Jump to Navigation

Sevana

അഞ്ചു തെങ്ങ് ഗ്രാമപഞ്ചായത്തിലെ ജനന മരണ വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനില്‍

Inauguration photo

അഞ്ചു തെങ്ങ് ഗ്രാമപഞ്ചായത്തിലെ ജനന-മരണ-വിവാഹ രജിസ്ട്രേഷന്‍ റിക്കാര്‍ഡുകളുടെ ഡിജിറ്റലൈസേഷന്‍ പൂര്‍ത്തീകരിച്ച് ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്ന സേവനസിവില്‍ രജിസ്ട്രേഷന്‍ സംവിധാനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ഷൈജു ശിവന്‍ നിര്‍വ്വഹിച്ചു

പെരുമണ്ണക്ലാരി ഗ്രാമപഞ്ചായത്തില്‍ ജനന-മരണ-വിവാഹ രജിസ്ട്രേഷനുകളുടെ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടനം

മലപ്പുറം ജില്ലയിലെ പെരുമണ്ണക്ലാരി ഗ്രാമപഞ്ചായത്തില്‍ ജനന-മരണ-വിവാഹ രജിസ്ട്രേഷനുകളുടെ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടനം ബഹു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ.പി.കെ അബ്ദു റബ്ബ് 31.12.2012നു നിര്‍വ്വഹിച്ചു.

കീഴുപറമ്പ് ഗ്രാമപഞ്ചായത്തില്‍ ജനന-മരണ-വിവാഹ രജിസ്ട്രേഷനുകളുടെ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടനം

മലപ്പുറം ജില്ലയിലെ കീഴുപറമ്പ് ഗ്രാമപഞ്ചായത്തില്‍ ജനന-മരണ-വിവാഹ രജിസ്ട്രേഷനുകളുടെ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടനം ഏറനാട് നിയോജകമണ്ഡലം എം എല്‍ എ ശ്രീ.പി.കെ.ബഷീര്‍ സാഹിബ് 31.12.2012നു നിര്‍വ്വഹിച്ചു.

പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തില്‍ ജനന-മരണ-വിവാഹ രജിസ്ട്രേഷനുകളുടെ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടനം

മലപ്പുറം ജില്ലയിലെ പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തിലെ ജനന-മരണ വിവാഹ രജിസ്ട്രേഷനുകളുടെ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടനം മങ്കട നിയോജകമണ്ഡലം എം എല്‍ എ ശ്രീ.ടി.എ അഹമ്മദ് കബീര്‍ 29.12.2012-ന് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നിര്‍വ്വഹിച്ചു.

കല്‍പകഞ്ചേരി ഗ്രാമപഞ്ചായത്തില്‍ 1971 മുതലുള്ള ജനന-മരണ-വിവാഹ രജിസ്ട്രേഷന്‍ ഓണ്‍ലൈന്‍ പ്രഖ്യാപനം

കല്‍പകഞ്ചേരി ഗ്രാമപഞ്ചായത്തിലെ 1971 മുതലുള്ള ജനന-മരണ-വിവാഹ രജിസ്ട്രേഷന്‍ ഓണ്‍ലൈന്‍ പ്രഖ്യാപനം എം എല്‍ എ ശ്രീ.സി.മമ്മൂട്ടി, 2012 ഡിസംബര്‍ 7-ന് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നിര്‍വ്വഹിച്ചു.

ജനന മരണ വിവാഹ രജിസ്ട്രേഷനുകളുടെ ഓണ്‍ ലൈന്‍ സംവിധാനം മങ്കട ഗ്രാമ പഞ്ചായത്തില്‍

മങ്കട ഗ്രാമ പഞ്ചായത്ത് ജനന മരണ വിവാഹ രജിസ്ട്രേഷനുകളുടെ ഓണ്‍ ലൈന്‍ സംവിധാനം പ്രവര്‍ത്തനക്ഷമമാക്കുന്നതിന്‍റെ ഉദ്ഘാടനം 2013 ജനുവരി 05 ശനിയാഴ്ച 9.30ന് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ബഹു.മങ്കട എം.എല്‍ എ ടി.എ. അഹമ്മദ് കബീര്‍ അവര്‍കള്‍ നിര്‍വ്വഹിക്കുന്നതാണ്.

സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്ന വെബ് സൈറ്റ് www.cr.lsgkerala.gov.in

വിവാഹം നടന്ന് മണിക്കൂറുകള്‍ക്കകം വിവാഹ സര്‍ട്ടിഫിക്കറ്റ്

മലപ്പുറം ജില്ലയിലെ കീഴാറൂര്‍ കമാനം മൈത്രി ആഡിറ്റോറിയത്തില്‍ വച്ചു നടന്ന റമീസിന്റെയും സിന്‍ഷയുടെയും വിവാഹ രജിസ്ട്രേഷനാണ് മണിക്കൂറുകള്‍ക്കുള്ളില്‍ പൂര്‍ത്തീകരിച്ച്‌ കീഴാറൂര്‍ ഗ്രാമപഞ്ചായത്ത് മാതൃക കാണിച്ചത്‌. 2012 ഡിസംമ്പര്‍ 27 ഉച്ചയ്ക്ക് 1.15 നു നടന്ന വിവാഹം 3:30 ന് വധൂ വരന്മാര്‍ ഗ്രാമപഞ്ചായത്തില്‍ എത്തി റിപ്പോര്‍ട്ട്‌ ചെയ്തു. ഒരു മണിക്കൂറിനകം വിവാഹ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി വൈകുന്നേരം 4.30 ന് കീഴാറൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി വധൂവരന്മാര്‍ക്ക് വിവാഹ സര്‍ട്ടിഫിക്കറ്റ് കൈമാറി.

കട്ടപ്പന ഗ്രാമപഞ്ചായത്തില്‍ ഇ-ഗവേര്‍ണന്‍സ് സേവനങ്ങള്‍ ഉദ്ഘാടനം ചെയ്തു

ഇടുക്കി ജില്ലയിലെ ആദ്യ ഇ-പേയ്മെന്റ് പഞ്ചായത്തിന്റെ ഉദ്ഘാടനം, ഇ-ഗവേര്‍ണന്‍സ് സേവനങ്ങളുടെ ഉദ്ഘാടനം, സമ്പൂര്‍ണ കമ്പ്യൂട്ടറൈസേഷന്‍ പ്രഖ്യാപനം എന്നിവ കട്ടപ്പന പഞ്ചായത്ത് സുവര്‍ണ്ണ ജൂബിലിയോട് അനുബന്ധിച്ച് പഞ്ചായത്ത് സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി ഡോ.എം.കെ മുനീര്‍ ഇ-പേയ്മെന്‍റ് രസീത് പ്രിന്‍റ് എടുത്ത് നിര്‍വഹിച്ചു.

ചെറുന്നിയൂര്‍ പഞ്ചായത്തില്‍ അപേക്ഷകര്‍ക്ക് ഇനി മുതല്‍ എസ്.എം.എസ് അലെര്‍ട്ട്

അപേക്ഷകളുടെ രജിസ്ട്രേഷനും നടപടികളുമടങ്ങുന്ന മെസേജ് അപേക്ഷകരുടെ മൊബൈല്‍ ഫോണുകളില്‍ നല്‍കുന്ന സംവിധാനം ഐ.കെ.എം -ന്‍റെ സഹകരണത്തോടെ ചെറുന്നിയൂര്‍ ഗ്രാമപഞ്ചായത്തില്‍ നിലവില്‍ വന്നു. ഈ സംവിധാനത്തോടൊപ്പം പഞ്ചായത്തില്‍ അപേക്ഷകളുടെ ഇ-ഫയലിങ്ങും ഏര്‍പ്പെടുത്തിട്ടുണ്ട്. ഇ-ഫയലിംഗിലൂടെ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ രജിസ്റ്റര്‍ ചെയ്യുന്ന ദിവസം ലഭിക്കുന്ന മെസേജിന്‍റെ അടിസ്ഥാനത്തില്‍, യഥാര്‍ത്ഥ രേഖകളുമായി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സെക്രട്ടറിയുടെ മുന്നില്‍ ഒപ്പിട്ടു പോകാന്‍ കഴിയുന്നതാണ്.

സിവില്‍ രജിസ്ട്രേഷന്‍ വെബ് സൈറ്റ് വഴി ലഭ്യമാകുന്ന ജനന മരണ വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അംഗീകാരം

തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് www.cr.lsgkerala.gov.in ഡൌണ്‍ലോഡ് ചെയ്തെടുക്കാവുന്ന ജനന, മരണ, വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ എല്ലാ സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കും ആധികാരിക രേഖയായി കണക്കാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. നിലവില്‍ കേരളത്തില്‍ ജനന, മരണ, വിവാഹ രജിസ്ട്രേഷനുകളും അനുബന്ധ സേവനങ്ങളും ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ച സേവന എന്ന സിവില്‍ രജിസ്ട്രേഷന്‍ ആപ്ളിക്കേഷന്‍ സോഫ്റ്റ്വെയര്‍ ഉപയോഗിച്ചാണ് നിര്‍വഹിക്കുന്നത്.

Pages

Subscribe to RSS - Sevana


Main menu 2