Jump to Navigation

m-governance

അജാനൂര്‍ ഗ്രാമപഞ്ചായത്ത് ജനന-മരണ-വിവാഹ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈന്‍ പ്രഖ്യാപനം

കാസര്‍കോഡ് ജില്ലയിലെ അജാനൂര്‍ ഗ്രാമപഞ്ചായത്തിന്റെ കമ്പ്യൂട്ടര്‍ വര്‍ക്കരണത്തിന്റെ ഭാഗമായി ജനസേവന വിഭാഗം സമ്പൂര്‍ണ്ണമായി കമ്പ്യൂട്ടര്‍ വല്‍കരിക്കുന്നതിന്റെ പ്രഖ്യാപനം ബഹു:മന്ത്രി ഡോ.എം.കെ മുനീര്‍ 05.04.2013 നു നിര്‍വ്വഹിച്ചു.കാസര്‍കോഡ് ജില്ലയിലെ വസ്തു നികുതി ഇ-പേയ്മെന്‍റ് വഴി അടയ്ക്കുന്ന നാലാമത്തെ ഗ്രാമപഞ്ചായത്ത് എന്ന പദവി അജാനൂര്‍ ഗ്രാമപഞ്ചായത്തിനു ലഭിച്ചു. മുന്‍കാല ജനനരജിസ്റ്ററുകളുടെ ഡാറ്റാ എന്‍ട്രി നടത്തിയ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്. ജനന സര്‍ട്ടിഫിക്കറ്റുകള്‍ വെബ്സൈറ്റില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.

എം-ഗവേണന്‍സ് കൂടുതല്‍ തദ്ദേശഭരണസ്ഥാപനങ്ങളിലേക്ക്

ജനന-മരണ-വിവാഹ രജിസ്ട്രേഷന്‍ സംബന്ധമായ അറിയിപ്പുകളും നവജാത ശിശുക്കളുടെ പ്രതിരോധ കുത്തിവയ്പ് സംബന്ധമായ അറിയിപ്പുകളും ഫയല്‍ നീക്കങ്ങളുടെ നിജസ്ഥിതിയും എസ്.എം.എസ് -ആയി ബന്ധപ്പെട്ടവര്‍ക്ക് നല്‍കുന്നതിന് വേണ്ടി ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍ (ഐ.കെ.എം) പുതിയതായി ഉള്‍പ്പെടുത്തിയിട്ടുള്ള സംവിധാനം കൂടുതല്‍ തദ്ദേശഭരണസ്ഥാപനങ്ങളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്.

തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്തില്‍ എം-ഗവേണന്‍സ്

m-governance_Inauguration

കാസര്‍ഗോഡ് ജില്ലയിലെ തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്തില്‍ എം-ഗവേണന്‍സ്. ഫ്രണ്ട്‌ ഓഫീസ് സംവിധാനം കാര്യക്ഷമമാക്കുന്നതിന് ലക്ഷ്യമിട്ടാണ് എം-ഗവേണന്‍സ് പദ്ധതി നടപ്പിലാക്കുന്നത്. അപേക്ഷകളും പരാതികളും വിവിധ ആവശ്യങ്ങളുമായി പഞ്ചായത്ത് ഓഫീസിലെത്തുന്നവര്‍ക്ക്‌ അവരവരുടെ ഫയല്‍ നീക്കത്തിന്റെ പുരോഗതി മൊബൈല്‍ നമ്പറില്‍ എസ്.എം.എസ് വഴി തദ്ദേശസ്ഥാപനത്തില്‍ നിന്ന് അറിയിക്കുന്ന സംവിധാനമാണ് എം-ഗവേണന്‍സ് പദ്ധതി. പദ്ധതിയുടെ ഉദ്ഘാടനം 17.11.2012-ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിക്കുകയുണ്ടായി.

Subscribe to RSS - m-governance


Main menu 2