Jump to Navigation

saankhya

ഗ്രാമവികസന വകുപ്പ് ജീവനക്കാര്‍ക്ക് സാംഖ്യ പരിശീലനം

ഗ്രാമവികസന വകുപ്പില്‍ പുതുതായി നിയമിതരായ ബ്ലോക്ക്‌ പഞ്ചായത്തിലെ 152 ഹെഡ് അക്കൌണ്ടന്‍റ്‌മാര്‍ക്കും പുതുതായി ഹെഡ് അക്കൌണ്ടന്‍റായി സ്ഥാനക്കയറ്റം ലഭിക്കാന്‍ സാധ്യതയുള്ള 13 സീനിയര്‍ ക്ലാര്‍ക്കുമാര്‍ക്കും കൊട്ടാരക്കര എസ്.ഐ.ആര്‍.ഡി.യില്‍ വച്ച് സാംഖ്യ പരിശീലനം നല്‍കുന്നതിന് തീരുമാനിച്ചിരിക്കുന്നു. പ്രസ്തുത പരിശീലന പരിപാടി 5 ബാച്ചുകളിലായി താഴെപ്പറയുന്ന തീയതികളില്‍ നടക്കുനതായിരിക്കും. സാങ്കേതിക പരിശീലനം നല്‍കുന്നതിന് ഐ.കെ.എം പ്രതിനിധികളെ നിയമിച്ചിരിക്കുന്നു.

ബാച്ച്  I

സാംഖ്യ -സഞ്ചയ (Rent on Land and Building) സംയോജനം നിലവില്‍ വന്ന ആദ്യ ഗ്രാമ പഞ്ചായത്ത് - കൂത്താട്ടുകുളം

എറണാംകുളം ജില്ലയിലെ കൂത്താട്ടുകുളം ഗ്രാമ പഞ്ചായത്തില്‍ സഞ്ചയ-സാംഖ്യ സംയോജനം പൂര്‍ത്തീകരിച്ചിരിക്കുന്നു. തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഒടുക്കേണ്ട കെട്ടിടങ്ങളുടെയും സ്ഥലങ്ങളുടേയും വാടക നേരിട്ട് കൌണ്ടറില്‍ ഒടുക്കാന്‍ സഹായിക്കുന്ന സംവിധാനമാണ് ഇതുവഴി ഒരുക്കിയിരിക്കുന്നത്. സെക്ഷനുകളില്‍ പോയി ഡിമാന്‍റ്  ലഭ്യമാക്കി കൌണ്ടറുകളില്‍ വീണ്ടും ക്യൂ നിന്ന് വാടക തുക ഒടുക്കുന്നരീതിയില്‍ നിന്ന് മാറി നേരിട്ട് കൌണ്ടറില്‍ വിവരം ലഭ്യമാകുകയും നിമിഷങ്ങള്‍ക്കുള്ളില്‍  പണം ഒടുക്കുകയും ചെയ്യുന്നസംവിധാനം പൊതുജനത്തിന് ഏറെ സഹായകരമാണ്.

അക്രൂവല്‍ അടിസ്ഥാനമാക്കിയുള്ള ഡബിള്‍ എന്‍ട്രി അക്കൗണ്ടിംഗ് - സാംഖ്യ

13 ജില്ലാ പഞ്ചായത്തുകള്‍, 14 ബ്ലോക്ക് പഞ്ചായത്തുകള്‍, 424 ഗ്രാമപഞ്ചായത്തുകള്‍, 5 കോര്‍പ്പറേഷനുകള്‍, 60 മുനിസിപ്പാലിറ്റികള്‍ എന്നിവിടങ്ങളിലായി ആകെ 516 തദ്ദേശഭരണസ്ഥാപനങ്ങളില്‍ അക്രൂവല്‍ അടിസ്ഥാനമാക്കിയുള്ള ഡബിള്‍ എന്‍ട്രി സംവിധാനത്തിന്‍റെ കമ്പ്യൂട്ടര്‍വല്‍ക്കരണം ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍ വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്.

Subscribe to RSS - saankhya


Main menu 2