Jump to Navigation

GPTA training

ടെക്നിക്കല്‍ അസിസ്റ്റന്‍റുമാരുടെ സാങ്കേതിക പരിശീലനം

ഗ്രാമപഞ്ചായത്തുകളില്‍ നിയമിക്കപ്പെട്ടിട്ടുള്ള ടെക്നിക്കല്‍ അസിസ്റ്റന്‍റുമാര്‍ക്ക് 12 ദിവസത്തെ സാങ്കേതിക പരിശീലനം ഒക്ടോബര്‍ 1 മുതല്‍ 12 വരെ  ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ ലഭ്യമാക്കുന്നു. റെസിഡന്‍ഷ്യല്‍ രീതിയില്‍ നടക്കുന്ന പരിശീലന കാലയളവിലെ താമസ സൗകര്യം, ഭക്ഷണം എന്നിവ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ നല്‍കുന്നതാണ്. പരിശീലനത്തിനായി നിയോഗിക്കപ്പെടുന്ന ടെക്നിക്കല്‍ അസിസ്റ്റന്‍റുമാര്‍ താഴെ പറയുന്ന രേഖകള്‍  ഹാജരാക്കേണ്ടതാകുന്നു.

പഞ്ചായത്ത് ടെക്നിക്കല്‍ അസിസ്റ്റന്റുമാര്‍ക്കുള്ള സാങ്കേതിക പരിശീലനം (ബാച്ച് II) – മലപ്പുറം ജില്ല

പഞ്ചായത്ത് ടെകനിക്കല്‍  അസിസ്റ്റന്റ്മാര് ‍ ക്കുള്ള ‍ മലപ്പുറം ശിക്ഷക്സദനിലുള്ള  II ബാച്ചിന്റെ‍ പരിശീലനം 25/07/2013  ന് ആരംഭിച്ചു. ബഹു.മലപ്പുറം ഡെപ്യുട്ടി ഡയറക്ടര്‍  ഓഫ് പഞ്ചായത്ത് ശ്രീ. വി.പി. സുകുമാരന്‍ പരിശീലനം പരിപാടി ഉല്ഘാടനം ‍ ചെയ്തു. മലപ്പുറം ജില്ലാ കോഡിനേറ്റര്‍ എം.പി. രാജന്‍ സ്വാഗതവും തൃശ്ശൂര്‍ D.T.O. ജിനഷ്. ഐ.വി നന്ദിയും പറഞ്ഞു. തൃശ്ശൂര്‍, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം എന്നീ ജില്ലകളില്‍ നിന്നായി 25 പേരാണ് പരിശീലനത്തില്‍ പങ്കെടുത്തത്. പരിശീലന പരിപാടി ആഗസ്റ്റ് 5 വരെ നീളും.

പഞ്ചായത്ത് ടെക്നിക്കല്‍ അസിസ്റ്റന്റുമാര്‍ക്കുള്ള സാങ്കേതിക പരിശീലനം – മലപ്പുറം ജില്ല

മലപ്പുറം ജില്ലയിലെ പഞ്ചായത്ത് ടെക്നിക്കല്‍ അസിസ്റ്റന്റുമാര്‍ക്കുള്ള സാങ്കേതിക പരിശീലനം13.07.2013 ന് രാവിലെ 10 മണിയ്ക്ക് ബഹു. ഡിസ്ട്രിക്ട് പ്ലാനിംഗ് ഓഫീസര്‍ (മലപ്പുറം) ശ്രീ. പി.ശശികുമാര്‍ മലപ്പുറം ശിക്ഷക് സദനില്‍ വച്ച് ഉദ്ഘാടനം ചെയ്തു. 13.07.2013 മുതല്‍ 24.07.2013 വരെ പന്ത്രണ്ടു ദിവസത്തെ പരിശീലനം ഉണ്ടായിരിക്കും.

Subscribe to RSS - GPTA training


Main menu 2