Jump to Navigation

വിജയവഴി - വിജയക്കൊടി നാട്ടി ചേന്നംപള്ളിപ്പുറം

പരസ്പരം കൈകോര്‍ത്തുള്ള പ്രവര്‍ത്തനം, അതില്‍ത്തന്നെ നിതാന്ത ജാഗ്രതയും കഠിന പരിശ്രമവും. അതാണ് ജനകീയാസൂത്രണ പദ്ധതിയുമായി ബന്ധപ്പെട്ട് 96.9% തുക വിനിയോഗിച്ച് ചേന്നംപള്ളിപ്പുറത്തിന് വിജയക്കൊടി നാട്ടാന്‍ കഴിഞ്ഞതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ശശികല. കഴിഞ്ഞ വര്‍ഷം പൊതു പട്ടികജാതി വിഭാഗങ്ങളില്‍ നൂറുശതമാനം തുക വിനിയോഗിച്ചതിന്റെ ചുവടുപിടിച്ചാണ് ഇത്തവണയും പ്രവര്‍ത്തനം തുടങ്ങിയത്. എന്നാല്‍ അംഗീകാര പ്രക്രിയ പൂര്‍ത്തിയായത് ഡിസംബറില്‍ മാത്രമാണ്. പഞ്ചായത്ത് ഭരണ സമിതി, നിര്‍വഹണ ഉദ്യോഗസ്ഥര്‍ , ജീവനക്കാര്‍ തുടങ്ങിയവരുടെ കൂട്ടായ പ്രവര്‍ത്തനമാണ് പിന്നീട് നടന്നത്.

പദ്ധതി നിര്‍വഹണം: കണ്ണൂര്‍ ജില്ല 70.94 ശതമാനം തുക ചെലവഴിച്ചു

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിയില്‍ കണ്ണൂര്‍ ജില്ല 70.94 ശതമാനം തുക ചെലവഴിച്ചു. 2012-13 വാര്‍ഷിക പദ്ധതി നിര്‍വഹണം സാമ്പത്തിക വര്‍ഷത്തിന്റെ അവസാന മാസങ്ങളിലാണ് ആരംഭിച്ചതെങ്കിലും തുക ചെലവഴിക്കുന്നതില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞതായി മാര്‍ച്ച് 31വരെയുള്ള വാര്‍ഷിക പദ്ധതിച്ചെലവ് അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്രാമ പഞ്ചായത്തുകള്‍ 74.18 ശതമാനവും ബ്ലോക്ക് പഞ്ചായത്തുകള്‍ 80.04 ശതമാനവും ജില്ലാ പഞ്ചായത്ത് 64.51 ശതമാനവും നഗരസഭകള്‍ 58 ശതമാനവും തുക ചെലവഴിച്ചു.

ഇലകമണ്‍ പഞ്ചായത്ത് മുന്നില്‍

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മികച്ച രീതിയില്‍ ഫണ്ട് ചെലവിട്ട് തിരുവനന്തപുരം ജില്ലയിലെ ഇലകമണ്‍ ഗ്രാമപഞ്ചായത്ത് താലൂക്കില്‍ മുന്നിലെത്തി. റോഡ് മെയിന്റനന്‍സ് ഫണ്ട്, മെയിന്റനന്‍സ് ഫണ്ട് നോണ്‍ റോഡ് എന്നീ ഫണ്ടുകളുടെ വിനിയോഗത്തില്‍ ജില്ലയില്‍ ഒന്നാം സ്ഥാനത്താണ് ഇലകമണ്‍ . ലോകബാങ്ക് വിഹിതം വിനിയോഗിക്കുന്നതില്‍ രണ്ടാമതും എത്തി. മെയിന്റനന്‍സ് ഒഴികെയുള്ള ഫണ്ടില്‍ 94.37 ശതമാനവും മെയിന്റനന്‍സ് ഫണ്ടില്‍ 99.8 ശതമാനവും ഗ്രാമപഞ്ചായത്ത് ചെലവിട്ടു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒരു മനസ്സോടെ ഒരുമിച്ചതാണ് ഈ വിജയത്തിനു പിന്നിലെന്ന് പ്രസിഡന്റ് ബി.ഷാലി പറഞ്ഞു.

പുളിക്കല്‍ ഗ്രാമപഞ്ചായത്ത് - ജനന-മരണ-വിവാഹ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ - ഓണ്‍‌ലൈന്‍ പ്രഖ്യാപനം

Pulikkal_CR_Online

മലപ്പുറം ജില്ലയിലെ പുളിക്കല്‍ ഗ്രാമപഞ്ചായത്തിലെ ജനന-മരണ-വിവാഹ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍‌ലൈന്‍ പ്രഖ്യാപനം കൊണ്ടോട്ടി എം എല്‍ എ, കെ.മുഹമ്മദുണ്ണി ഹാജി 27.03.2013-നു നിര്‍വഹിച്ചു. ഐ.കെ.എം ജില്ലാ കോര്‍ഡിനേറ്റര്‍ എം.പി.രാജന്‍ പദ്ധതി വിശദീകരിച്ചു.

വെബ് അധിഷ്ഠിത സുഗമ ആപ്ളിക്കേഷന്‍ പരിശീലനം

സുഗമ വെബ് അധിഷ്ഠിത സോഫ്റ്റ്വെയറിലൂടെ പൊതുമരാമത്ത് പ്രവര്‍ത്തികളുടെ എസ്റ്റിമേഷന്‍ ,എസ്റ്റിമേറ്റുകളുടെ സാങ്കേതികാനുമതി, മരാമത്തു പ്രവര്‍ത്തികളുടെ വാര്‍ഷികച്ചെലവ് വിവരങ്ങള്‍ തുടങ്ങിയവ വേഗത്തില്‍ തയ്യാറാക്കുവാന്‍ സാധിക്കും.പൊതുമരാമത്ത് പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കാനുള്ള വെബ്അധിഷ്ഠിത സുഗമ ആപ്ലിക്കേഷന്‍ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമാണ്. തദ്ദേശഭരണസ്ഥാപനങ്ങളിലെ എഞ്ചിനീയര്‍മാര്‍ക്കും ഓവര്‍സിയര്‍മാര്‍ക്കും ഉള്‍പ്പെടെ 1352 പേര്‍ക്ക് ഈ ആപ്ലിക്കേഷന്‍കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലനം ഫെബ്രുവരി മാസത്തില്‍ നല്‍കിയിട്ടുണ്ട്.

വള്ളത്തോള്‍ നഗര്‍ ഗ്രാമപഞ്ചായത്ത് ജനന-മരണ-വിവാഹ രജിസ്ട്രേഷന്‍ വെബ് അധിഷ്ഠിതമാക്കിയതിന്റെ പഞ്ചായത്ത്തല പ്രഖ്യാപനവും ഓണ്‍ലൈന്‍ സേവനങ്ങളുടെയും ജനസേവനകേന്ദ്രത്തിന്റേയും ഉദ്ഘാടനം

Inauguration of online services

തൃശ്ശൂര്‍ ജില്ലയിലെ വള്ളത്തോള്‍ നഗര്‍ ഗ്രാമപഞ്ചായത്തില്‍ ജനസേവനകേന്ദ്രത്തിന്റെ ഉദ്ഘാടനവും മാലിന്യസംസ്കരണ പ്രോജക്ടിന്റെ ഉദ്ഘാടനവും 15/02/2013 ന് യഥാക്രമം ആലത്തൂര്‍ മണ്ഡലം എം.പി ശ്രീ പി .കെ ബിജു, എം.എല്‍ .എ ശ്രീ കെ. രാധാകൃഷ്ണന്‍ എന്നിവര്‍ നിര്‍വ്വഹിച്ചു.

'സഞ്ചയ' വഴി നൂറു ശതമാനം നികുതിപിരിവ് - മൊഗ്രാല്‍ - പുത്തൂര്‍ ഒന്നാമത്

ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ (ഐ.കെ.എം) തയ്യാറാക്കിയ 'സഞ്ചയ' സോഫ്റ്റ്വെയര്‍ വഴി വസ്തുനികുതിയും മറ്റ് ഫീസുകളും നൂറു ശതമാനം പിരിച്ചെടുത്ത സംസ്ഥാനത്തെ ആദ്യഗ്രാമപഞ്ചായത്തായി മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി തുടര്‍ച്ചയായി നൂറ് ശതമാനം നികുതികളും ഫീസുകളും പിരിച്ചെടുത്ത് വരുന്ന കാസറഗോഡ് താലൂക്കിലെ ഏക ഗ്രാമപഞ്ചായത്തുകൂടിയാണ് മൊഗ്രാല്‍ പുത്തൂര്‍. ലോകത്തിന്‍റെ ഏത് ഭാഗത്തു നിന്നും വസ്തുനികുതി ഓണ്‍ലൈന്‍ ആയി അടക്കുന്നതിനുള്ള സംവിധാനം നിലവില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

തദ്ദേശഭരണ സ്ഥാപനങ്ങളിലെ ഇ-ഗവേണന്‍സ് പ്രവര്‍ത്തനങ്ങളുടെ പുരോഗതി റിപ്പോര്‍ട്ട് 2012-2013

  • തദ്ദേശഭരണസ്ഥാപനങ്ങളിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കുന്നതിന് വേണ്ടി 16 സോഫ്റ്റ്വെയറുകള്‍ ഇതിനകം ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ച് വിന്യസിച്ച് പ്രവര്‍ത്തിപ്പിച്ചുവരുന്നു. ആകെയുള്ള 1209 തദ്ദേശഭരണസ്ഥാപനങ്ങളില്‍ 1208 എണ്ണത്തിലും VPN/KSWAN കണക്റ്റിവിറ്റി സംവിധാനം നടപ്പിലാക്കി സ്റ്റേറ്റ് ഡേറ്റാ സെന്‍ററുമായി ബന്ധിപ്പിച്ചിട്ടുണ്ട്.

സാംഖ്യ വിന്യാസത്തില്‍ മലപ്പുറം നൂറില്‍ നൂറു നേടി!

മലപ്പുറം ബ്ലോക്കിലെ കോഡൂര്‍ഗ്രാമപഞ്ചായത്തില്‍ വൈസ് പ്രസിഡന്റിനു കെട്ടിടനികുതി അടവാക്കിയ നികുതി രസീതി നല്‍കി മലപ്പുറം ഡിഡിപി സി എന്‍ ബാബു സാംഖ്യ അക്കൌണ്ടിംഗ് സോഫ്റ്റ് വെയര്‍ ഓണ്‍ലൈന്‍ വിന്യാസം നിര്‍വ്വഹിച്ചു.ഇതോടുകൂടെ മലപ്പുറം ജില്ലയിലെ ജില്ലാപഞ്ചായത്ത്, 7മുനിസിപ്പാലിററി,15 ബ്ലോക്ക്പഞ്ചായത്ത് ,100 ഗ്രാമ പഞ്ചായത്ത് എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ അക്കൌണ്ടിംഗ് ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍ തയ്യാറാക്കി വിന്യസിച്ച സാംഖ്യ സോഫ്റ്റ് വെയര്‍ വഴി ക്രോഡീകരിക്കപ്പെടുകയാണ്.

പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് - ജനന-മരണ-വിവാഹ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ - ഓണ്‍ലൈന്‍ പ്രഖ്യാപനം

Pallikkal_CR_Online

മലപ്പുറം ജില്ലയിലെ പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലെ ജനന-മരണ-വിവാഹ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈന്‍ പ്രഖ്യാപനം ഡിഡിപി, സി.എന്‍ ബാബു 23.03.2013-നു നിര്‍വഹിച്ചു. മലപ്പുറം DTO, ശ്രീ.ആരീസ്‌.പി. പദ്ധതി വിശദീകരിച്ചു.

Pages

Subscribe to IKM Blog RSS


Main menu 2