Jump to Navigation

Building permit

നഗരസഭകളില്‍ കെട്ടിടനിര്‍മ്മാണ പെര്‍മിറ്റുകള്‍ ഇനി മുതല്‍ ഓണ്‍ ലൈന്‍ വഴി.

നഗരസഭകളില്‍ കെട്ടിടനിര്‍മ്മാണ പെര്‍മിറ്റുകള്‍ ഇനി മുതല്‍ ഓണ്‍ ലൈന്‍ വഴി. ഇതിനായി നഗരാകാര്യ വകുപ്പിന്‍റെയും നഗര ഗ്രാമാസുത്രണവകുപ്പിന്‍റെയും സഹായത്തോടെ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ രൂപകല്പന ചെയ്ത സങ്കേതം എന്ന സോഫ്റ്റ് വെയറിന്‍റെ പ്രവര്‍ത്തനോദ്ഘാടനം നഗരകാര്യ വകുപ്പ് മന്ത്രി ശ്രീ മഞ്ഞളാംകുഴി അലി 07.10.2014 ചൊവ്വാഴ്ച രാവിലെ 11ന് തൈക്കാട് ഗസ്റ്റ്ഹൗസില്‍ നടന്ന ചടങ്ങില്‍ വച്ച് നിര്‍വഹിച്ചു.

"സങ്കേതം" സോഫ്റ്റ്‌വെയര്‍ എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളിലും വിന്യസിച്ച് നടപ്പാക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ്

ഇ-ഫയലിംഗിലൂടെയും നേരിട്ടും കെട്ടിട നിര്‍മ്മാണ അനുമതിക്കായി തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ ലഭിക്കുന്ന അപേക്ഷകള്‍ മുന്‍ഗണനാക്രമം പാലിച്ചുകൊണ്ട് സുതാര്യമായും, കാര്യക്ഷമതയോടും, നിയമാനുസൃത നിബന്ധനകള്‍ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കിയും സമയബന്ധിതമായി കെട്ടിട നിര്‍മ്മാണത്തിന് അനുമതി നല്‍കുന്നതിന് വേണ്ടി ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ച "സങ്കേതം" സോഫ്റ്റ്‌വെയര്‍ എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളിലും വിന്യസിച്ച് നടപ്പാക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നു

സങ്കേതം - കെട്ടിട നിര്‍മ്മാണ പെര്‍മിറ്റുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ആപ്ലിക്കേഷന്‍

കെട്ടിട നിര്‍മ്മാണ പെര്‍മിറ്റുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള സങ്കേതം ആപ്ലിക്കേഷനില്‍ ആര്‍ക്കിടെക്ച്ചര്‍ രജിസ്ട്രേഷനും കെട്ടിട പെര്‍മിറ്റിനും വേണ്ടി അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള ഇ-ഫയലിംഗ് സംവിധാനം കൂടി ഉള്‍പ്പെടുത്തി വികസിപ്പിക്കുകയും ചെക്ക്ലിസ്റ്റ് ഓട്ടോമാറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.  നവീകരിച്ച ആപ്ലിക്കേഷന്‍ പൈലറ്റ് അടിസ്ഥാനത്തില്‍ എറണാകുളം ജില്ലയിലെ കളമശ്ശേരി മുനിസിപ്പാലിറ്റിയില്‍ വിന്യസിപ്പിച്ചിട്ടുണ്ട്. സൂചിക (ഫയല്‍ ട്രാക്കിംഗ്), സാംഖ്യ (ഡബിള്‍ എന്‍ട്രി അക്കൗണ്ടിംഗ്) എന്നീ ആപ്ലിക്കേഷനുകളുമായി സംയോജിച്ചാണ് സങ്കേതം പ്രവര്‍ത്തിച്ചുവരുന്നത്.

Subscribe to RSS - Building permit


Main menu 2