'സഞ്ചയ' വഴി നൂറു ശതമാനം നികുതിപിരിവ് - മൊഗ്രാല്‍ - പുത്തൂര്‍ ഒന്നാമത്
ഇന്‍ഫര്‍മേഷന്‍ കേരള മിഷന് (ഐ.കെ.എം) തയ്യാറാക്കിയ 'സഞ്ചയ' സോഫ്റ്റ്വെയര് വഴി വസ്തുനികുതിയും മറ്റ് ഫീസുകളും നൂറു ശതമാനം പിരിച്ചെടുത്ത സംസ്ഥാനത്തെ ആദ്യഗ്രാമപഞ്ചായത്തായി മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി തുടര്‍ച്ചയായി നൂറ് ശതമാനം നികുതികളും ഫീസുകളും പിരിച്ചെടുത്ത് വരുന്ന കാസറഗോഡ് താലൂക്കിലെ ഏക ഗ്രാമപഞ്ചായത്തുകൂടിയാണ് മൊഗ്രാല്‍ പുത്തൂര്‍. ലോകത്തിന്റെ ഏത് ഭാഗത്തു നിന്നും വസ്തുനികുതി ഓണ്‍ലൈന്‍ ആയി അടക്കുന്നതിനുള്ള സംവിധാനം നിലവില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ നികുതി അടച്ചവര്‍ക്ക് ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനായി തന്നെ പ്രിന്റ് എടുത്ത് ഉപയോഗിക്കുന്നതിനും സാധിക്കും. 1970 മുതലുള്ള ജനന മരണ രജിസ്ട്രേഷനുകളും ഓണ്ലൈനായിട്ടുള്ളതിനാല് സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനായി പൊതുജനങ്ങള്‍ക്ക് ലഭിക്കും. ഗ്രാമപഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്ക് മൊബൈലില്‍ സേവനം ലഭ്യമാക്കുന്നത് സംബന്ധിച്ച് മെസ്സേജ് ലഭിക്കുന്നതിനുള്ള എം.ഗവേണന്‍സ് സംവിധാനവും നിലവിലുണ്ട്.
ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീ.എം.കണ്ണന് നായര്‍, ഹെഡ് ക്ലാര്‍ക്ക് അച്ചുതമണിയാണി, അക്കൗണ്ടന്റ് കെ.ബാബു എന്നിവരുടെ നേതൃത്വത്തില്‍ നൂറ് ശതമാനം പിരിവ് പൂര്‍ത്തീകരിച്ച ഉദ്യോഗസ്ഥരായ ജയന്തി ആര്, രാജീവ്.സി.ആര്, രാജീവന്.പി,ഇബ്രാഹിം സാബിര്‍ എന്നിവരെ ഭരണസമിതി പ്രസിഡണ്ട് നജ്മ അബ്ദുള്‍ ഖാദര്‍, വൈസ് പ്രസിഡണ്ട് അബ്ദുള്‍ ഗഫൂര്‍ ചേരങ്കൈ, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് എസ്.എം.അഹമ്മദ് റഫീഖ്, മെമ്പര്‍ മുജീബ് കമ്പാര്‍ എന്നിവര്‍ അഭിനന്ദിച്ചു.
- 1879 reads