Jump to Navigation

Malappuram

സിവില്‍ രജിസ്ട്രേഷന്‍ സമ്പൂര്‍ണ്ണ ഡിജിറ്റൈസേഷന്‍ നടത്തിയ രാജ്യത്തെ ആദ്യ ജില്ല - മലപ്പുറം

മലപ്പുറം ജില്ലയിലെ ഗ്രാമ പഞ്ചായത്തുകളിലെ 1970 മുതല്‍ നാളിതുവരെ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ ജനന മരണ വിവാഹ രജിസ്ട്രേഷനുകളും ഡിജിറ്റൈസ് ചെയ്ത് പൂര്‍ത്തീകരിച്ചിരിക്കുകയാണ്. മുഴുവന്‍ ജനന മരണ വിവാഹ രജിസ്ട്രേഷനുകളും ഡിജിറ്റൈസ്  ചെയ്ത ആദ്യ ജില്ലയായി ഇതോടെ  മലപ്പുറം മാറുകയാണ്. മുഴുവന്‍ പഞ്ചായത്ത് ജീവനക്കാരുടെയും അശ്രാന്ത പരിശ്രമവും ഐ കെ എം ന്‍റെ സാങ്കേതിക സഹായവും ഭരണ സമിതിയുടെ പിന്തുണയും ജില്ലാ ഓഫീസിന്‍റെ കൃത്യമായ മോണിറ്ററിങ്ങുമാണ് ഈ ചരിത്രനേട്ടത്തിനു പിന്നില്‍ ‍.

പഞ്ചായത്ത് ടെക്നിക്കല്‍ അസിസ്റ്റന്റുമാര്‍ക്കുള്ള സാങ്കേതിക പരിശീലനം (ബാച്ച് 18) – മലപ്പുറം ജില്ല

  മലപ്പുറം ശിക്ഷക് സദനനില്‍ ഗ്രാമ പഞ്ചായത്ത്‌ ടെക്നിക്കല്‍ അസ്സിസ്ടന്റുമാര്‍ക്കുള്ള ബാച്ച് 18 പരിശീലനം 12-08-2013 നു ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റും ക്രുസ് ഡയറക്ടറുമായ ശ്രി സി.കെ.എ.റസാക്ക്‌ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു . ഐ കെ എം മലപ്പുറം ജില്ലാ കോ ഓഡിനേറ്റര്‍ എം.പി.രാജന്‍ സ്വാഗതവും ജില്ലാ ടെക്നിക്കല്‍ ഓഫീസര്‍ ആരിസ്‌.പി നന്ദിയും പറഞ്ഞു. കോഴിക്കോട്‌, മലപ്പുറം, വയനാട്‌ ജില്ലകളില്‍ നിന്നായി 25 ടെക്നിക്കല്‍ അസ്സിസ്ടന്റുമാരാണ് പരിശിലനത്തില്‍ പങ്കെടുക്കുന്നത്. ഓഗസ്റ്റ്‌ 23 വരെ പരിശീലനം നീളും.

പഞ്ചായത്ത് ടെക്നിക്കല്‍ അസിസ്റ്റന്റുമാര്‍ക്കുള്ള സാങ്കേതിക പരിശീലനം (ബാച്ച് II) – മലപ്പുറം ജില്ല

പഞ്ചായത്ത് ടെകനിക്കല്‍  അസിസ്റ്റന്റ്മാര് ‍ ക്കുള്ള ‍ മലപ്പുറം ശിക്ഷക്സദനിലുള്ള  II ബാച്ചിന്റെ‍ പരിശീലനം 25/07/2013  ന് ആരംഭിച്ചു. ബഹു.മലപ്പുറം ഡെപ്യുട്ടി ഡയറക്ടര്‍  ഓഫ് പഞ്ചായത്ത് ശ്രീ. വി.പി. സുകുമാരന്‍ പരിശീലനം പരിപാടി ഉല്ഘാടനം ‍ ചെയ്തു. മലപ്പുറം ജില്ലാ കോഡിനേറ്റര്‍ എം.പി. രാജന്‍ സ്വാഗതവും തൃശ്ശൂര്‍ D.T.O. ജിനഷ്. ഐ.വി നന്ദിയും പറഞ്ഞു. തൃശ്ശൂര്‍, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം എന്നീ ജില്ലകളില്‍ നിന്നായി 25 പേരാണ് പരിശീലനത്തില്‍ പങ്കെടുത്തത്. പരിശീലന പരിപാടി ആഗസ്റ്റ് 5 വരെ നീളും.

സാംഖ്യ വിന്യാസത്തില്‍ മലപ്പുറം നൂറില്‍ നൂറു നേടി!

മലപ്പുറം ബ്ലോക്കിലെ കോഡൂര്‍ഗ്രാമപഞ്ചായത്തില്‍ വൈസ് പ്രസിഡന്റിനു കെട്ടിടനികുതി അടവാക്കിയ നികുതി രസീതി നല്‍കി മലപ്പുറം ഡിഡിപി സി എന്‍ ബാബു സാംഖ്യ അക്കൌണ്ടിംഗ് സോഫ്റ്റ് വെയര്‍ ഓണ്‍ലൈന്‍ വിന്യാസം നിര്‍വ്വഹിച്ചു.ഇതോടുകൂടെ മലപ്പുറം ജില്ലയിലെ ജില്ലാപഞ്ചായത്ത്, 7മുനിസിപ്പാലിററി,15 ബ്ലോക്ക്പഞ്ചായത്ത് ,100 ഗ്രാമ പഞ്ചായത്ത് എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ അക്കൌണ്ടിംഗ് ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍ തയ്യാറാക്കി വിന്യസിച്ച സാംഖ്യ സോഫ്റ്റ് വെയര്‍ വഴി ക്രോഡീകരിക്കപ്പെടുകയാണ്.

Subscribe to RSS - Malappuram


Main menu 2