Jump to Navigation

Saankhya

അക്രൂവല്‍ അടിസ്ഥാനമാക്കിയുള്ള അക്കൗണ്ടിംഗ് ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയര്‍ (സാംഖ്യ)

അക്രൂവല്‍ അടിസ്ഥാനമാക്കിയുള്ള അക്കൗണ്ടിംഗ് ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയര്‍ (സാംഖ്യ) സംസ്ഥാനത്ത് ഇടുക്കി ജില്ലയിലെ 5 ഗ്രാമ പഞ്ചായത്തുകളിലൊഴികെ 1204 തദ്ദേശഭരണസ്ഥാപനങ്ങളിലും നടപ്പിലാക്കി. കേരളത്തിലെ എല്ലാ തദ്ദേശഭരണസ്ഥാപനങ്ങളിലും അക്രൂവല്‍ അടിസ്ഥാന ഡബിള്‍ എന്‍ട്രി അക്കൗണ്ടിംഗ് നടപ്പാക്കിയ ഇന്ത്യയിലെ പ്രഥമ സംസ്ഥാനം എന്ന ബഹുമതി കേരളം മേയ് മാസം തന്നെ കേരളം കൈവരിക്കുന്നതാണ്.

സാംഖ്യാ ഡബിള്‍ എന്‍ട്രി ആപ്ലിക്കേഷന്‍ വിന്യാസം പൂര്‍ണ്ണതയിലേയ്ക്ക്

സംസ്ഥാനത്ത് 1193 തദ്ദേശഭരണസ്ഥാപനങ്ങളില്‍ അക്രൂവല്‍ അടിസ്ഥാനമാക്കിയുള്ള അക്കൗണ്ടിംഗ് ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയര്‍ (സാംഖ്യ) നടപ്പാക്കി. ഇടുക്കി ജില്ലയിലെ 16 ഗ്രാമപഞ്ചായത്തുകള്‍ ഒഴികെയുള്ള മറ്റെല്ലാ തദ്ദേശഭരണസ്ഥാപനങ്ങളിലും സാംഖ്യ ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയര്‍ വിന്യസിച്ചു പ്രവര്‍ത്തിച്ചുവരുന്നു.

സാംഖ്യ വിന്യാസത്തില്‍ മലപ്പുറം നൂറില്‍ നൂറു നേടി!

മലപ്പുറം ബ്ലോക്കിലെ കോഡൂര്‍ഗ്രാമപഞ്ചായത്തില്‍ വൈസ് പ്രസിഡന്റിനു കെട്ടിടനികുതി അടവാക്കിയ നികുതി രസീതി നല്‍കി മലപ്പുറം ഡിഡിപി സി എന്‍ ബാബു സാംഖ്യ അക്കൌണ്ടിംഗ് സോഫ്റ്റ് വെയര്‍ ഓണ്‍ലൈന്‍ വിന്യാസം നിര്‍വ്വഹിച്ചു.ഇതോടുകൂടെ മലപ്പുറം ജില്ലയിലെ ജില്ലാപഞ്ചായത്ത്, 7മുനിസിപ്പാലിററി,15 ബ്ലോക്ക്പഞ്ചായത്ത് ,100 ഗ്രാമ പഞ്ചായത്ത് എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ അക്കൌണ്ടിംഗ് ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍ തയ്യാറാക്കി വിന്യസിച്ച സാംഖ്യ സോഫ്റ്റ് വെയര്‍ വഴി ക്രോഡീകരിക്കപ്പെടുകയാണ്.

സാംഖ്യ ഡബിള്‍ എന്‍ട്രി എറണാകുളം ജില്ലയില്‍ പൂര്‍ണ്ണമായി

കൊച്ചി കോര്‍പ്പറേഷന്‍ , ജില്ലാ പഞ്ചായത്ത്, 11 മുനിസിപ്പാലിറ്റികള്‍ , 14 ബ്ലോക്ക് പഞ്ചായത്ത്, 84 ഗ്രാമ പഞ്ചായത്ത് എന്നിവിടങ്ങളില്‍ സാംഖ്യ ഡബിള്‍ എന്‍ട്രി വിന്യസിപ്പിച്ച് പ്രവര്‍ത്തനക്ഷമമാക്കിയതോടെ ജില്ലയിലെ 111 തദ്ദേശ സ്ഥാപനങ്ങളിലേയും അക്കൌണ്ടിംഗ്, ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ച സാംഖ്യ അപ്ലിക്കേഷന്‍ ഉപയോഗപ്പെടുത്തിയാണ് ക്രോഡീകരിക്കുന്നത്.

സാംഖ്യ ഡബിള്‍ എന്‍ട്രി തൃശ്ശൂര്‍ ജില്ലയില്‍ പൂര്‍ണ്ണമായി

തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ,ജില്ലാ പഞ്ചായത്ത്,6മുനിസിപ്പാലിറ്റികള്‍ ,16 ബ്ലോക്ക് പഞ്ചായത്ത്,88 ഗ്രാമ പഞ്ചായത്ത് എന്നിവിടങ്ങളില്‍ സാംഖ്യ ഡബിള്‍ എന്‍ട്രി വിന്യസിപ്പിച്ച് പ്രവര്‍ത്തനക്ഷമമാക്കിയ
തോടെ ജില്ലയിലെ 112 തദ്ദേശ സ്ഥാപനങ്ങളിലേയും അക്കൌണ്ടിംഗ് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ച സാംഖ്യ അപ്ലിക്കേഷന്‍ ഉപയോഗപ്പെടുത്തിയാണ് ക്രോഡീകരിക്കുന്നത്.

പത്തനംതിട്ട ജില്ലയിലും സാംഖ്യ ഡബിള്‍ എന്‍ട്രി അക്കൗണ്ടിംഗ് പൂര്‍ണ്ണമായി

പത്തനംതിട്ട ജില്ലയിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലും സാംഖ്യ അക്രുവല്‍ അധിഷ്ഠിത ഡബിള എന്‍ട്രി അകൌണ്ടിംഗ് നടപ്പിലാക്കി. ഇതോടുകൂടി സാംഖ്യ എല്ലാ ഗ്രാമപഞ്ചായത്തുകളിലും പൂര്‍ണ്ണമായി നടപ്പിലാക്കിയ കേരളത്തിലെ രണ്ടാമത്തെ ജില്ലയായി പത്തനംതിട്ട മാറി.

സാംഖ്യ വിന്യാസം 616 തദ്ദേശഭരണസ്ഥാപനങ്ങളില്‍ പൂര്‍ത്തിയായി

14 ജില്ലാ പഞ്ചായത്തുകള്‍, 17 ബ്ലോക്ക് പഞ്ചായത്തുകള്‍, 520 ഗ്രാമപഞ്ചായത്തുകള്‍, 60 മുനിസിപ്പാലിറ്റികള്‍, 5 കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളിലായി 616 തദ്ദേശഭരണസ്ഥാപനങ്ങളില്‍ അക്രൂവല്‍ അടിസ്ഥാനമാക്കിയുള്ള ഡബിള്‍ എന്‍ട്രി സംവിധാനത്തിന്‍റെ കമ്പ്യൂട്ടര്‍വല്‍ക്കരണം പൂര്‍ത്തിയാക്കി.  സാംഖ്യയുടെ ഇംപ്ലിമെന്‍റേഷനുമായി ബന്ധപ്പെട്ട് ആഗസ്റ്റ് മാസം വരെ 2908 ജീവനക്കാര്‍ക്ക് പരിശീലനം നല്‍കി.   സെപ്റ്റംബര്‍ മാസത്തില്‍ വിവിധ ബ്ലോക്ക്/ഗ്രാമപഞ്ചായത്തുകളിലായി 765 പേര്‍ക്ക് പരിശീലനം നല്‍കിവരുന്നു.

ആസ്തി രജിസ്റ്ററുകളുടെ കമ്പ്യൂട്ടര്‍വല്‍ക്കരണവും സാംഖ്യയുമായുള്ള ഏകോപനവും

തദ്ദേശഭരണസ്ഥാപനങ്ങളിലെ ആസ്തി രജിസ്റ്ററുകള്‍ ഡിജിറ്റല്‍ രൂപത്തില്‍ സാംഖ്യ ഡബിള്‍ എന്‍ട്രി അക്കൗണ്ടിംഗുമായി യോജിപ്പിച്ച് പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച് സ.ഉ.(കൈ)നം.212/2012/തസ്വഭവ, 06/08/2012-ല്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ 2012 മാര്‍ച്ച് 31 വരെ ആര്‍ജ്ജിച്ചിട്ടുള്ള ആസ്തികള്‍, എല്ലാ തദ്ദേശഭരണസ്ഥാപനങ്ങളും ഐ.കെ.എം വികസിപ്പിച്ചിട്ടുള്ള സചിത്ര സോഫ്റ്റ്വെയര്‍ മുഖേന രേഖപ്പെടുത്തേണ്ടതാണ്.

സമ്പൂര്‍ണ്ണ കമ്പ്യൂട്ടര്‍വല്‍ക്കൃത അക്കൗണ്ടിംഗ് നടപ്പാക്കിയ ഭാരതത്തിലെ പ്രഥമ ജില്ല - കാസറഗോഡ്

എല്ലാ തദ്ദേശഭരണസ്ഥാപനങ്ങളിലും കമ്പ്യൂട്ടര്‍വല്‍ക്കൃത അക്രൂവല്‍ അധിഷ്ഠിത ഡബിള്‍ എന്‍ട്രി അക്കൗണ്ടിംഗ് നടപ്പാക്കിയ ഭാരതത്തിലെ പ്രഥമ ജില്ല എന്ന ബഹുമതി കാസറഗോഡ് കൈവരിച്ചതായി ഇക്കഴിഞ്ഞ ജൂലൈ 21-ന് ബഹു.മുഖ്യമന്ത്രി ശ്രീ.ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചു. ഇന്‍ഫര്‍മേഷന്‍ കേരളാ മിഷനാണ് ഇതിനുള്ള ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയര്‍ വികസിപ്പിച്ച് വിന്യസിച്ച് നടപ്പിലാക്കിയത്.

അക്കൗണ്ടന്‍റ് കം ഐ.റ്റി എക്സ്പര്‍ട്ടുകള്‍ - ബ്ലോക്ക് തലത്തി്ല്‍

അക്രൂവല്‍ അടിസ്ഥാനമാക്കിയിട്ടുള്ള ഡബിള്‍ എന്‍ട്രി അക്കൗണ്ടിംഗ് സമ്പ്രദായം എല്ലാ ഗ്രാമ പഞ്ചായത്തുകളിലും, ബ്ലോക്ക് പഞ്ചായത്തുകളിലും നടപ്പാക്കുന്നതിനു വേണ്ടി ബ്ലോക്ക്/ഗ്രാമ പഞ്ചായത്ത് തലത്തില്‍ല്‍അക്കൗണ്ട്സുമായി ബന്ധപ്പെട്ട് ഡൊമൈന്‍/ടെക്നിക്കല്‍ സപ്പോര്‍ട്ട് നല്‍കുന്നതിനായി ലോകബാങ്ക് ധനസഹായത്തോടുകൂടി കെ.എല്‍.ജി.എസ്.ഡി.പി പ്രോജക്ടിന്‍റെ ഭാഗമായി ഓരോ ബ്ലോക്ക് പഞ്ചായത്തിലും ഒരു അക്കൗണ്ടന്‍റ് കം ഐറ്റി എക്സ്പര്‍ട്ട് എന്ന ക്രമത്തില്‍ 152  പേരെ നിയോഗിച്ചിട്ടുണ്ട്

Pages

Subscribe to RSS - Saankhya


Main menu 2