Jump to Navigation

Municipality

നീലേശ്വരം മുനിസിപ്പാലിറ്റിയില്‍ സഞ്ചയ പ്രോപ്പര്‍ട്ടി ടാക്സ് -ഇപേമെന്‍റ് സംവിധാനം

നീലേശ്വരം മുനിസിപ്പാലിറ്റിയില്‍ സഞ്ചയ പ്രോപ്പര്‍ട്ടി ടാക്സ് -ഇപേമെന്‍റ് സംവിധാനം നിലവില്‍ വന്നു.സംസ്ഥാന തലത്തില്‍ ഇതിനകം  20 തദ്ദേശ സ്ഥാപനങ്ങളില്‍ പ്രോപ്പര്‍ട്ടി ടാക്സ് -ഇപേമെന്‍റ് സംവിധാനം നിലവില്‍ വന്നുകഴിഞ്ഞു. ഇതില്‍ എറ്റവും ശ്രദ്ധേയമായത് കാസര്‍കഡ് ജില്ലയിലെ എല്ലാ മുനിസിപ്പാലിറ്റികളിലും പ്രോപ്പര്‍ട്ടി ടാക്സ് -ഇപേമെന്‍റ് സംവിധാനം പ്രാബല്യത്തില്‍ വന്നു എന്നുള്ളതാണ്.

വസ്തുനികുതി ഓണ്‍ലൈന്‍ & 2012-13 പദ്ധതി നിര്‍വ്വഹണം - ഉദ്ഘാടനം - പെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റി

Building tax online Inauguration Peinthalmanna

പെരിന്തല്‍മണ്ണ നഗരസഭയില്‍ വസ്തു നികുതി ഓണ്‍ലൈന്‍ വഴി അടക്കാവുന്ന സംവിധാനം യാഥാര്‍ത്ഥ്യമാവുകയാണ്. വസ്തുനികുതി ഇ-പെയ്മെന്‍റ് സംവിധാനമുള്ള മലപ്പുറം ജില്ലയിലെ ആദ്യത്തേതും,സംസ്ഥാനത്തെ 7-ാമത്തെ നഗരസഭ എന്ന ബഹുമതിയും ഇതോടെ പെരിന്തല്‍മണ്ണ നഗരസഭ കരസ്ഥമാക്കി. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ സാങ്കേതിക സഹായത്തോടുകൂടിയാണ് ഈ നേട്ടം കൈവരിച്ചത്. ഈ ആധുനിക സംവിധാനത്തിന്റെയും 2012-2013 വാര്‍ഷിക പദ്ധതിയുടെയും നിര്‍വ്വഹണ ഉദ്ഘാടനം ഒരുമിച്ച് 2013 ഫെബ്രുവരി 11ന് രാവിലെ 10 മണിക്ക് പെരിന്തല്‍മണ്ണ നഗരസഭ വൈസ്‌ ചെയര്‍മാന്‍ എം.മുഹമ്മദ്‌ സലിമിന്റെ അദ്ധ്യക്ഷതയില്‍ ടൌണ്‍ഹാളില്‍ വെച്ച് നടന്നു.

Subscribe to RSS - Municipality


Main menu 2