Jump to Navigation

ഐ.എസ്.ഒ . 9001:2008 അംഗീകാരം മാണിക്കല്‍ ഗ്രാമപഞ്ചായത്തിന്

മാതൃകാ പ്രവര്‍ത്തനങ്ങള്‍ക്കും സേവനങ്ങല്‍ക്കുമുള്ള ഐ.എസ്.ഒ. 9001:2008 അംഗീകാരം മാണിക്കല്‍ ഗ്രാമപഞ്ചായത്ത് കരസ്ഥമാക്കി.

ഗ്രാമവികസന വകുപ്പ് ജീവനക്കാര്‍ക്ക് സാംഖ്യ പരിശീലനം

ഗ്രാമവികസന വകുപ്പില്‍ പുതുതായി നിയമിതരായ ബ്ലോക്ക്‌ പഞ്ചായത്തിലെ 152 ഹെഡ് അക്കൌണ്ടന്‍റ്‌മാര്‍ക്കും പുതുതായി ഹെഡ് അക്കൌണ്ടന്‍റായി സ്ഥാനക്കയറ്റം ലഭിക്കാന്‍ സാധ്യതയുള്ള 13 സീനിയര്‍ ക്ലാര്‍ക്കുമാര്‍ക്കും കൊട്ടാരക്കര എസ്.ഐ.ആര്‍.ഡി.യില്‍ വച്ച് സാംഖ്യ പരിശീലനം നല്‍കുന്നതിന് തീരുമാനിച്ചിരിക്കുന്നു. പ്രസ്തുത പരിശീലന പരിപാടി 5 ബാച്ചുകളിലായി താഴെപ്പറയുന്ന തീയതികളില്‍ നടക്കുനതായിരിക്കും. സാങ്കേതിക പരിശീലനം നല്‍കുന്നതിന് ഐ.കെ.എം പ്രതിനിധികളെ നിയമിച്ചിരിക്കുന്നു.

ബാച്ച്  I

സൂചിക ഫയല്‍ ട്രാക്കിംഗ് ആപ്ലിക്കേഷന്‍ പരിശീലനം

ഗ്രാമപഞ്ചായത്ത് ജീവനക്കാര്‍ക്കുള്ള സൂചിക ഫയല്‍ ട്രാക്കിംഗ് ആപ്ലിക്കേഷന്‍ പരിശീലനം  2014 മെയ്‌  5 മുതല്‍ 27 വരെ 7 ബാച്ചുകളായി കിലയില്‍ നടന്നുവരികയാണ്.

ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍ സ്വയംഭരണ പദവിയിലേക്ക്

തദ്ദേശ സ്ഥാപനങ്ങളുടെ കമ്പ്യൂട്ടര്‍വല്‍ക്കരണത്തിലൂടെ  കേരളത്തിലെ ഇ-ഗവേണന്‍സ് മേഖലയില്‍ ചുവടുറപ്പിച്ച് മുന്നേറുന്ന ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന് പുതിയ പദവി ലഭിച്ചിരിക്കയാണ്. കഴിഞ്ഞ 14 വര്‍ഷമായി ഒരു മിഷനായി  പ്രവര്‍ത്തിച്ച് നിരവധി നേട്ടങ്ങള്‍  കൈവരിച്ച  ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍  ഇതിനോടകം 14ല്‍പരം സുപ്രധാന സോഫ്റ്റ് വെയറുകള്‍  തദ്ദേശ സ്ഥാപനങ്ങളില്‍ വിന്യസിച്ച്  പ്രവര്‍ത്തനക്ഷമമാക്കിയിരിക്കയാണ്.

റെന്റ് ഓണ്‍ ബില്‍ഡിംഗ്‌ ഇ-പെയ്മെന്റ് നിലവില്‍ വന്ന ആദ്യ പഞ്ചായത്തായി കൂത്താട്ടുകുളം.

സംസ്ഥാനത്ത് റെന്റ് ഓണ്‍ ബില്‍ഡിംഗ്‌ (Rent on Building) ഇ-പെയ്മെന്റ് സംവിധാനം നിലവില്‍ വന്ന ആദ്യ പഞ്ചായത്തായി കൂത്താട്ടുകുളം മാറി. ഇതിന്റെ ഔപചാരികമായ ഉദ്ഘാടനം ബഹുമാനപ്പെട്ട മന്ത്രി ശ്രീ. അനൂപ്‌ ജേക്കബ്‌ നിര്‍വഹിച്ചു.കൂടാതെ നവീകരിച്ച ഫ്രണ്ട് ഓഫീസ്, പേപ്പര്‍ ലെസ്‌ ബാക്ക്‌ ഓഫീസ്, ടച്ച്‌ സ്ക്രീന്‍ സംവിധാനം തുടങ്ങിയവയുടെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കുകയുണ്ടായി.

ഇ-ഗവേണന്‍സിന് നാട്ടിക മോഡല്‍

വിവര സാങ്കേതിക വിദ്യയിലെ പുത്തന്‍ ആശയങ്ങളുമായി ജനങ്ങള്‍ക്ക് സേവനം നല്‍കുന്നതില്‍ മാതൃകയായി നാട്ടിക പഞ്ചായത്ത്. സമ്പൂര്‍ണ്ണ കമ്പ്യൂട്ടര്‍വല്‍ക്കരണ പ്രഖ്യാപനം 02/01/2014 ന് പ്രമുഖ വ്യവസായിയായ  പത്മശ്രീ എം എ യൂസഫലി നിര്‍വഹിച്ചു. ടച്ച് സ്ക്രീന്‍ വഴി ജനന-മരണ-വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ പ്രിന്‍റ് എടുക്കുന്ന സൌകര്യം,  രജിസ്റ്റര്‍ ചെയ്യപ്പെടുന്ന ജനന-മരണ-വിവാഹ രജിസ്ട്രേഷനുകള്‍ക്ക് എസ് എം എസ്, ജനന-മരണ-വിവാഹ രജിസ്ട്രേഷന്‍ ഡിജിറ്റലൈസേഷന്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചിരിക്കുന്നു.

സമ്പൂര്‍ണ്ണ സിവില്‍രജിസ്ട്രേഷന്‍ ഡിജിറ്റൈസേഷന്‍ പൂര്‍ത്തിയാക്കിയ മലപ്പുറം ജില്ലയിലെ ആദ്യ മുനിസ്സിപ്പാലിറ്റി എന്ന ബഹുമതി തിരൂരിന്

സമ്പൂര്‍ണ്ണ സിവില്‍ രജിസ്ട്രസ്റ്റേഷന്‍ ഡിജിറ്റൈസേഷന്‍ പൂര്‍ത്തിയാക്കിയ മലപ്പുറം ജില്ലയിലെ ആദ്യ മുനിസിപ്പാലിറ്റി എന്ന ബഹുമതി തിരൂര്‍ മുനിസിപ്പാലിറ്റിക്ക്  ലഭിച്ചു. ഔപചാരികമായ ഉത്ഘാടനം  31 ഡിസംബര്‍ 2013 ചെവ്വാഴ്ച നടന്ന ചടങ്ങില്‍ ശ്രീ.മമ്മുട്ടി എം.എല്‍ എ നിര്‍വഹിച്ചു. 1971 മുതല്‍ 2005 വരെ ജനനം (170000 രാജിസ്ട്രേഷന്‍) മരണം (16000 രാജിസ്ട്രേഷന്‍),1981 മുതല്‍ 2008 വരെ മാരേജ്  (400 രാജിസ്ട്രേഷന്‍), 2008  മുതല്‍ 2010 വരെ കോമണ്‍ ‍മാരേജ്  (500 രാജിസ്ട്രേഷന്‍) എന്നീ വിവരങ്ങള്‍ വെബ്‌സൈറ്റിലൂടെ ലഭ്യമാണ്. മുനിസ്സിപ്പാലിറ്റിയില്‍ 7 ഹോസ്പിറ്റല്‍ കിയോസ്കുകള്‍ പ്രവര്‍ത്തിക്കുന്നു, കൂടാതെ പൊതു വിവാഹ രജിസ്ട്രേഷനു വേണ്ടിയുള്ള ഇ-ഫയലിംഗ് സംവിധാനം  എം-ഗവേണന്‍സ് സംവിധാനം എന്നിവയും നിലവിലുണ്ട്.

Western Ghat through Local Government Institutions in Kerala

The Kerala region of Western Ghat covers 230 Local Government Institutions (fully/partially) across 14 districts in Kerala. It comprises 22.05%, 230 out of 1043 Local bodies among Grama Panchayats, Municipalities and Municipal Corporations.

  • 225 Grama Panchayats
  • 5 Municipalities

തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ഇ-ഗവേര്‍ണന്‍സില്‍ ജിയോഗ്രഫിക്കല്‍ ഇന്‍ഫന്‍മേഷന്‍ സിസ്റ്റത്തിന്‍റെ പ്രസക്തി

വികേന്ദ്രീകൃതാസൂത്രണ പരിപാടിയില്‍ ഓരോ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും തങ്ങളുടെ പ്രദേശത്തെ ഭൗതിക സവിശേഷതകളുടെയും ജനവാസ വിതരണത്തിന്‍റെയും പ്രാദേശികമായി ലഭ്യമായ പ്രകൃതി വിഭവങ്ങളുടെയും സാമൂഹിക സാമ്പത്തിക നിലയുടെയും വിവരങ്ങള്‍ ശേഖരിച്ച് ക്രോഡീകരിച്ച് വികസന പദ്ധതികളുടെ ആസൂത്രണത്തിന് ആ വിവരങ്ങള്‍ പ്രയോജനപ്പെടുത്തേണ്ടതുമാണ്. ഭൂവിഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രോജെക്ട്കളുടെ രൂപീകരണത്തിനും അവലോകനത്തിനുമായി ഭൂപടങ്ങള്‍ തയ്യാറാക്കുവാന്‍ പല തദ്ദേശ ഭരണ സ്ഥാപനങ്ങളും ശ്രമിക്കുകയും എന്നാല്‍ ഭൂരിപക്ഷം സ്ഥാപനങ്ങളിലും ഭൂപടങ്ങള്‍ ശാസ്ത്രീയമായി തയ്യാറാക്കാന്‍ കഴിഞ്ഞില്ല.

മുസിരിസ് പൈതൃക സംരക്ഷണ പദ്ധതിയുടെ വിഷയാധിഷ്ഠിത വിഭവ ഭൂപട നിര്‍മ്മാണം

മുസിരിസ് (ഇംഗ്ലീഷില്‍ Muchiri or Mucciri) പെരിയാറിന്‍റെ തീരത്തുള്ള അതിപുരാതനമായ, ക്രിസ്തുവര്‍ഷം 1300 -ാം ആണ്ടിന്‍റെ തുടക്കത്തില്‍ല്‍ നിലനിന്നിരുന്ന പ്രമുഖമായ തുറമുഖ-വ്യാപാര നഗരമായിരുന്നു. ക്രിസ്തുവര്‍ഷം 1341 -ാം ആണ്ടില്‍ പെരിയാറില്‍ ഉണ്ടായ ശക്തമായ ഒരു വെള്ളപ്പൊക്കത്തില്‍ മുസിരിസ് ഇല്ലാതായതായും തുടര്‍ന്ന് വ്യാപാരകേന്ദ്രം മലബാറിന്റെ തീരത്തേക്ക്‌ മാറിയതുമായാണ് ചരിത്രം പറയുന്നത്.

Pages

Subscribe to IKM Blog RSS


Main menu 2