Jump to Navigation

sakarma

ഇ ഗവേണൻസ് രംഗത്ത് പാലക്കാടിന് ഒരു ചുവട് വെപ്പ് കൂടി

പാലക്കാട് ജില്ലയിലെ മുഴുവൻ ഗ്രാമ പഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും സകർമ്മ സോഫ്റ്റ് വെയറും, ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും സങ്കേതം സോഫ്റ്റ് വെയറും നടപ്പിലാക്കിയതിന്‍റെ ജില്ലാതല പ്രഖ്യാപനം ബഹു: തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ കെ. ടി  ജലീൽ അവർകൾ 2017 ഒക്ടോബര്‍ 21, വൈകുന്നേരം 3 മണിക്ക് പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളില്‍ നിർവ്വഹിച്ചു.

രാജാക്കാട്-യോഗ നടപടി ക്രമങ്ങള്‍ ഓണ്‍ലൈനില്‍

ഇടുക്കി ജില്ലയിലെ രാജാക്കാട് ഗ്രാമപഞ്ചായത്ത് ഭരണ സമിതി അംഗങ്ങള്‍ക്ക് സകര്‍മ്മ സോഫ്ട് വെയര്‍ പരീശിലനം നല്‍കി. പരിശീലനത്തോടൊപ്പം മൊബൈല്‍ അപ്ലിക്കേഷനായ സമഗ്ര,പെതുജനങ്ങള്‍ ഉപയോഗിക്കുന്ന  സുരേഖ എന്നി വെബ് അപ്ളിക്കേഷനും ഭരണ സമിതി അംഗങ്ങള്‍ പരിചയപ്പെട്ടു. പരിശീലന സമയത്ത് തന്നെ ഭരണ സമിതി അംഗങ്ങള്‍ സ്വന്തം മൊബൈല്‍ ഫോണുകളില്‍ സമഗ്ര അപ്ലിക്കേഷന് ഇന്‍സ്റ്റാള്‍   ചെയ്യുകയും ഐ.കെ.എം നല്‍കുന്ന വിവിധ സേവനങ്ങള്‍ എല്ലാ ജനപ്രതിനിധികളും പരിചയപ്പെടുകയും ചെയ്തു.

Subscribe to RSS - sakarma


Main menu 2