമിനാര്‍ ശ്രദ്ധേയമായി. ആഗസ്റ്റ 5ന് എറണാകുളം സെന്‍റ് തെരാസസ് കോളേജ്  ഇക്കണോമിക്സ് വിഭാഗം സംഘടിപ്പിച്ച ഇ-ജാലകം വര്‍ക്കഷോപ്പില്‍ 20 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ഒരു ദിവസം നീണ്ടു നിന്ന  വര്‍ക്ക് ഷോപ്പ് സെന്‍റ് തെരാസസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വിനിത ഉദ്ഘാടനം ചെയ്തു.

ഇന്റേണല്‍ കപ്പാസിറ്റി ബില്‍ഡിംഗ് പ്രോഗ്രാം

ഇന്റേണല്‍ കപ്പാസിറ്റി ബില്‍ഡിംഗ് പ്രോഗ്രാം   -  ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍ തദ്ദേശ സ്ഥാപനങ്ങളില്‍  വിന്യസിച്ചിരിക്കുന്ന  വിവിധ സോഫ്റ്റുവെയറുകളുടെ പ്രായോഗിക നടത്തിപ്പ്  മെച്ചപ്പെടുത്തുന്നതിനും  സോഫ്റ്റുവെയറുകളില്‍  ഉള്‍ക്കൊള്ളിച്ചിരിക്കുന്ന   മാറ്റങ്ങള്‍   ജില്ലാതല  ടെക്നിക്കല്‍ ഓഫീസര്‍മാരെ പരിചയപ്പെടുത്തുന്നതിനും തദ്ദേശ സ്ഥാപനങ്ങളില്‍ അഭിമുഖീകരിക്കുന്ന സാങ്കേതിക പ്രശ്നങ്ങള്‍   ചര്‍ച്ച  ചെയ്യുന്നതിനുമായി ജൂലൈ31 മുതല്‍  ഓഗസ്റ്റ് 2 വരെ  പരിശീലന പ്രോഗ്രാം സഘടിപ്പിച്ചു.

സൂചിക ഫയല്‍ സംവിധാനം കരിമണ്ണൂര്‍ ഗ്രാമ പഞ്ചായത്തില്‍

സമ്പൂര്‍ണ്ണ കമ്പ്യൂട്ടര്‍വത്കൃത ഫയല്‍ സംവിധാനത്തിന്‍റെ ഔദ്യോഗിക ഉദ്ഘാടനം 2014 ജൂണ്‍ 14 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 4 മണിയ്ക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി.ബീന ജോളിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വച്ച് ബഹു.ജലവിഭവ വകുപ്പ് മന്ത്രി ശ്രീ.പി.ജെ ജോസഫ് നിര്‍വ്വഹിച്ചു.

 Soochika File Tracking system-Inaguration

സങ്കേതം ഇ-ഫയലിംഗ് സ്റ്റഡി ക്ലാസ്സ്‌

സങ്കേതം ഇ-ഫയലിംഗ് സ്റ്റഡി ക്ലാസ്സ്‌ :ജൂണ്‍ 21 നു മലപ്പുറം ടൌണ്‍ ഹാളില്‍ നടന്ന  ലെന്‍സ്‌ ഫെഡ്  (Licensed Engineers and Supervisors Federation) മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സങ്കേതം ഇ-ഫയലിംഗ് സ്റ്റഡി ക്ലാസ്സ്‌ മലപ്പുറം എം എല്‍ എ ശ്രി ഉബൈദുള്ള ഉദ്ഘാടനം  ചെയ്തു. ലെന്‍സ്‌ ഫെഡ് സ്റ്റേറ്റ് പ്രസിഡന്റ്‌ ശ്രി യു എ ഷബീര്‍ മുഖ്യപ്രഭാഷണം നടത്തി. ഐ കെ എം ജില്ലാ കോ ഓ ഡിനേറ്റര്‍ എം പി രാജന്‍,മലപ്പുറം മുനിസിപ്പല്‍ സ്ഥിരസമിതി ചെയര്‍മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

മലപ്പുറം ജില്ലക്ക് മറ്റൊരു ചരിത്ര നേട്ടം

ഒരു ജില്ലയിലെ മുഴുവന്‍ ജനന മരണ വിവാഹ രജിസ്ട്രേഷന്‍ റെക്കോര്‍ഡുകളും വെബ്സൈറ്റില്‍ ലഭ്യമാക്കുന്ന രാജ്യത്തെ ആഭ്യ ജില്ലയായി മലപ്പുറം. മലപ്പുറം ജില്ലയിലെ നൂറു ഗ്രാമ പഞ്ചായത്തുകളുടെ ജനന-മരണ വിവാഹ രജിസ്ട്രേഷന്‍ മുന്‍കാല വിവരങ്ങളുടെ കമ്പ്യൂട്ടര്‍വല്കരണം പൂര്‍ത്തിയാക്കിയതിനു പിന്നാലെ ജില്ലയിലെ ഏഴു നഗരസഭകളുടെയും ജനന മരണ മുന്‍കാല വിവരങ്ങളുടെ ഡിജിറ്റൈസെഷന്‍ പൂര്‍ത്തിയാക്കി മലപ്പുറം മറ്റൊരു ചരിത്ര നേട്ടം കൈവരിച്ചിരിക്കയാണ്. നഗരസഭകളുടെ എട്ടേമുക്കാല്‍ ലക്ഷം റെക്കോഡുകള്‍ ആണ് പരിശോധന പൂര്‍ത്തിയാക്കി ഡിജിറ്റല്‍ രൂപത്തില്‍ വെബ്സൈറ്റില്‍ ലഭ്യമാക്കിയിരിക്കുന്നത്.

Space for IKM in Swaraj Bhavan

ഐ.എസ്.ഒ . 9001:2008 അംഗീകാരം എടപ്പറ്റ ഗ്രാമപഞ്ചായത്തിന്

എടപ്പറ്റ ഗ്രാമപഞ്ചായത്തിന്റെ മാതൃകാ പ്രവര്‍ത്തനങ്ങള്‍ക്കും സേവനങ്ങള്‍ക്കുമുള്ള ഐ.എസ്.ഒ. 9001:2008 അംഗീകാര പ്രഖ്യാപനം 2014 മെയ്‌ 23 ന് ബഹു. കേരള പട്ടികവര്‍ഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി കുമാരി. പി.കെ.ജയലക്ഷ്മി നിര്‍‍വ്വഹിച്ചു.പേപ്പര്‍ രഹിത ഓഫീസ്‌ പ്രഖ്യാപനം ,ടച്ച് സ്ക്രീന്‍ കിയോസ്ക് ഉദ്ഘാടനം , തൊഴിലുറപ്പ് സംഗമം , വിവിധ രംഗങ്ങളിലെ പ്രമുഖ വ്യക്തികളെ ആദരിക്കല്‍ എന്നിവയും ഈ ചടങ്ങില്‍ വയ്ച്ചു നടന്നു.

Pages

Subscribe to IKM Blog RSS


Main menu 2