ബഹു: പഞ്ചായത്ത് സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി ഡോ.എം.കെ മുനീറിന്റെ ഗ്രാമ യാത്രയുടെ ഭാഗമായി 2012,നവംബര്‍ 22-ന് മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്തിലെ വസ്തു നികുതി ഇ-പേയ്മെന്റ്, ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനായി നല്കല് , എം-ഗവേണന്‍സ്, 1979 മുതലുള്ള ജനന സര്‍ട്ടിഫിക്കറ്റ് വെബ്സൈറ്റുവഴി ലഭ്യമാക്കല്‍ തുടങ്ങിയ ഇ-ഗവേണന്‍സ് പരിപാടികള്‍ക്ക് തുടക്കമിട്ടു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി നജ്മ അബ്ദുള്‍ ഖാദറിന് ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കിക്കൊണ്ടാണ് മന്ത്രി ഉദ്ഘാടനം നിര്‍വ്വഹിച്ചത്.