Jump to Navigation

e-filing

തദ്ദേശഭരണസ്ഥാപനത്തില്‍ പൊതു വിവാഹ രജിസ്ട്രേഷനു വേണ്ടിയുള്ള ഇ-ഫയലിംഗ് സംവിധാനം പൂര്‍ണ്ണതയിലയ്ക്ക്

www.cr.lsgkerala.gov.in എന്ന വെബ്സൈറ്റില്‍ പൊതു വിവാഹ രജിസ്ട്രേഷനു വേണ്ടിയുള്ള അപേക്ഷാ ഫോറം സമര്‍പ്പിക്കുന്നതിനും, വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം തദ്ദേശഭരണസ്ഥാപനത്തില്‍ നേരിട്ട് ഹാജരായി രജിസ്റ്റര്‍ ചെയ്ത് സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കുന്നതിനുമുള്ള ഇ-ഫയലിംഗ് സംവിധാനം കേരളത്തിലെ 1007 രജിസ്ട്രേഷന്‍ യൂണിറ്റുകളില്‍ നിലവിലുണ്ട്. 36 തദ്ദേശഭരണസ്ഥാപനങ്ങളില്‍ക്കൂടെ ഈ സംവിധാനം നിലവില്‍ വരുന്നതോടു കൂടെ തദ്ദേശഭരണസ്ഥാപനത്തില്‍ പൊതു വിവാഹ രജിസ്ട്രേഷനു വേണ്ടിയുള്ള ഇ-ഫയലിംഗ് സംവിധാനം പൂര്‍ണ്ണതയിലേയ്ക്കെത്തുന്നതാണ്

കാസറഗോഡ് ജില്ലയില്‍ പൊതു വിവാഹ രജിസ്ട്രേഷന്‍ ഇ-ഫയലിംഗ് സമ്പൂര്‍ണ്ണമായി

കാസറഗോഡ് ജില്ലയിലെ മുഴുവന്‍ തദ്ദേശഭരണസ്ഥാപങ്ങളിലും പൊതു വിവാഹ രജിസ്ട്രേഷന്‍ ഇ-ഫയലിംഗ് സൗകര്യം ലഭ്യമാക്കി. ഈ സംവിധാനം പൂര്‍ണ്ണമായി നടപ്പിലാക്കിയ ഇന്ത്യയിലെ ആദ്യ ജില്ലയാണ് കാസറഗോഡ്.

കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്തില്‍ ഇ-ഫയലിംഗ് സംവിധാനം നിലവില്‍ വന്നു.

കൊഴിഞ്ഞാമ്പാറ ഗ്രാമപ്പഞ്ചായത്ത് നവംബര്‍ ഒന്നുമുതല്‍ ഇ-ഗ്രാമപഞ്ചായത്തായി മാറുന്നു.ഇ-ഫയലിംഗും എസ്.എം.എസ് അലര്‍ട്ടും നടപ്പിലാക്കുന്ന പാലക്കാട് ജില്ലയിലെ ആദ്യത്തെ പഞ്ചായത്തായി മാറുകയാണ് കൊഴിഞ്ഞാമ്പാറ. കമ്പ്യൂട്ടര്‍വല്‍ക്കരണത്തിന്‍റെ ഉദ്ഘാടനം കെ.അച്യുതന്‍ എം.എല്‍എ നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ്  കെ.എസ്. തണികാചലം അധ്യക്ഷത വഹിച്ചു.

Subscribe to RSS - e-filing


Main menu 2