Jump to Navigation

പദ്ധതി നിര്‍വഹണം: കണ്ണൂര്‍ ജില്ല 70.94 ശതമാനം തുക ചെലവഴിച്ചു

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിയില്‍ കണ്ണൂര്‍ ജില്ല 70.94 ശതമാനം തുക ചെലവഴിച്ചു. 2012-13 വാര്‍ഷിക പദ്ധതി നിര്‍വഹണം സാമ്പത്തിക വര്‍ഷത്തിന്റെ അവസാന മാസങ്ങളിലാണ് ആരംഭിച്ചതെങ്കിലും തുക ചെലവഴിക്കുന്നതില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞതായി മാര്‍ച്ച് 31വരെയുള്ള വാര്‍ഷിക പദ്ധതിച്ചെലവ് അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്രാമ പഞ്ചായത്തുകള്‍ 74.18 ശതമാനവും ബ്ലോക്ക് പഞ്ചായത്തുകള്‍ 80.04 ശതമാനവും ജില്ലാ പഞ്ചായത്ത് 64.51 ശതമാനവും നഗരസഭകള്‍ 58 ശതമാനവും തുക ചെലവഴിച്ചു.

ചെമ്പിലോട് ഗ്രാമപഞ്ചായത്ത് 100 ശതമാനം നേട്ടം കൈവരിച്ചു. അഞ്ചരക്കണ്ടി (97.67), പന്ന്യന്നൂര്‍ (95.87), മാങ്ങാട്ടിടം (92.01), മൊകേരി (91.96), തൃപ്രങ്ങോട്ടൂര്‍ (91.68), കൂടാളി (91.20), കൊളച്ചേരി (90.38), കുറുമാത്തൂര്‍ (90.01) എന്നീ പഞ്ചായത്തുകള്‍ 90 ശതമാനത്തിലധികം തുക ചെലവഴിച്ചു. 80 ശതമാനത്തിലധികം തുക ചെലവഴിച്ച 29 പഞ്ചായത്തുകളുണ്ട്.

ബ്ലോക്ക് പഞ്ചായത്തുകളില്‍ പാനൂര്‍ ബ്ലോക്ക് പഞ്ചായത്താണ് ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചത്. 97.86 ശതമാനം. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് 91.76 ശതമാനം തുക ചെലവഴിച്ചു. നഗരസഭകളില്‍ മട്ടന്നൂര്‍ നഗരസഭ 65.57ഉം കണ്ണൂര്‍ നഗരസഭ 65.04ഉം പയ്യന്നൂര്‍ നഗരസഭ 63.72 ശതമാനവും തുക വിനിയോഗിച്ചു.



Main menu 2