Jump to Navigation

Grama panchayat

പെരുമണ്ണക്ലാരി ഗ്രാമപഞ്ചായത്തില്‍ ജനന-മരണ-വിവാഹ രജിസ്ട്രേഷനുകളുടെ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടനം

മലപ്പുറം ജില്ലയിലെ പെരുമണ്ണക്ലാരി ഗ്രാമപഞ്ചായത്തില്‍ ജനന-മരണ-വിവാഹ രജിസ്ട്രേഷനുകളുടെ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടനം ബഹു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ.പി.കെ അബ്ദു റബ്ബ് 31.12.2012നു നിര്‍വ്വഹിച്ചു.

കീഴുപറമ്പ് ഗ്രാമപഞ്ചായത്തില്‍ ജനന-മരണ-വിവാഹ രജിസ്ട്രേഷനുകളുടെ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടനം

മലപ്പുറം ജില്ലയിലെ കീഴുപറമ്പ് ഗ്രാമപഞ്ചായത്തില്‍ ജനന-മരണ-വിവാഹ രജിസ്ട്രേഷനുകളുടെ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടനം ഏറനാട് നിയോജകമണ്ഡലം എം എല്‍ എ ശ്രീ.പി.കെ.ബഷീര്‍ സാഹിബ് 31.12.2012നു നിര്‍വ്വഹിച്ചു.

പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തില്‍ ജനന-മരണ-വിവാഹ രജിസ്ട്രേഷനുകളുടെ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടനം

മലപ്പുറം ജില്ലയിലെ പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തിലെ ജനന-മരണ വിവാഹ രജിസ്ട്രേഷനുകളുടെ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടനം മങ്കട നിയോജകമണ്ഡലം എം എല്‍ എ ശ്രീ.ടി.എ അഹമ്മദ് കബീര്‍ 29.12.2012-ന് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നിര്‍വ്വഹിച്ചു.

കല്‍പകഞ്ചേരി ഗ്രാമപഞ്ചായത്തില്‍ 1971 മുതലുള്ള ജനന-മരണ-വിവാഹ രജിസ്ട്രേഷന്‍ ഓണ്‍ലൈന്‍ പ്രഖ്യാപനം

കല്‍പകഞ്ചേരി ഗ്രാമപഞ്ചായത്തിലെ 1971 മുതലുള്ള ജനന-മരണ-വിവാഹ രജിസ്ട്രേഷന്‍ ഓണ്‍ലൈന്‍ പ്രഖ്യാപനം എം എല്‍ എ ശ്രീ.സി.മമ്മൂട്ടി, 2012 ഡിസംബര്‍ 7-ന് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നിര്‍വ്വഹിച്ചു.

ഗ്രാമപഞ്ചായത്തുകളിലെ കണക്ടിവിറ്റി സംവിധാനം പൂര്‍ണ്ണതയിലേക്ക്

നിലവില്‍ 972 ഗ്രാമപഞ്ചായത്തുകളില്‍ കണക്ടിവിറ്റി സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്.അഞ്ചുതെങ്ങ്, മറവന്‍തുരുത്ത്, കാഞ്ഞിരപ്പള്ളി, കാവനൂര്‍ , ചീക്കോട്, എരഞ്ഞോളി എന്നീ ഗ്രാമപഞ്ചായത്തുകളില്‍കൂടി കണക്ടിവിറ്റി ഏര്‍പ്പെടുത്തിയാല്‍ 100% കണക്ടിവിറ്റി എന്നലക്ഷ്യം കൈവരിക്കുവാന്‍ കഴിയും.

ജനന മരണ വിവാഹ രജിസ്ട്രേഷനുകളുടെ ഓണ്‍ ലൈന്‍ സംവിധാനം മങ്കട ഗ്രാമ പഞ്ചായത്തില്‍

മങ്കട ഗ്രാമ പഞ്ചായത്ത് ജനന മരണ വിവാഹ രജിസ്ട്രേഷനുകളുടെ ഓണ്‍ ലൈന്‍ സംവിധാനം പ്രവര്‍ത്തനക്ഷമമാക്കുന്നതിന്‍റെ ഉദ്ഘാടനം 2013 ജനുവരി 05 ശനിയാഴ്ച 9.30ന് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ബഹു.മങ്കട എം.എല്‍ എ ടി.എ. അഹമ്മദ് കബീര്‍ അവര്‍കള്‍ നിര്‍വ്വഹിക്കുന്നതാണ്.

സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്ന വെബ് സൈറ്റ് www.cr.lsgkerala.gov.in

വിവാഹം നടന്ന് മണിക്കൂറുകള്‍ക്കകം വിവാഹ സര്‍ട്ടിഫിക്കറ്റ്

മലപ്പുറം ജില്ലയിലെ കീഴാറൂര്‍ കമാനം മൈത്രി ആഡിറ്റോറിയത്തില്‍ വച്ചു നടന്ന റമീസിന്റെയും സിന്‍ഷയുടെയും വിവാഹ രജിസ്ട്രേഷനാണ് മണിക്കൂറുകള്‍ക്കുള്ളില്‍ പൂര്‍ത്തീകരിച്ച്‌ കീഴാറൂര്‍ ഗ്രാമപഞ്ചായത്ത് മാതൃക കാണിച്ചത്‌. 2012 ഡിസംമ്പര്‍ 27 ഉച്ചയ്ക്ക് 1.15 നു നടന്ന വിവാഹം 3:30 ന് വധൂ വരന്മാര്‍ ഗ്രാമപഞ്ചായത്തില്‍ എത്തി റിപ്പോര്‍ട്ട്‌ ചെയ്തു. ഒരു മണിക്കൂറിനകം വിവാഹ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി വൈകുന്നേരം 4.30 ന് കീഴാറൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി വധൂവരന്മാര്‍ക്ക് വിവാഹ സര്‍ട്ടിഫിക്കറ്റ് കൈമാറി.

കൃഷ്ണപുരം പഞ്ചായത്തില്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് അരമണിക്കൂറിനുള്ളില്‍

ആലപ്പുഴ ജില്ലയിലെ കൃഷ്ണപുരം പഞ്ചായത്തില്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് അരമണിക്കൂറിനകം നല്‍കാന്‍ സംവിധാനമായി. ഇ-ഭരണ പദ്ധതിയുടെ ഭാഗമായി കൃഷ്ണപുരം പഞ്ചായത്തിലെ അക്ഷയ കേന്ദ്രങ്ങള്‍ വഴി വിവാഹം ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.വധൂവരന്മാരുടെ വിലാസം, വയസ്സു തെളിയിക്കുന്ന രേഖ, സമുദായത്തിന്റെ സര്‍ട്ടിഫിക്കറ്റ്, ഓഡിറ്റോറിയത്തിന്റെ സര്‍ട്ടിഫിക്കറ്റ്, സാക്ഷികളുടെ തിരിച്ചറിയല്‍ രേഖ എന്നീ വിവരങ്ങളുമായി അക്ഷയ കേന്ദ്രത്തില്‍ അപേക്ഷ സമര്‍പ്പിക്കണം.

തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്തില്‍ എം-ഗവേണന്‍സ്

m-governance_Inauguration

കാസര്‍ഗോഡ് ജില്ലയിലെ തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്തില്‍ എം-ഗവേണന്‍സ്. ഫ്രണ്ട്‌ ഓഫീസ് സംവിധാനം കാര്യക്ഷമമാക്കുന്നതിന് ലക്ഷ്യമിട്ടാണ് എം-ഗവേണന്‍സ് പദ്ധതി നടപ്പിലാക്കുന്നത്. അപേക്ഷകളും പരാതികളും വിവിധ ആവശ്യങ്ങളുമായി പഞ്ചായത്ത് ഓഫീസിലെത്തുന്നവര്‍ക്ക്‌ അവരവരുടെ ഫയല്‍ നീക്കത്തിന്റെ പുരോഗതി മൊബൈല്‍ നമ്പറില്‍ എസ്.എം.എസ് വഴി തദ്ദേശസ്ഥാപനത്തില്‍ നിന്ന് അറിയിക്കുന്ന സംവിധാനമാണ് എം-ഗവേണന്‍സ് പദ്ധതി. പദ്ധതിയുടെ ഉദ്ഘാടനം 17.11.2012-ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിക്കുകയുണ്ടായി.

മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ വസ്തു നികുതി ഇ-പേയ്മെന്‍റും എം-ഗവേണന്‍സ് സൗകര്യവും

ബഹു: പഞ്ചായത്ത് സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി ഡോ.എം.കെ മുനീറിന്റെ ഗ്രാമ യാത്രയുടെ ഭാഗമായി 2012,നവംബര്‍ 22-ന് മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്തിലെ വസ്തു നികുതി ഇ-പേയ്മെന്‍റ്, ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനായി നല്‍കല്‍ , എം-ഗവേണന്‍സ്, 1979 മുതലുള്ള ജനന സര്‍ട്ടിഫിക്കറ്റ് വെബ്സൈറ്റുവഴി ലഭ്യമാക്കല്‍ തുടങ്ങിയ ഇ-ഗവേണന്‍സ് പരിപാടികള്‍ക്ക് തുടക്കമിട്ടു.ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി നജ്മ അബ്ദുള്‍ ഖാദറിന് ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കിക്കൊണ്ടാണ് മന്ത്രി ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

Pages

Subscribe to RSS - Grama panchayat


Main menu 2