Jump to Navigation

Connectivity

തദ്ദേശഭരണസ്ഥാപനങ്ങളിലും 100% കണക്റ്റിവിറ്റി

മുഴുവന്‍ തദ്ദേശഭരണസ്ഥാപനങ്ങളിലും 100% കണക്റ്റിവിറ്റി നല്‍കി കമ്പ്യൂട്ടര്‍ ശൃംഖലയിലൂടെ കോര്‍ത്തിണക്കി, ത്രിതല പഞ്ചായത്തുകളുടെ പ്രധാനപ്പെട്ട എല്ലാ സേവനങ്ങളും വെബ് വഴി നല്‍കുന്നതിനുള്ള സൗകര്യം പൂര്‍ണ്ണമായി വരുന്നു. നിലവില്‍ ഒരു ഗ്രാമപഞ്ചായത്ത് ഒഴിച്ച് 1208 തദ്ദേശഭരണസ്ഥാപനങ്ങളിലും ഈ ഉദ്യമം പൂര്‍ത്തിയായിട്ടുണ്ട്. തദ്ദേശഭരണ സ്ഥാപനതലത്തില്‍ മതിയായ പരിശീലനവും കൈത്താങ്ങും നല്‍കി ജീവനക്കാരെ വിശ്വാസത്തിലെടുത്ത് അവരിലൂടെ ഇ-ഗവേണന്‍സ് സാധ്യമാക്കി കടലാസ് രഹിത ആഫീസ് എന്ന ആശയത്തിലേയ്ക്ക് കടക്കുകയാണ് ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ .

ഗ്രാമപഞ്ചായത്തുകളിലെ കണക്ടിവിറ്റി സംവിധാനം പൂര്‍ണ്ണതയിലേക്ക്

നിലവില്‍ 972 ഗ്രാമപഞ്ചായത്തുകളില്‍ കണക്ടിവിറ്റി സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്.അഞ്ചുതെങ്ങ്, മറവന്‍തുരുത്ത്, കാഞ്ഞിരപ്പള്ളി, കാവനൂര്‍ , ചീക്കോട്, എരഞ്ഞോളി എന്നീ ഗ്രാമപഞ്ചായത്തുകളില്‍കൂടി കണക്ടിവിറ്റി ഏര്‍പ്പെടുത്തിയാല്‍ 100% കണക്ടിവിറ്റി എന്നലക്ഷ്യം കൈവരിക്കുവാന്‍ കഴിയും.

Subscribe to RSS - Connectivity


Main menu 2