Jump to Navigation

Plan

തദ്ദേശഭരണ സ്ഥാപനങ്ങളുടെ പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ ഒന്നാം വാര്‍ഷിക പദ്ധതി (2012-13) സുലേഖ സോഫ്റ്റ്‌വെയറിലൂടെ അവസാന ഘട്ടത്തിലേയ്ക്ക്.....

പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയ്ക്കായി സര്‍ക്കാര്‍ നിഷ്കര്‍ഷിച്ചിട്ടുള്ള എല്ലാ നിബന്ധനകളും പാലിച്ചുകൊണ്ട് സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശഭരണ സ്ഥാപനങ്ങളും അവരുടെ 2012-13 വാര്‍ഷിക പദ്ധതി പ്രോജക്ടുകള്‍ വെബ് അധിഷ്ഠിത സുലേഖ ആപ്ലിക്കേഷനിലൂടെ (http://plan.lsgkerala.gov.in) ഓണ്‍ലൈനായി തയ്യാറാക്കി കഴിഞ്ഞു. 1.8 ലക്ഷത്തില്‍പരം പ്രോജക്ടുകളാണ് ഇത്തരത്തില്‍ തയ്യാറാക്കി അംഗീകാരം നേടികഴിഞ്ഞിട്ടുള്ളത്.

വിജയവഴി - വിജയക്കൊടി നാട്ടി ചേന്നംപള്ളിപ്പുറം

പരസ്പരം കൈകോര്‍ത്തുള്ള പ്രവര്‍ത്തനം, അതില്‍ത്തന്നെ നിതാന്ത ജാഗ്രതയും കഠിന പരിശ്രമവും. അതാണ് ജനകീയാസൂത്രണ പദ്ധതിയുമായി ബന്ധപ്പെട്ട് 96.9% തുക വിനിയോഗിച്ച് ചേന്നംപള്ളിപ്പുറത്തിന് വിജയക്കൊടി നാട്ടാന്‍ കഴിഞ്ഞതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ശശികല. കഴിഞ്ഞ വര്‍ഷം പൊതു പട്ടികജാതി വിഭാഗങ്ങളില്‍ നൂറുശതമാനം തുക വിനിയോഗിച്ചതിന്റെ ചുവടുപിടിച്ചാണ് ഇത്തവണയും പ്രവര്‍ത്തനം തുടങ്ങിയത്. എന്നാല്‍ അംഗീകാര പ്രക്രിയ പൂര്‍ത്തിയായത് ഡിസംബറില്‍ മാത്രമാണ്. പഞ്ചായത്ത് ഭരണ സമിതി, നിര്‍വഹണ ഉദ്യോഗസ്ഥര്‍ , ജീവനക്കാര്‍ തുടങ്ങിയവരുടെ കൂട്ടായ പ്രവര്‍ത്തനമാണ് പിന്നീട് നടന്നത്.

പദ്ധതി നിര്‍വഹണം: കണ്ണൂര്‍ ജില്ല 70.94 ശതമാനം തുക ചെലവഴിച്ചു

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിയില്‍ കണ്ണൂര്‍ ജില്ല 70.94 ശതമാനം തുക ചെലവഴിച്ചു. 2012-13 വാര്‍ഷിക പദ്ധതി നിര്‍വഹണം സാമ്പത്തിക വര്‍ഷത്തിന്റെ അവസാന മാസങ്ങളിലാണ് ആരംഭിച്ചതെങ്കിലും തുക ചെലവഴിക്കുന്നതില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞതായി മാര്‍ച്ച് 31വരെയുള്ള വാര്‍ഷിക പദ്ധതിച്ചെലവ് അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്രാമ പഞ്ചായത്തുകള്‍ 74.18 ശതമാനവും ബ്ലോക്ക് പഞ്ചായത്തുകള്‍ 80.04 ശതമാനവും ജില്ലാ പഞ്ചായത്ത് 64.51 ശതമാനവും നഗരസഭകള്‍ 58 ശതമാനവും തുക ചെലവഴിച്ചു.

വസ്തുനികുതി ഓണ്‍ലൈന്‍ & 2012-13 പദ്ധതി നിര്‍വ്വഹണം - ഉദ്ഘാടനം - പെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റി

Building tax online Inauguration Peinthalmanna

പെരിന്തല്‍മണ്ണ നഗരസഭയില്‍ വസ്തു നികുതി ഓണ്‍ലൈന്‍ വഴി അടക്കാവുന്ന സംവിധാനം യാഥാര്‍ത്ഥ്യമാവുകയാണ്. വസ്തുനികുതി ഇ-പെയ്മെന്‍റ് സംവിധാനമുള്ള മലപ്പുറം ജില്ലയിലെ ആദ്യത്തേതും,സംസ്ഥാനത്തെ 7-ാമത്തെ നഗരസഭ എന്ന ബഹുമതിയും ഇതോടെ പെരിന്തല്‍മണ്ണ നഗരസഭ കരസ്ഥമാക്കി. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ സാങ്കേതിക സഹായത്തോടുകൂടിയാണ് ഈ നേട്ടം കൈവരിച്ചത്. ഈ ആധുനിക സംവിധാനത്തിന്റെയും 2012-2013 വാര്‍ഷിക പദ്ധതിയുടെയും നിര്‍വ്വഹണ ഉദ്ഘാടനം ഒരുമിച്ച് 2013 ഫെബ്രുവരി 11ന് രാവിലെ 10 മണിക്ക് പെരിന്തല്‍മണ്ണ നഗരസഭ വൈസ്‌ ചെയര്‍മാന്‍ എം.മുഹമ്മദ്‌ സലിമിന്റെ അദ്ധ്യക്ഷതയില്‍ ടൌണ്‍ഹാളില്‍ വെച്ച് നടന്നു.

സുലേഖ സോഫ്റ്റ്വെയറിലൂടെ ഒന്നരലക്ഷത്തോളം പ്രോജക്ടുകളുടെ രേഖപ്പെടുത്തല്‍

പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയിലെ പദ്ധതി രൂപീകരണം മുതല്‍ നിര്‍വ്വഹണം വരെയുള്ള വിവിധ ഘട്ടങ്ങള്‍ ഓണ്‍ലൈനായി നടപ്പാക്കുന്നതിനുള്ള വെബ് അധിഷ്ഠിത സുലേഖ സോഫ്റ്റ്വെയറില്‍ പദ്ധതി നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് പഞ്ചായത്തുകളുടെ ഒന്നരലക്ഷത്തോളം പ്രോജക്ടുകള്‍ രേഖപ്പെടുത്തി. മുമ്പൊരുകാലത്തും ഇത്രയും സുതാര്യത ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ലെന്നും, എല്ലാ പ്രോജക്ടുകള്‍ക്കും അംഗീകാരം ലഭിക്കുന്ന പഞ്ചായത്തുകള്‍ക്കും ബ്ലോക്കുകള്‍ക്കും ഇന്‍സെന്‍റീവ് നല്‍കുമെന്നും, പദ്ധതി നിര്‍വ്വഹണം കുറച്ചുകൂടി വേഗത്തിലാക്കാന്‍ കഴിയുമെന്നും ബഹു.

വെബ് അധിഷ്ഠിത സുലേഖ സോഫ്റ്റ്വെയര്‍

കഴിഞ്ഞ രണ്ട് പഞ്ചവത്സര പദ്ധതി കാലങ്ങളിലായി സംസ്ഥാനത്തെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍ (ഐ.കെ.എം) വികസിപ്പിച്ചെടുത്ത സുലേഖ സോഫ്റ്റ്വെയര്‍ ഉപയോഗിച്ചാണ് മോണിട്ടര്‍ ചെയ്ത് വരുന്നത്. ഈ അനുഭവം മുന്‍നിര്‍ത്തി, പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി മുതല്‍ പദ്ധതി രൂപീകരണം മുതല്‍ നിര്‍വ്വഹണം വരെയുള്ള വിവിധ ഘട്ടങ്ങള്‍ ഓണ്‍ലൈനായി നടപ്പാക്കുന്നതിന് വെബ് അധിഷ്ഠിത സുലേഖ സോഫ്റ്റ് വെയര്‍ തദ്ദേശഭരണ സ്ഥാപനങ്ങളില്‍ വിന്യസിപ്പിച്ച് പ്രവര്‍ത്തനമാരംഭിച്ചു കഴിഞ്ഞു. ഇതിന്‍റെ സംസ്ഥാന തല ഉദ്‌ഘാടനം ബഹു.

Subscribe to RSS - Plan


Main menu 2