Jump to Navigation

grama panchayat

റെന്റ് ഓണ്‍ ബില്‍ഡിംഗ്‌ ഇ-പെയ്മെന്റ് നിലവില്‍ വന്ന ആദ്യ പഞ്ചായത്തായി കൂത്താട്ടുകുളം.

സംസ്ഥാനത്ത് റെന്റ് ഓണ്‍ ബില്‍ഡിംഗ്‌ (Rent on Building) ഇ-പെയ്മെന്റ് സംവിധാനം നിലവില്‍ വന്ന ആദ്യ പഞ്ചായത്തായി കൂത്താട്ടുകുളം മാറി. ഇതിന്റെ ഔപചാരികമായ ഉദ്ഘാടനം ബഹുമാനപ്പെട്ട മന്ത്രി ശ്രീ. അനൂപ്‌ ജേക്കബ്‌ നിര്‍വഹിച്ചു.കൂടാതെ നവീകരിച്ച ഫ്രണ്ട് ഓഫീസ്, പേപ്പര്‍ ലെസ്‌ ബാക്ക്‌ ഓഫീസ്, ടച്ച്‌ സ്ക്രീന്‍ സംവിധാനം തുടങ്ങിയവയുടെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കുകയുണ്ടായി.

ചേലേമ്പ്ര ഗ്രാമപഞ്ചായത്ത്‌ - ജനന-മരണ-വിവാഹ രജിസ്ട്രേഷന്‍ - ഓണ്‍ലൈന്‍ പ്രഖ്യാപനം

online_inauguration

ചേലേമ്പ്ര ഗ്രാമപഞ്ചായത്ത്‌ ജനന- മരണ -വിവാഹ രജിസ്ട്രേഷന്‍ വെബ് അധിഷ്ഠിതമാക്കിയതിന്റേയും ഓണ്‍ ലൈന്‍ സേവനങ്ങളുടേയും ഉദ്ഘാടനം പഞ്ചായത്ത്‌ കോണ്‍ഫറന്‍സ് ഹാളില്‍ 09.05.2013 രാവിലെ 11 മണിക്ക് നടന്ന യോഗത്തില്‍ ബഹു: മലപ്പുറം ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ശ്രീമതി ടി.വനജ ടീച്ചര്‍ നിര്‍വഹിച്ചു.ബഹു : ചേലേമ്പ്ര ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീമതി കെ പി ഷാഹിന അദ്ധ്യക്ഷത വഹിച്ചു.പ്രഖ്യാപനം ബഹു: മലപ്പുറം പഞ്ചായത്ത്‌ ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീ സി. എന്‍ . ബാബു നിര്‍വഹിച്ചു.

കൊണ്ടോട്ടി ഗ്രാമ പഞ്ചായത്ത് - ജനന-മരണ-വിവാഹ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍‌ലൈന്‍ പ്രഖ്യാപനം

കൊണ്ടോട്ടി ഗ്രാമപഞ്ചായത്തിലെ ജനന-മരണ-വിവാഹ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍‌ലൈന്‍ പ്രഖ്യാപനം കൊണ്ടോട്ടി എം എല്‍ എ കെ.മുഹമ്മദുണ്ണി ഹാജി 08.05.2013-നു നിര്‍വഹിച്ചു.

പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് - ജനന-മരണ-വിവാഹ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ - ഓണ്‍ലൈന്‍ പ്രഖ്യാപനം

Pallikkal_CR_Online

മലപ്പുറം ജില്ലയിലെ പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലെ ജനന-മരണ-വിവാഹ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈന്‍ പ്രഖ്യാപനം ഡിഡിപി, സി.എന്‍ ബാബു 23.03.2013-നു നിര്‍വഹിച്ചു. മലപ്പുറം DTO, ശ്രീ.ആരീസ്‌.പി. പദ്ധതി വിശദീകരിച്ചു.

മലപ്പുറം ജില്ലയിലെ തിരുവാലി ഗ്രാമ പഞ്ചായത്ത്‌ ജനന മരണ വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനില്‍

Online Birth Death Marriage Certificates in Thiruvali GP

മലപ്പുറം ജില്ലയിലെ തിരുവാലി ഗ്രാമപഞ്ചായത്തില്‍ ജനന-മരണ-വിവാഹ രജിസ്ട്രേഷനുകളുടെ ഓണ്‍ലൈന്‍ സര്‍ഫിക്കറ്റ് വിതരണ ഉദ്ഘാടനം ബഹു. കേരള ടൂറിസം / പട്ടിക ജാതി /പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ശ്രീ. എ പി. അനില്‍കുമാര്‍ 31.01.2013 നു നിര്‍വ്വഹിച്ചു. ചടങ്ങില്‍ തിരുവാലി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രി സി കെ ജയ് ദേവ് അധ്യഷത വഹിച്ചു.

Subscribe to RSS - grama panchayat


Main menu 2