Jump to Navigation

Hospital Kiosk

ഹോസ്പിറ്റല്‍ കിയോസ്ക് സംവിധാനം 441 ആശുപത്രികളില്‍

കൊച്ചി കോര്‍പ്പറേഷന്‍ പരിധിയില്‍ 2 പുതിയ ഹോസ്പിറ്റല്‍ കിയോസ്കുകളും ,കോഴഞ്ചേരി ,കാളികാവ്, ഓങ്ങല്ലൂര്‍, വാണിയംകുളം എന്നീ പഞ്ചായത്തുകളില്‍ ഓരോ പുതിയ ഹോസ്പിറ്റല്‍ കിയോസ്കുകളും ജനുവരി 2013 ല്‍ പ്രവര്‍ത്തനക്ഷമമായി. ഫെബ്രുവരി ആദ്യവാര കണക്കനുസരിച്ച് കേരളത്തിലെ ആശുപത്രികളില്‍ നിന്നും രജിസ്ട്രേഷന്‍ യൂണിറ്റുകളിലേക്ക് ജനന മരണ വിവരങ്ങള്‍ ഇലക്ട്രോണിക്കായി റിപ്പോര്‍ട്ട് ചെയ്യുന്ന കിയോസ്കുകളുടെ എണ്ണം ഇതോടെ 441 ആയി ഉയര്‍ന്നു

ചോറ്റാനിക്കര ടാറ്റാ ട്രസ്റ്റ് ആശുപത്രിയില്‍ ഹോസ്പിറ്റല്‍ കിയോസ്ക്

ചോറ്റാനിക്കര ഗ്രാമ പഞ്ചായത്തിലെ  സര്‍  ദൊരാബ്ജി ടാറ്റാ ട്രസ്റ്റ് ആശുപത്രിയില്‍ ഹോസ്പിറ്റല്‍ കിയോസ്ക് സംവിധാനം  07/11/2012 ല്‍  നിലവില്‍ വന്നു. ഇതുവഴി ജനന മരണ രജിസ്ട്രേഷനുള്ള വിവരങ്ങള്‍ ഓണ്‍ലൈന്‍  ആയി റിപ്പോര്‍ട്ട് ചെയ്യുന്നതിനും  സെക്ഷന്‍ 12 സര്‍ട്ടിഫിക്കറ്റ് 24 മണിക്കൂറിനകം ആശുപത്രി വഴി നല്‍കുന്നതിനും സാധിക്കും

ജനന മരണ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് വേണ്ടി ക്ലിക്ക് ചെയ്യുക

ഹോസ്പിറ്റല്‍ കിയോസ്ക് സംവിധാനം 430 ആശുപത്രികളില്‍

ജനനമോ മരണമോ റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞാല്‍ 24 മണിക്കൂറിനകം തദ്ദേശ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും സെക്ഷന്‍ 12 പ്രകാരമുള്ള സര്‍ട്ടിഫിക്കറ്റ് ആശുപത്രി വഴി തന്നെ ബന്ധുക്കള്‍ക്ക് ലഭ്യമാക്കാനും കഴിയുന്ന ഓണ്‍ലൈന്‍ റിപ്പോര്‍ട്ടിംഗ് സംവിധാനമാണ്  ഹോസ്പ്പിറ്റല്‍ കിയോസ്കുകള്‍. സംസ്ഥാനത്ത് ഇന്ന് 118 തദ്ദേശ സ്ഥാപനങ്ങളിലേക്ക് 430 ഹോസ്പിറ്റലുകളില്‍ നിന്ന് ജനന മരണ വിവരങ്ങളുടെ ഓണ്‍ ലൈന്‍ റിപ്പോര്‍ട്ടിംഗ് ഹോസ്പിറ്റല്‍ കിയോസ്ക് വഴി നടന്നു വരുന്നു.

ഹോസ്പിറ്റല്‍ കിയോസ്ക്ക് - ജനന-മരണ-വിവരങ്ങളുടെ ഓണ്‍ലൈന്‍ റിപ്പോര്‍ട്ടിംഗ് സംവിധാനം

ആശുപത്രികളില്‍ നിന്നു ജനന-മരണ രജിസ്ട്രേഷന്‍ ഓണ്‍ലൈനിലൂടെ റിപ്പോര്‍ട്ടിംഗിനും സര്‍ട്ടിഫിക്കറ്റുകള്‍ ആശുപത്രി വഴി തന്നെ ബന്ധപ്പെട്ടവര്‍ക്കു നല്‍കുന്നതിനുള്ള കേരളത്തിന്‍റെ തനതു സംവിധാനമായ ഹോസ്പിറ്റല്‍ കിയോസ്ക്കുകള്‍ സംസ്ഥാനത്തു പ്രവര്‍ത്തനം ആരംഭിച്ചിട്ട് ആറ് വര്‍ഷങ്ങള്‍ പിന്നിടുന്നു,

Subscribe to RSS - Hospital Kiosk


Main menu 2