Jump to Navigation

IKM

ഇൻഫർമേഷൻ കേരള മിഷൻ - കാര്യക്ഷമമായ ഈ ഗവേണൻസ് കർമ്മ പദ്ധതി തയ്യാറക്കൽ ദ്വിദിന ശില്പശാല

തിരുവനന്തപുരം: തദ്ദേശഭരണ സ്ഥാപനങ്ങളിലെ കാര്യക്ഷമമായ ഇ-ഗവേണൻസ് ലക്ഷ്യമിട്ട് തദ്ദേശ ഭരണ ജനപ്രതിനിധികൾ, ജീവനക്കാർ ,സാങ്കേതിക വിദഗ്ധർ, സംസ്ഥാന ആസൂത്രണ ബോർഡിലെ വിദഗ്ധർ എന്നിവരുടെ നേതൃത്വത്തിൽ ഐ.കെ.എം പ്രവർത്തനങ്ങൾക്കുള്ള കർമ്മപദ്ധതി തയ്യാറാക്കുന്നതിനുള്ള ദ്വിദിന ശില്പശാല തി രു വ ന ന്തപുരം തൈക്കാട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുകയുണ്ടായി. ശില്പശാല തദ്ദേശഭരണ വകപ്പ് ഡോ: കെ.ടി ജലീൽ ഉദ്ഘാടനം ചെയ്തു.

സൂചിക ഫയല്‍ ട്രാക്കിംഗ് ആപ്ലിക്കേഷന്‍ പരിശീലനം

ഗ്രാമപഞ്ചായത്ത് ജീവനക്കാര്‍ക്കുള്ള സൂചിക ഫയല്‍ ട്രാക്കിംഗ് ആപ്ലിക്കേഷന്‍ പരിശീലനം  2014 മെയ്‌  5 മുതല്‍ 27 വരെ 7 ബാച്ചുകളായി കിലയില്‍ നടന്നുവരികയാണ്.

ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍ സ്വയംഭരണ പദവിയിലേക്ക്

തദ്ദേശ സ്ഥാപനങ്ങളുടെ കമ്പ്യൂട്ടര്‍വല്‍ക്കരണത്തിലൂടെ  കേരളത്തിലെ ഇ-ഗവേണന്‍സ് മേഖലയില്‍ ചുവടുറപ്പിച്ച് മുന്നേറുന്ന ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന് പുതിയ പദവി ലഭിച്ചിരിക്കയാണ്. കഴിഞ്ഞ 14 വര്‍ഷമായി ഒരു മിഷനായി  പ്രവര്‍ത്തിച്ച് നിരവധി നേട്ടങ്ങള്‍  കൈവരിച്ച  ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍  ഇതിനോടകം 14ല്‍പരം സുപ്രധാന സോഫ്റ്റ് വെയറുകള്‍  തദ്ദേശ സ്ഥാപനങ്ങളില്‍ വിന്യസിച്ച്  പ്രവര്‍ത്തനക്ഷമമാക്കിയിരിക്കയാണ്.

ഗ്രൂപ്പ്‌ പേഴ്സണല്‍ ആക്സിഡന്‍റല്‍ ഇന്‍ഷുറന്‍സ് തുക ബഹു: പഞ്ചായത്ത്‌ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. എം കെ മുനീര്‍ കൈമാറി.

ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ സേവനത്തിലിരിക്കെ മരണപ്പെട്ട പാലക്കാട് ജില്ലയിലെ ടെക്നിക്കല്‍ അസിസ്റ്റന്‍റായിരുന്ന ശ്രീ ഗോപിനാഥന്‍ സി യുടെ ഗ്രൂപ്പ്‌ പേഴ്സണല്‍ ആക്സിഡന്‍റല്‍ ഇന്‍ഷുറന്‍സ് തുക ബഹുമാനപ്പെട്ട പഞ്ചായത്ത്‌ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. എം കെ മുനീര്‍ 2013 ജൂണ്‍ 20 ന് രാവിലെ 11 മണിക്ക് ഐ കെ എം അങ്കണത്തില്‍ വച്ച് നടന്ന ചടങ്ങില്‍ മാതാപിതാക്കള്‍ക്ക് കൈമാറി.

ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കീഴില്‍ ഒരു സ്വതന്ത്ര സ്ഥാപനമായി രജിസ്റ്റര്‍ ചെയ്യുന്നു

തദ്ദേശഭരണ സ്ഥാപനങ്ങളിലെ ഇ-ഗവേണന്‍സ് ഫലപ്രദമായും കാര്യക്ഷമമായും നടപ്പിലാക്കുന്നതിനായി ഇന്‍ഫര്‍മേഷന്‍ കേരള മിഷനെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കീഴില്‍ 1955-ലെ 12-ാം ആക്ട് ആയ ട്രാവന്‍കൂര്‍ കൊച്ചിന്‍ ലിറ്റററി ആന്റ് ചാരിറ്റബിള്‍ സൊസൈറ്റീസ് രജിസ്ട്രേഷന്‍ ആക്ട് പ്രകാരം ഒരു സ്വതന്ത്ര സ്ഥാപനമായി രജിസ്റ്റര്‍ ചെയ്യുന്നതിന് സ.ഉ.(കൈ) നം.343/2012/തസ്വഭവ തിയ്യതി 22/12/2012 നമ്പര്‍ ഉത്തരവ് പ്രകാരം സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.

പഞ്ചായത്ത് എംപവര്‍മെന്റ് ആന്റ് അക്കൌണ്ടബിലിറ്റി ഇന്‍സെന്റീവ് സ്കീം അവാര്‍ഡ് 2012-13 (PEAIS)

പഞ്ചായത്ത് എംപവര്‍മെന്റ് ആന്റ് അക്കൌണ്ടബിലിറ്റി ഇന്‍സെന്റീവ് സ്കീം 2012-13 അവാര്‍ഡിനായി ത്രിതല പഞ്ചായത്തുകള്‍ക്ക് അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിന് 29.12.2012-ലെ G.O.(RT)3618/2012/LSGD ഉത്തരവു പ്രകാരം ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വെബ് അധിഷ്ഠിത PEAIS സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ച് വിന്യസിച്ചിരിക്കുന്നു. സുലേഖ സോഫ്റ്റ്‌വെയറില്‍ ഉപയോഗിക്കുന്ന യൂസര്‍ ഐ.ഡി.യും പാസ്‌വേര്‍ഡും ഉപയോഗിച്ച് വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിന് സാധിക്കുന്നതാണ്. ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്ക് ഓണ്‍ലൈനായി പഞ്ചായത്തുകളുടെ മാര്‍ക്ക് രേഖപ്പെടുത്തുന്നതിനുള്ള സൌകര്യവും ഇതിലൂടെ ലഭ്യമാണ്.

Subscribe to RSS - IKM


Main menu 2