Jump to Navigation

block panchayat

ഇ ഗവേണൻസ് രംഗത്ത് പാലക്കാടിന് ഒരു ചുവട് വെപ്പ് കൂടി

പാലക്കാട് ജില്ലയിലെ മുഴുവൻ ഗ്രാമ പഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും സകർമ്മ സോഫ്റ്റ് വെയറും, ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും സങ്കേതം സോഫ്റ്റ് വെയറും നടപ്പിലാക്കിയതിന്‍റെ ജില്ലാതല പ്രഖ്യാപനം ബഹു: തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ കെ. ടി  ജലീൽ അവർകൾ 2017 ഒക്ടോബര്‍ 21, വൈകുന്നേരം 3 മണിക്ക് പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളില്‍ നിർവ്വഹിച്ചു.

തദ്ദേശഭരണസ്ഥാപനങ്ങളില്‍ പൊതു വിവാഹ രജിസ്ട്രേഷനു വേണ്ടിയുള്ള ഇ-ഫയലിംഗ് സംവിധാനം പൂര്‍ണ്ണതയിലേയ്ക്ക്

സിവില്‍ രജിസ്ട്രേഷന്‍ വെബ്സൈറ്റില്‍ (www.cr.lsgkerala.gov.in) പൊതു വിവാഹ രജിസ്ട്രേഷനു വേണ്ടിയുള്ള അപേക്ഷാ ഫോറം സമര്‍പ്പിക്കുന്നതിനും, വിവാഹം  കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം തദ്ദേശഭരണ സ്ഥാപനത്തില്‍ നേരിട്ട് ഹാജരായി രജിസ്റ്റര്‍ ചെയ്ത് സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കുന്നതിനുമുള്ള ഇ-ഫയലിംഗ് സംവിധാനം കേരളത്തിലെ 1024 (98.18%) രജിസ്ട്രേഷന്‍ യൂണിറ്റുകളില്‍ നിലവിലുണ്ട്.

Subscribe to RSS - block panchayat


Main menu 2